http://jayanedakkat.blogspot.com/

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ചൂതന്‍ *


ചൂതന്‍ *
--------------------
ചൂട്ടെരിക്കുക
ആമോദമാകട്ടെ ആഹ്ലാദമാകട്ടെ
വെടിക്കെട്ടുകാരെരിയുന്നു
നോട്ടമെല്ലാം മുകളിലേക്കുയര്‍ന്നതാ
കാഴ്ച്ചകള്‍ തിളങ്ങുന്നു

മിന്നും പൊടിതൂക്കിയൊരു
പൊന്നരികുതൊങ്ങലുകൾ തൂക്കങ്ങള്‍
കണ്ണിലേക്കാ
വെണ്‍ചിരിപതിച്ചന്ധരായ്മാറുന്നു
 താഴെ നില്‍പ്പോര്‍
അവർ അനേകര്‍
അന്ധഭാഗ്യര്‍
ചകിത ധൂപയിഴകളാല്‍
 നെയ്യുന്ന നെയ്ത്തുകാര്‍
ദ്യുതികെട്ടു പതിക്കും മുൻപ്
മിന്നും മിനുങ്ങുകളെ
ചെപ്പിലാക്കിയോര്‍
ഹത ഭാഗ്യര്‍

ഭാഗ്യവാന്‍ കല്യാണരാമന്‍
വലിയ പത്രാസില്‍
വേഷഭൂഷാധികള്‍  കേമം
നെയ്ത്തുശാലയിലെത്തിയിരിക്കുന്നു
വേഷപ്രച്ഛന്നനായി വന്ന
ദേവനായിരുന്നെങ്കിലും
നെയ്ത്തുകാര്‍
ഭാഗ്യം വരാൻ ചൂതാടി കാത്തിരുന്നു

കപ്പടാമീശയുള്ള
കുടവയറന്‍ ശാപ്പാടുരാമന്‍
വമ്പിച്ച വിലക്കുറവുപറയാന്‍
കുത്തിനിർത്തിയ
 കവാടങ്ങളില്‍

 അങ്ങിനെ ഓണത്തപ്പൻ
 വരാതെയായി ;
നിരവധി സുരക്ഷാകാരണങ്ങളാല്‍
ഭദ്രമായിരിക്കുക !
---------------------------------
 'അച്ച്യുതന്‍' എന്ന പദത്തിന്റെ വിപരീതമാണ് ച്യുതന്‍ എന്ന പദം,-ച്യൂതന്റെ  ഗ്രാമ്യരൂപം ""ചൂതന്‍ "".ചൂതാടുന്നവനെ ചൂതാണെന്നു വിളിക്കാം
    മധ്യകാല ഹാസ്യ  കവിയായിരുന്ന ''തോലാന്‍ ''ന്റെ ശൈലീ സ്വാധീനമുണ്ട്  കവിതയ്ക്ക്

2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

ഏല്‍ ജി ബി ടി LGBTQ


ഏല്‍ ജി ബി ടി LGBT
------------------------
പട്ടാമ്പി ഭാരതപ്പുഴയോരത്തുനിന്ന്
ഗുരുവയൂരേക്കൊരു ഏസിബസ്സ്
എല്ലാരും തണുത്തുവിറച്ചിരിക്കെ
വേച്ചുവേച്ചേറി മദ്യപന്‍
ചുട്ടുപൊള്ളുന്നയാള്‍ക്ക്
അവിടെയെവിടേക്കെന്ന്
ഏതോവര്‍ഗ്ഗ ഉത്തോലകത്തിനോ
ചലനനിയമത്തിനോ ഉദാഹരണം
പറയാനെന്നോണം കണ്ടക്ടര്‍
മുന്നിലാകെ വനിതകള്‍
പിന്നിലാകെ പുരുഷന്മാര്‍
എല്ലാരും തണുത്തുവിറച്ച്
കൂട്ടിമുട്ടാനാഗ്രഹിച്ചുവോ?
മദ്യപന്‍ വിളിച്ചുകൂവുന്നു-
മുന്നിലെല്ലാവരും ലെസ്ബിയന്‍
പിന്നിലെല്ലാവരും ഹോമോയുമെന്ന്
സീറ്റുകിട്ടിയോര്‍ ഭാഗ്യവാന്‍മാര്‍
അവര്‍ ഹെറ്റിറോയെന്നും മദ്യപന്‍
നില്ക്കുന്നോരൊക്കെ വിയര്‍ക്കുന്നു
കയര്‍ക്കുന്നു കണ്ടക്ടര്‍
തണുപ്പൊക്കെ പോയ്പോയി
തെറിക്കുന്നു പുറത്തേക്കാ മദ്യപന്‍

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

പ്രണയത്തിനു ശേഷം പ്രണയം

പ്രണയത്തിനു ശേഷം പ്രണയം
**********************************************
തെറ്റുന്ന കണക്ക്
--------------
മുന്‍ ബെഞ്ചില്‍ ഒന്നാമതായിരുന്നു
നന്നായി കണക്ക് ചെയ്തിരുന്നവളുടെ
കണക്കുതെറ്റിക്കുവാന്‍
മനക്കണക്കുമായി
പിന്‍ബെഞ്ചിലിരിക്കുന്നു ഞാന്‍
തലപുകക്കാനൊന്നുമില്ലാത്തതിനാല്‍
അവളുടെ മുഖത്ത്‌ നോക്കിയേ ഇരിപ്പാണ്
നോക്കി നോക്കി കണക്കൊക്കെ
തെറ്റുമ്പോഴേക്കും
പീര്യേഡു കഴിഞ്ഞെന്നു ബെല്ലടിക്കുന്നു


സയന്‍സ് മായ
--------
ശാസ്ത്രമേളകളില്‍ കാണുന്ന കാഴ്ചകണ്ട്
അന്ധവിശ്വാസം പരത്തുന്നു  നാസ്തികര്‍.
ഭ്രൂണ വളര്‍ച്ച പ്രദര്‍ര്ശിപ്പിക്കുന്ന
പത്തു ഭരണികള്‍ക്കരികിലൂടെ
സിക്താണ്ഡം പോലെ
ഒട്ടിനടന്നു ഞാനുമവളും
പ്രദര്‍ശിനികാട്ടി വിവരിക്കുന്ന
വിദ്യാര്‍തഥിയെ
ഉപദേശിയെന്നു കളിയാക്കിചിരിച്ചു

സാമൂഹ്യം സത്യം
-------------
പ്രേമം പ്രസവത്തിലെത്തുമെന്ന സത്യം
ഫ്രൊയ്ഡിലും യുങ്ങിലും 
വല്സ്യായനിലും ആരോപിച്ച്
വീട് മാറിതാമാസിക്കുന്നു ഞങ്ങള്‍
പോളിയോ കൊടുക്കുവാന്‍ പോകുന്നു
ബൈകിനുപിറകില്‍ കൈകുഞ്ഞുമായ്
അവളിരിക്കുന്നു.
ഓമല്‍കലാലയ കവാടമെത്തിയപ്പോള്‍
ഇവള്‍ അവിടെ നില്‍പ്പുണ്ടൊയെന്നിപ്പോഴും
ഞാന്‍ തലവെട്ടിക്കുന്നു
മാതൃലബ്ധിയില്‍ മതിമറന്നവള്‍
എല്ലാം മറന്നിരിപ്പാണ്.