2018, മാർച്ച് 5, തിങ്കളാഴ്‌ച
ഒരിക്കൽ ആക്രിവാങ്ങിവിൽക്കുന്നയാൾ
ഗർഭിണിയാകാറായവൾ കൊണ്ടുവന്ന *
പഴയ പാട്ട ഇരുമ്പ് കുപ്പി
പ്ലാസ്റ്റിക് നോട്ടുബുക്
കൊടുക്കാനുണ്ടോയിൽനിന്നു കിട്ടിയ
കവിതയെ
വലിച്ചുനീട്ടി നിവർത്തി
അതിലെ പദ്യം കളയുകയായിരുന്നു
സോഫാ സ്പ്രിങ്ങുകളെ
നിവർത്തത്തിനേരെയാക്കി ഉണ്ടാക്കിയ
കമ്പിച്ചൂലിലേക്ക്
നിവർന്ന കവിതയെ
തിരുകിവച്ചശേഷവും
പദ്യമൊഴിഞ്ഞുപോയ കവിതകൾ
പഴയപോലെ
ആലപിക്കപ്പെടുന്നതുകണ്ട്
ബാക്കി ഈർക്കിളുകൾ
വളഞ്ഞു ചുരുളുവാൻ തുടങ്ങി
ചുരുണ്ടുചുരുണ്ട്
ഗർഭസ്ഥശിശുവോളമായപ്പോഴേക്കും
പ്രസവവേദനയിൽ
ആംബുലൻസും ആസ്പത്രിരംഗവുമുള്ളൊരു
സിനിമ
വിവാദഗർഭത്തെ
അലസമായി ചിത്രീകരിച്ചു
കന്നിപ്രസവമെടുത്ത
വിദ്യാർത്ഥിനഴ്‌സ്
സുഖപ്രസവങ്ങൾക്കായി തുറന്നിട്ട
വാതിലുകളുടെ
വിജാഗിരികൾക്ക്
രഹസ്യനിറമുള്ള ചായംതേക്കാനായി
പ്രാഥമികവർണ്ണങ്ങളെ
തിരിച്ചും മറിച്ചും കലർത്തികൊണ്ട്
പരീക്ഷണങ്ങൾ നടത്തി
എന്തുകുട്ടിയെ
ആരാണു പെറ്റതെന്ന്
ആശ്ചര്യം കായുന്ന
കവിതാ ആസ്വാദകർക്കിടയിൽനിന്നു
നവജാതശിശുവിനെ
ചരാചരബന്ധുക്കളിലേക്ക്
നഴ്‌സ് കൊണ്ടുവരുന്നതോടെ
നാടകം തുടങ്ങുകയായി
-------------------------------------------------
അമ്മയാകാനുള്ള ജൈവചോദന *