http://jayanedakkat.blogspot.com/

2016, ജൂലൈ 25, തിങ്കളാഴ്‌ച

അവയോർ മദ്ധ്യേ കാടിതു കണ്ടായോ നീ ?

അവയോർ മദ്ധ്യേ കാടിതു കണ്ടായോ നീ ?
----------------------------------------------------------------
നാം ഒട്ടേറെ മരങ്ങളെ ചുറ്റിയെങ്കിലും
കാടുകയറാതെ ജാഗരൂകയായ്
കാടനെ കാത്തുസൂക്ഷിച്ച
മനോഹരേ ജയ ജയ !

മഴവില്ലുകുലക്കുവാൻ കഴിവുണ്ടായിരുന്ന
അജ്ഞാത പോരാളിയുടെ
വീരഗാഥകൾ കൊട്ടിപ്പാടി
സേവ നടത്തിവരുന്ന
തേനൽകും പൂക്കളേ ജയ ജയ !

വിനോദയാത്രയിൽ നാം
വന്യവസ്ത്രങ്ങളില്ലാതെ
മാന്യവസ്ത്രമുടുത്ത്
കാടുകാണാൻ പോകുന്നു
കയ്യിൽ സോവിയറ്റ് യൂണിയന്റെ
ബൈനോക്കുലർ

കുന്നിലേറി കാട്ടാറുകാണാന്
നോട്ടമയക്കുന്നു,
സോവിയറ്റ് ദാര്ശനിയിലൂടെ
ആദിവാസികൾ കുളിക്കുന്നവിടെ

നീയും ഞാനും
നമ്മുടെ ധന്യവസ്ത്രങ്ങൾ
പരസ്പരം ഉരിയുമ്പോൾ
കാടൻ സ്വാതന്ത്രനാകുന്നു

വിപ്ലവം തലക്കുപിടിച്ച്
പഴയ കാട്ടാറുകാണാന്
വീണ്ടും നാം അവിടെ പോകുന്നു
അവർ അവിടെത്തന്നെ കുളിക്കുന്നു
കണ്ടുവോ നീ
?.....
'കാനനം ജാതിവൈരരഹിത ജന്തുപൂര്ണം '*
എന്നു ചിന്തിച്ചു കാടുകയറിയ /കാടിറങ്ങിയ
നാം ജയ ജയ !!
----------------------
തുഞ്ചത്ത് എഴുത്തച്ഛന്-- അദ്ധ്യാത്മരാമായണം