ഈ ബ്ലോഗ് തിരയൂ

2017, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

ഗുരുവായൂരിലെ ബംഗാളികൾ


മസാലദോശയുള്ള ഹോട്ടലുകളിലെല്ലാം
തമിഴർക്കുപകരം ബംഗാളികളാണ്
തമിഴർ സ്വന്തം ഊരിലെന്നപോലെ
ഗുരുവായൂരപ്പനെ
കാണാൻപോയിരുന്നെങ്കിലും
ബംഗാളികർ പോകാറില്ല

മേൽപ്പറഞ്ഞ പ്രശ്‌നത്തെ
കിഴക്കേനടയിലുള്ള ഒരു
ഗണിക നിർദ്ധാരണം ചെയ്യുന്നതാണ്
ഈ കവിതയിലെ പ്രമേയം
അല്ലാതെ നിങ്ങൾ കരുതുന്നപോലെ
കവി വാക്കുകൾ അല്ല

അവർ ബംഗാളികളൊന്നുമല്ല
ബംഗ്ലാദേശികളാണ്
അതിനുമുൻപവർ മ്യാൻമാറിൽനിന്നു
വന്നതായിരുന്നു
അതിനുമുൻപ്‌ മംഗോളിയയിൽനിന്ന്
അതിനുമുൻപ്‌ അവരെ കുറെ
 അമ്മമാർ പ്രസവിച്ചതാണ്
അതിനുമുൻപ്‌ അന്നമയകോശം
അതുകൊണ്ടാണ്
അന്നത്തെ ബ്രഹ്‌മം എന്ന് വിളിക്കുന്നത്
കാളിയോടാണ് അവർക്കു താൽപ്പര്യം