http://jayanedakkat.blogspot.com/

2014 മേയ് 25, ഞായറാഴ്‌ച

പടികളുള്ള ക്രിക്കറ്റ് പിച്ച് Cricket Pitch

May 24, 2014 at 11:54am

മധ്യ വേനലിലെ
മഴവെള്ളത്തിൽ
മുങ്ങി മരിച്ച  ക്രിക്കറ്റ് പിച്ച്
പാടത്തിനു മദ്ധ്യേ 
ദിർഘചതുരത്തിൽ
 പൊന്തിക്കിടന്നു

പ്ലവന തത്ത്വത്തിൽ *
അള്ളിപ്പിടിച്ചിരുന്നതിനാൽ
 കുളവാഴകൾക്കിടയിൽനിന്നും
പിച്ചിനെ അനായാസേനെ കരക്കടുപ്പിചു .


ഇറവെള്ളം തട്ടാതെ
പുറം ചുമരിൽചാരിവച്ച
 ചത്തു വിറങ്ങലിച്ചപിചിലൂടെ
മച്ചിലേക്കു കയറി

പിച്ചു മടങ്ങിവരുന്നതും  കാത്ത്
പ്ലവനതത്ത്വം അടുത്ത
മധ്യവേനൽ വരുംവരെ
.മഴകൊണ്ട് കരയിലിരുന്നു
--------------------------

Buoyancy theory

In physics, buoyancy (/ˈbɔɪənsi, -əntsi, ˈbuːjənsi, -jəntsi/) or upthrust, is an upward force exerted by a fluid that opposes the weight of an immersed object. In a column of fluid, pressure increases with depth as a result of the weight of the overlying fluid.

the power of a fluid to exert an upward force on a body placed in it
 the tendency of a body to float or to rise when submerged in a fluid
                                                                     

2014 ഏപ്രിൽ 7, തിങ്കളാഴ്‌ച

വഴിപാടുകൾക്കു ശീട്ടാകുന്ന പെണ്‍കുട്ടി

വഴിപാടുകൾക്കു ശീട്ടാകുന്ന പെണ്‍കുട്ടി
*********************************************
എവിടെയോ ഒരു വിദ്യാലയത്തെ
ഒറ്റക്കിരിക്കുവാൻ വിട്ട് അവൾ എത്തിയിട്ടുണ്ട് .
അമ്പലങ്ങളിലേക്കും ബന്ധുവീടുകളിലേക്കും
സെറ്റ് സാരിയും ചിലപ്പോൾ പട്ടുപാവാടയും
ഉടുപ്പിച്ചു ഓരോ ദിവസവും
അമ്മ അവളെ കൊണ്ടുപോകുന്നുണ്ട്‌.
തോഴനോന്നും അറിയില്ലെന്നുറപ്പാണ് ,
അപ്രദക്ഷിണം ചെയ്യുന്നത് കാണാം
ഉപദേവതകളുടെയും ഭൂതഗനങ്ങളുടെയും
വിഗ്രഹങ്ങളിലേക്കും ബലിക്കല്ലിലെക്കും
നോക്കിനിൽക്കുന്നതുകാണാം .
ചുവർച്ചിത്രങ്ങളും തൂണ്‍
ശില്പ്പങ്ങളും ദീപസ്തംബങ്ങളും തോട്ടുനോക്കുന്നുന്ടു .
സ്ത്രീകൾ ദണ്ട്ഡനമസ്കാരം ചെയ്യരുതെന്ന്-
എഴുതിയത് വായിക്കാൻ ശ്രമിക്കുന്നുണ്ടു.
നാളു അമ്മയോട് ചോദിക്കട്ടെ എന്നുപറഞ്ഞു
പേര് പറഞ്ഞതുമില്ല
നേര്ന്ന വഴിപാടുകൾ മറന്നിരിക്കുന്നു
ശ്രീലകത്തിനകത്ത് ഇരിക്കുന്ന
അവളെയും അവൾകാനുന്നില്ല.

2014 ഫെബ്രുവരി 1, ശനിയാഴ്‌ച

നക്ഷത്രമായി മാറിയ പെണ്‍കുട്ടി


June 17, 2010 at 7:26pm

ഫാഷന്‍ റാമ്പില്‍
ക്ലിപ്തപ്പെടുത്തിയ
പ്രകാശചത്വരത്തില്‍
ഒരു പരല്‍ മീന്‍ മിന്നായം

ഓരോ നടതാളത്തിലും
ജാഗരൂകയാകേണ്ടതില്ല
ജാഗരൂകയാകേണ്ടതില്ല
എന്നു മാറിടങ്ങള്‍.

നിടിലവിശാലങ്ങള്‍ക്ക്
നിരതദ്രവ്യങ്ങളും
നിധികളും രൂപംകൊള്ളുന്നു.

ഭൂമിയുടെ ആഴങ്ങളില്‍നിന്നും
നീ പറിച്ചെടുത്ത നിന്‍റെ
നാരായവേരിന്‍റെ ഒരറ്റം
നിന്‍റെപൊക്കിള്‍കൊടിയില്‍
കാണുന്നുണ്ട്

മറുതല ആദിമതയോടെ
ഒരുക്കി ഒതുങ്ങിയ ഉടലില്‍
ഒളിഞ്ഞിരിപ്പുണ്ട് ,
ഓരോ അണുവിലും അണിഞ്ഞിട്ടുണ്ട്

ക്ലാവുപച്ച ഘടികാരം
സമയത്തെ കുറേശ്ശെ കുറേശ്ശെ
മെല്ലെ മെല്ലെ
നിമിഷങ്ങളാക്കി പുറത്തു
വിടുന്നതുപോലെ

ഒരു നാളമായി
തപം ചെതിരുന്ന യാഗാഗ്നി
റാമ്പില്‍പ്രകാശവേഗത്തില്‍
കാമറ ഫ്‌ളാഷുകൾ

ചിലനേരങ്ങളില്‍ പ്രകാശിക്കുവാന്‍
അനുവധിച്ചുകൊണ്ട്
നിന്നിലും വിളക്കുകളിലും
സൂര്യചന്ദ്രന്മാരിലും
പ്രകാശത്തെ ആരോ തടഞ്ഞുവച്ചിട്ടുണ്ട്

നടുവരമ്പെന്ന റാമ്പില്‍
വിളഞ്ഞ പാടമല്ല ചുറ്റുമെങ്കിലും
അക്കരെയുള്ള
വിദ്യാലയത്തിലേക്കല്ല യാത്രയെങ്കിലും
തോളില്‍പുസ്തകസഞ്ചിയല്ല
പട്ടുപാവാടയുടെ പരസ്സ്യമല്ല
പഞ്ചവാദ്യങ്ങള്‍ പശ്ചാത്തലവുമല്ല

'നാടകം തുടങ്ങാന്‍ നേരമായി
ഒരുങ്ങിക്കഴിഞ്ഞില്ലേ നീ ?'
എന്ന് ആദിയില്‍ വചനമുണ്‍ടായി

ബ്യൂട്ടീഷ്യന്‍മാര്‍ ഋതുക്കളെപ്പോലെ
നിന്നില്‍ വിതാനിക്കുന്നു.
ഒരുക്കി മതിയായില്ല ആര്‍ക്കും
ഒരുങ്ങി മതിയായില്ല നിനക്കും
ഒരുങ്ങിയില്ലിനിയും നിന്‍റെ വസ്ത്രങ്ങള്‍
പച്ചനിര പായലും
പടവുകളുമുള്ള പാവാടകള്‍.

നൃത്തമായി മാറിയ ജഘനതാളം
ജാഗരൂകമാകുന്നു പാടം

ജഘനത്തെ ചൂണ്ടുവിരലാക്കി കുസൃതി കാട്ടി
കാന്തത്തിനും കാന്തപ്പൊടിക്കുമിടയില്‍
കടലാസ്സിട്ട് കുറ്റിമീശ കാന്തപ്പൊടികളേ...
ഓടിക്കളിക്കടാ കുഞ്ചിരാമാ.....

ക്യാമറകളിലും നക്ഷത്രങ്ങളിലും
പ്രകാശത്തെ കയറിക്കൂടാന്‍ അനുവധിച്ചത്
നിനക്കു തുണയായിട്ടുണ്ട്
ക്ലേശമൊട്ടുമില്ലാതെ അവ
പിന്നെയും നിന്നെ പ്രകശിപ്പിക്കുന്നു
തൂവാന്‍ വെമ്പി തുമ്പുകളിലെല്ലാം
വെള്ളം പോലെ.

അവസാനമില്ലാത്ത റാമ്പില്‍
നടന്നു നടന്നു തളര്‍ന്നിട്ടോ?
പറിഞ്ഞുയര്‍ന്നുപോയി നീ
നാരായവേരു നീരു തേടുന്നതറിയാതെ
പിറയായും താരകമായും.

2013 ഡിസംബർ 23, തിങ്കളാഴ്‌ച

പറഞ്ഞുവച്ചിരുന്നപോലെ



ഖരം -ഹൃസ്വം
---------------------------
ഇന്ദ്രാണിയുടെഅമ്മ രാധ
രാധയുടെ അമ്മ  ചന്ദ്രിക 
അവരുടെ അമ്മ അനിത
 അവരുടെ അമ്മ ദിവ്യ
 സുധ, ദീപ്തി ,സുഭദ്ര  ,മംഗള..
   മംഗളയുടെ  അമ്മ സീത മരിച്ചപ്പോൾ
   പറഞ്ഞു വച്ചിരുന്നപോലെ കുഴിച്ചിട്ടു.
    അവർക്കു  ഭൂമിയുണ്ടായിരുന്നു
   പശിമയുള്ള മണ്ണിനോടുള്ള പാശവും.
   മൃതമെങ്കിലും വേരുകളെ
   സഞ്ജീവനിയായി പുല്കുവാൻ
       മരങ്ങളുണ്ടായിരുന്നു.

ദ്രാവകം- ദീർഘം 
-----------------------------
 മംഗള പറഞ്ഞുവച്ചിരുന്നപോലെ
 ശരീരം മെഡിക്കൽ കോളേജിലേക്ക്  നൽകി
വിപ്ലവ പ്ലവനബോധ ബാധിതയവർക്ക്
ശാസ്ത്ര മേളയിൽ കണ്ട -
രാസലായിനിയിൽ കിടക്കുന്ന
ജന്തു ജഡാഭിമുഖ്യമുണ്ടായിരുന്നു
.
പണ്ടേ കുളത്തിലെ ജലനിരപ്പിൽ
ശ്വാസം തടഞ്ഞ്
 സത്ത്പോയപോലെ
പൊന്തിക്കിടന്നിരുന്നവർ


സംഭോഗാശയത്തിൽ  മലർന്നും
കമിഴ്ന്നും പൊന്തിക്കിടന്നു
പൊന്തുപോലെങ്കിലും
 ജഘന നൂലിൽ കെട്ടിയ
ചൂണ്ടൽ കൊളുത്തിൽ
 സ്വയം കോർന്ന്
കൊത്ത് കാത്തിരുന്നു
 അതിന് കുളത്തിൽ
 ആവാസ വ്യവസ്ഥയുണ്ടായിരുന്നു.

വാതകം -പ്ലുതം
----------------------------
സുഭദ്ര മുതൽ
ഇന്ദ്രാണിവരെയുള്ളവർ
 ശ്വാസമാത്ര  കൂടുതലെടുത്ത് 
ജീവൻ ശ്വസിച്ചു
ചിതയിൽ വെക്കണംന്ന്
 പറഞ്ഞുവച്ചില്ല
ചിരിതൂകി കളിയാടി
ഭവസാഗരം താണ്ടി.*
----------------------------------

ഭവസാഗരം==Worldly woes*








2012 ഓഗസ്റ്റ് 28, ചൊവ്വാഴ്ച

മുഹൂര്‍ത്തം

മുഹൂർത്തം                  
-----------------------
പെണ്ണുകാണാൻ നിന്നുകൊടുത്ത
ദിവസങ്ങൾ
നിൻറെ  സന്ധ്യകൾ ദീർഘമൌനങ്ങളായ്
ഘനീഭവിച്ച്
പെയ്യാതെപോയ മഴയായും
പെയ്യാൻ മറന്ന മഴയായും

മലയാളത്തിൽ   നെറ്റ് സെറ്റുകൾ
ഉടുത്ത് /പാസ്സായി *
ദിവസക്കൂലിക്കു പഠിപ്പിക്കാൻ
പോയതിനിടയിലും
ഓണാവധിക്കു പോയകാലങ്ങളിലും
പാഠ്യ പാഠ്യേതര പാട്ടുകൾ
ച്ഛന്ദസിൽ പാടിയിട്ടും
വന്നുചേർന്നില്ല നിൻറെ ഒത്ത മുഹൂർത്തം .

 ഉത്രാടനാളിലോ തിരുവോണനാളിലോ
വന്നുപോകാറുള്ള നന്മനായാടിയുടെ
'നല്ലതു വരുത്തണേ മലനായാടി മുത്തപ്പാ ....'
എന്ന ആറാപ്പിനേയും പോലെ
ഓർത്തുനോക്കുവാൻ ഓണവും
 വന്നു പോകുന്നു.

ഏറെ മുഹൂർത്തങ്ങളുള്ള ചിങ്ങത്തിലും
നടക്കാതെ പോയിരുന്ന
നിന്റെ വിവാഹത്തെയോർത്തു വ്യസനിക്കുവാൻ
എനിക്കിനിയില്ല അവകാശം
------------
* NET/SET



2012 മേയ് 7, തിങ്കളാഴ്‌ച

അന്‍പത്തിയൊന്നു മുറി‍വുകള്‍



'2012, മേയ് 7, തിങ്കളാഴ്‌ച
അന്‍പത്തിയൊന്നു മുറി‍വുകള്‍
-----------------------------------------------
'കമ' എന്നൊരു അക്ഷരം ഇനി
മിണ്ടരുത് എന്നു കരുതിയാകണം
ശരീരത്തില്‍ അന്‍‍പത്തിയൊന്നു
മുറിവുകള്‍ ഉണ്ടായിരുന്നു
'ക' മുതല്‍ 'മ' വരെയുള്ള
വ്യഞ്ജനങ്ങള്‍
ഇല്ലാതായാല്‍ പിന്നെ
ഒരു ശബ്ദവും പുറപ്പെടില്ലെന്ന്
ഇരുട്ടിലും ചോരയിലും
ആഭിചാരം ചെയ്യുന്നവര്‍ക്കറിയാം.
അലര്‍ച്ചകളും രോദനങ്ങളും
പിടഞ്ഞു മരിക്കുമ്പോള്‍
ഞരുങ്ങുവാനും മാത്രം
സ്വരാക്ഷരങ്ങള്‍
അവര്‍ അനുവദിക്കും.
വര്‍ഗ്ഗവും വര്‍‍ഗ്ഗമൂല്യവും
വര്‍ഗ്ഗശത്രുക്കളാണെന്നു പറഞ്ഞ്
വര്‍ഗ്ഗാക്ഷരങ്ങളെ
ഉന്മൂലനം ചെയ്യും.
അന്‍പത്തിയൊന്ന്
അക്ഷരങ്ങളെ ശോകമാക്കും
ലോഹപ്പെടുത്തും
കൂര്‍പ്പിക്കും
അന്‍പത്തിയൊന്നു വയസ്സുള്ള
മനുഷ്യനെ ഇങ്ങിനേയും
അവര്‍ നശിപ്പിക്കും
അക്ഷരം അരമാക്കികൊണ്ട്.

2012 ഏപ്രിൽ 14, ശനിയാഴ്‌ച

കുഴിക്കാട്ടു പച്ച



കുഴിക്കാട്ടു പച്ച
************
************


കമ്മ്യുണിസ്റ്റൂ പച്ചക്കുവേണ്‍ടീ
നീറ്റലുണ്ടാകണമെങ്കില്‍
വേനലവധീക്ക്
കൊയ്ത പാടത്ത്
കളീക്കിടെ വീണു ചോര പൊടിയണം

മെറ്റല്‍ ഡിറ്റക്റ്ററിനടിയിലൂടെ
തലകുനിച്ചു കടക്കുന്ന ആദ്ധ്യാത്മികത
ശ്രീലകത്തെ ഭഗവാനോടു
പച്ചക്കു ചൊദിക്കണം

ഭൂമിയിലെ പടക്കങ്ങളെല്ലാം
ചേര്‍ന്നൂണ്ടായതാണു ഞാന്‍ -എന്ന
ഭാവേനെയാണു ഇറയത്തു കണിവെള്ളരി
തൂങ്ങിക്കിടക്കുന്നത് എങ്കില്‍
അതിനെ
പൊട്ടിത്തെറിക്കാന്‍ അനുവദിക്കണം

കുഴിക്കാട്ടു പച്ച  കാത്തു സൂക്ഷിക്കാന്‍
ഗോപുരവാതിലിലെ സുരക്ഷാഭടന്‍മാര്‍
പച്ചത്തെറി പറഞ്ഞേക്കും

ഭഗവാന്‍ കൊന്നപ്പൂ അരഞ്ഞാണം
അണിഞ്ഞിരിക്കുന്നത്
ആള്‍ക്കൂട്ടത്തില്‍ ചെന്ന്
നാശം വിതക്കാനാണ് എന്ന ഭാവേനെ
സോപാനം കാവല്‍ക്കാര്‍
ഭക്ത ജീവധനത്തെ
പച്ചയില്‍ ഭയപ്പെടുത്തും
--------------------------------
കുഴിക്കാട്ടു പച്ച = തന്ത്രസമുച്ചയം(ചെന്നാസ് നമ്പൂതിരിപ്പാട്)‍