http://jayanedakkat.blogspot.com/

2015, സെപ്റ്റംബർ 12, ശനിയാഴ്‌ച

ജഡപൂജകരോട്

ജഡപൂജകരോട്
------------------------------------
അമൃതവേളയതു
ദേഹാന്തവേളയായ്
വെടിയേറ്റു വീണിരിക്കുന്നു
എഴുത്തുകാരന്‍
പ്രകാശം
ചോരിഞ്ഞിരുന്നതെങ്കിലും 
കാത്തുപൂജിക്കുന്നതെന്തിനീ 

ജഡം ?
നിറയൊഴിഞ്ഞതുപോകും

 വെടിയുണ്ടയേയും
പിളര്‍ന്നതാ സൗമ്യമാം 

ശുഭഭാവന ആശിര്‍വദിക്കുന്നു

ആറാംഭൂത രക്തമാംസശരീരം
നാണിക്കുന്നു നഗ്നതയില്‍
എയ്തുവീഴ്ത്തിയ

ജഡശകലം പോലും
കൊണ്ടുപോകാന്‍ കഴിയാത്തത്ര
അന്ധനായിപോയ

ചോരന്‌ ദയയേ വേണ്ടൂ
അതോ

 രക്തമാസംരുചിക്കണോ?
ഓര്‍ത്തിരുന്നോ 
ആ  നിശ്ചിതൻറെ വാക്കുകള്‍ ?

'മധുരമുള്ളവരേ ...'എന്നു 

തുടങ്ങുന്ന കവിത

ചോദ്യം-
---------
ശാന്തിയുടെ സ്ഥാപന എപ്പോള്‍
ഏതുവിധേനെ നടക്കും ?
ഉത്തരം -
---------
ആത്മാവിനു കോടതി 

ശിക്ഷ വിധിക്കുംപോള്‍

ഗീതം -
--------
ഈ സമയം കേവലമായി
പോയികോണ്ടേയിരിക്കുക 

മാത്രമാണ്,ക്രിയയില്ലാതെ .

ധാരണ -
--------
വെടിയുണ്ടയും വെടിയേറ്റു
 തെറിച്ചുപോയതാണ്
മൃത്യുപൂജകരോടും
 ആത്മാരാമാന്മാരോടും 
പറയണം കവിരാമനാണെന്ന്.

വരദാനം -
----------
വിശ്വപരിധി
കണ്ടുപിടിക്കുന്ന സൂത്രവാക്യം
സൂക്ഷ്മാതിസൂക്ഷ്മാമാണ്
അതിനു പരിധിയില്ല
പ്രാപ്തികളുടെ ചെറിയ ചെറിയ
തെരുവുകളില്‍ കുടുങ്ങി
ഉഷ:സന്ധ്യയില്‍ ഉറങ്ങരുത്

മുദ്രാവാക്യം -
-------------
ഓരോരുത്തരുടെയും വിശേഷതയെ
കണ്ടുകൊണ്ടേ  പോകൂ.

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഒരേ പെൺതാരം



മതേതര പേരുകളില്ലതതിനാൽ
അവരെ മീനയെന്നും  മാതയെന്നും വിളിക്കാം
ജാതി ചോത്തിയും മേനോത്തിയും
അവർ ഒന്നുമുതലേ ഒരുമിച്ചുപഠിച്ചവർ

ഏഴിൽ ഒരുമിച്ചു തീണ്ടാരി നീന്തി
എട്ടുമുതൽ പത്തുവരെ കൂന്തപ്പൂ
 പറിക്കാൻ ഒരുമിച്ചുനീന്തി

ഒരേ ബഞ്ചിൽ
ഒരേനിറമുള്ള പാവാട
ഒരേ ഗന്ധം ,ഒരേ വളകൾ

കട്ടിലിൽ രണ്ടുപെണ്‍കുട്ടികളുടെ  ഒരു ഉടൽ
ഒരേപോലുള്ള ഒരു ഉടൽ
രണ്ടായ അവരെ
ഒന്നായി കണ്ടപ്പോൾ......

---------------------
Paintings by Marti Llamedo
Curtsy ,Combustus  magzine $Deanna




2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

മാവോകഥകള്‍

2015, സെപ്റ്റംബർ 6, ഞായറാഴ്ച

മാവോകഥകള്‍
----------------------

നിര നിരെ അങ്ങാടികുരുവികള്‍
തെരുവിലെ വൈദ്യുത കമ്പിയിലാ
തോരണം ചാർത്തുന്ന  മാതിരി
ബയോഡാറ്റയില്‍ ഇമെയില്‍
ഐഡിയും മൊബയില്‍ നമ്പറും
കടന്നുകൂടുന്നതിനു മുന്‍പ്
ജനിതകത്തില്‍ വിവര സങ്കേതിക വിദ്യ
കൈകടത്തുന്നതിനു മുമ്പാണ്
 അജ്ഞാതജീവികാലം
അവസാനിച്ചത്
വിപ്ലവം തോക്കിന്‍ കുഴലില്‍ കുടുങ്ങി
അലറിവിളിക്കുന്നതിന്റെ മുഴക്കം
മലകളിലും ചരിവുകളിലുംതട്ടി
 ചിന്നിച്ചിതറി
സമതലത്തിലേക്കെത്തുംമുന്‍പ്
ഇല്ലാതായ കഥകള്‍
അമര്‍ച്ചിത്രകാരന്‍ വരയ്ക്കുന്ന നദികള്‍
നാട്ടുനായകള്‍ ,കോക്കാന്‍പൂച്ചകള്‍ ,
മരപ്പട്ടികള്‍, മെരു കീരി,കാടന്‍പൂച്ചകള്‍
നീര്നായ, കുറുക്കന്‍
കനാലിനപ്പുറതേക്കു കാടുകടത്തിയ പൂച്ചകള്‍
നത്ത് കൂമന്‍ കുറ്റിചൂടാന്‍ കടവാതില്‍
കുളക്കോഴി
ഭയവശഗരായ ജീവിവർഗ്ഗം
ജ്ഞാതരെല്ലാം ഒടുങ്ങിയാ വേട്ടയില്‍
ചാത്തനും ഗുളികനും
മുത്തപ്പനേയുംപോലെ ചേര്‍ത്തു വച്ചാ
മുത്തശ്ശന്‍ മാവോയെ
നൂറുപൂക്കള്‍വിരിയിച്ചു മണ്ടോപുരകളില്‍

 കുട്ടിചാത്തകഥാകുശലൻറെ
തൊടിയിലെ ചെടിയില്‍ വിളഞ്ഞ
ബ്രഹ്മാനന്ദസോദര രസപഴത്തെ
കരിവീഴ്ത്തിയ കണ്ണുകൾ
മുത്തശി പത്രങ്ങള്‍ അഗമ്യഗമനകതകള്‍
പടര്‍ത്തും വരെ മാവോ മനസ്സുകളിള്‍
പെരുംകഥകളാടി 
ദൈവമില്ലെന്നും ഉണ്ടെന്നും കൂവുന്ന
ജാഥകള്‍ക്കിടയില്‍ ദൈവതമായ് നിന്നു് മാവോ
ലൈംഗീക ന്യൂനപക്ഷ  ജാഥയില്‍ നിന്നും
ചുംബനസമരത്തില്‍ നിന്നും മാവോയെ
പിടികൂടിയെന്ന കഥകള്‍ പറഞ്ഞു
കരയുന്ന കുട്ടികളെ ആശ്വസിപ്പിച്ചു
കാടുകളില്‍ ധ്യാനത്തിലിരിക്കുന്ന
ചുവന്ന ആത്മാരാമനെ ആദിവാസികള്‍
കണ്ടുവെന്ന വാവാര്‍ത്ത,
കുറയുന്ന പച്ചപ്പിനോപ്പം
തെളിയുന്ന ചുവന്നപാടുകള്‍ 
അന്യംനിന്നു്പോകാന്‍തുടങ്ങിയതും
 മറന്നുതുടങ്ങിയിരിക്കുന്നു
കാടുകളിലെ വീടുകള്‍