ഈ ബ്ലോഗ് തിരയൂ

2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

മുഹൂര്‍ത്തം

മുഹൂർത്തം                   2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച
-----------------------
പെണ്ണുകാണാൻ നിന്നുകൊടുത്ത
ദിവസങ്ങൾ
നിന്റെ സന്ധ്യകൾ ദീർഘമൌനങ്ങളായ്
ഘനീഭവിച്ച്
പെയ്യാതെപോയ മഴയായും
പെയ്യാൻ മറന്ന മഴയായും

മലയാള നെറ്റ് സെറ്റുകൾ ഉടുത്ത് /പാസ്സായി *
ദിവസക്കൂലിക്കു പഠിപ്പിക്കാൻ
പോയതിനിടയിലും
ഓണാവധിക്കു പോയകാലങ്ങളിലും
പാഠ്യേ പാഠ്യേതര പാട്ടുകൾ
ചന്ദസിൽ പാടിയിട്ടും
വന്നുചേർന്നില്ല നിന്റെ ഒത്ത മുഹൂർത്തം .

തിരുവോണനാളിലോ  ഉത്രാടനാളിലോ
വന്നുപോകാറുള്ള നായാടി യേയും ,
'നല്ലതു വരുത്തണേ മലനായാടി മുത്തപ്പാ ....'
എന്ന ആറാപ്പിനേയും പോലെ
ഓർത്തുനോക്കുവാൻ ഓണവും വന്നു പോകുന്നു.

ഏറെ മുഹൂർത്തങ്ങളുള്ള ചിങ്ങത്തിലും
നടക്കാതെ പോയിരുന്ന
നിന്റെ വിവാഹത്തെയോർത്തു വ്യസനിക്കുവാൻ
എനിക്കിനിയില്ല അവകാശം
------------
* NET/SET