മനുഷ്യനെന്ന കല
വരക്കുന്നതിനിടയിൽ
വയൽ വരമ്പിൽ കുത്തി
നിരത്തിയ കമ്പിലെ
കരിങ്കലത്തിൽ
കരിങ്കണ്ണ നായി
കൊങ്കണ്ണനായി
അഭിപ്രായം ചോദിച്ചു
കല.
കരിങ്കലയിൽ
വെളുത്ത
ചോക്കുകൊണ്ട് വരഞ്ഞു
കണ്ണ് കാത്
മൂക്ക്
വാക്ക്
മനസ്സ്
ജീവൻ
ആത്മാവ്കുംഭാരകലം കരിച്ചു
നോക്കുകുത്തിയിൽ ജീവൻ -
പകരുന്ന കലനവിദ്യ .