ഈ ബ്ലോഗ് തിരയൂ

2014, ജൂൺ 6, വെള്ളിയാഴ്‌ച

ഗ്രാമത്തിലെ സിംഹം

2014, ജൂൺ 6, വെള്ളിയാഴ്‌ച

ഗ്രാമത്തിലെ സിംഹം
-----------------------------------
ഗ്രാമത്തിലെ നാലുമൂലയിൽ
വലിയ സടയിൽനിന്നും
പ്രകാശം പരത്തിക്കൊണ്ടു
സിംഹം മെരുങ്ങി കിടപ്പുണ്ട്,
അതിവർണാശ്രമി പോലെ.
ഗാര്ഹസ്ഥ്യനാണോ ,
വാനപ്രസ്ഥനാണോ
യൗവ്വനമാണോ ,വാർദ്ധക്യമാണോ
സസ്സ്യാഹാരിയാണോ ,
മാംസ്സാഹാരിയാണോ
എന്നൊന്നും തിരിച്ചറിയാനാകാത്ത

സിംഹഭാഗവും
സിംഹമാണെന്നിരിക്കെ
പിന്നെയെന്തിന്
അത് അരുമയായി കഴിയുന്നു ?

തിരഞ്ഞെടുപ്പു
പൊതുയോഗത്തിനെത്തിയവർ
ചുറ്റും കൂടിനിന്നു
കളിയാക്കിയപ്പോഴും
ബൈക്ക് എക്സ്ചേഞ്ചുമേള
നടത്തുന്നവരുടെ
പരസ്സ്യക്കുടക്കു സ്ഥാനം
മാറേണ്ടി വന്നപ്പോഴും
മൌനം പാലിച്ചു
ഹേ... മൃഗരാജാൻ !
അവരുടെ
മൃഗമോന്നടങ്ങിക്കോട്ടെ
വിജയാഹ്ലാദ ദിവസം
സടകുടഞ്ഞു ഗര്ജ്ജിക്കുവാൻ