http://jayanedakkat.blogspot.com/

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ഗുരുവായൂരിലെ വഴികൾ


ഭാഗ്യത്തിന് ഗുരുവായൂരിൽ പശുക്കളില്ല
ഇടവഴികളിൽ ഗോമൂത്രവും  ചാണകവും
കലങ്ങിയ വെള്ളക്കെട്ടുകളില്ല

ഗോപിക്കുറിതൊട്ടൊരു  പശു
മണികിലുക്കിനടന്ന്
മതിലുകളിൽനിന്നു സിനിമാ-
പോസ്റ്ററുകൾ തിന്നുന്നില്ല

ഇന്നർ റിംഗ് റോഡുകളിലെ
മസാലദോശയുടെയും
ആനപ്പിണ്ഡത്തിന്റേയും
മണം കഴിഞ്ഞ്
ദര്ശനത്തിന് കാത്തുനിൽക്കുമ്പോൾ
മുടിയിൽ ചൂടിയ മുല്ലപ്പൂവാസാനിപ്പിച്ചു
ശ്രീകൃഷ്ണൻ വഴിതെറ്റിക്കും.

തെറ്റിയ വഴിയിൽവച്ച് കണ്ട
 ഭ്രാന്തിപ്പശുവിനെ
ഭക്തരിലെ ചില
സസസ്യാഹാരികളായ
നാസ്തികരോടൊപ്പം ചേര്ന്ന്
മുദ്രാവാക്യപുരസ്സരം കീഴടക്കും.

ഈ കഥ വൈറലാക്കാൻ നിൽക്കുന്നവർക്ക്‌
ധാനം നല്കാന് മറക്കാതെ
കാലിതീറ്റയിൽ മാംസം കലർത്തിയവരെ
'അഹോ കഷ്ടം ' പറഞ്ഞ്
 ഭകതർ അമ്പലത്തിലേക്കു തന്നെ മടങ്ങും
Painting by  Kesav