http://jayanedakkat.blogspot.com/

2016, ജനുവരി 9, ശനിയാഴ്‌ച

അമ്പലപ്രാവുകളും ത്മോഗർത്തങ്ങളും ഇണ്ട്


അടിത്തട്ടിൽ
 സമാധാന സമ്മേളനങ്ങളിൽ
പറത്തുന്ന ചിറകുകെട്ടിയ പ്രാവുകളുണ്ട്
അതവിടെ എന്നുമുണ്ടെന്ന  കാര്യം
പണ്ടേ ഉണ്ടായിരുന്നതിനാൽ
എലികളൊന്നുമില്ലാതിരിന്നിട്ടും
തമോഗർത്തങ്ങളുടെ കറുത്തപൂച്ചയെ
നേത്രോന്മീലനം ചെയ്ത സ്റ്റീഫൻ ഹോക്കിംഗ്
ഭിന്നശേഷിയുള്ളൊരു കസേരയിലെ
ദിവ്യശേഷിക്കാരനായി

അടുക്കളയിലെ
 ഉരുണ്ടു ചുരുണ്ടു മയങ്ങുന്ന
വിറകടുപ്പിനു മുകളിൽ
തീകായാൻ കിടക്കുന്ന
അട്ടത്തിലെ വിറകിൽനിന്നും
ചൂടിന്റെ ശിശിരം
ഇല്ലത്തുംകരി പൊഴിക്കുന്നു

ഉതിരുന്ന മൃദുകരിയെ
വലംകയ്യാൽ തടുത്ത്‌
ഇടം കയ്യാൽ  ഉറിയിലെ വെണ്ണകട്ടു തിന്ന്
"ഞാനൊന്നും അറിഞ്ഞില്ലേ നാരായണാ  ..." എന്ന്
തമോഗർത്തമൊന്നുമില്ലെന്നു
കണ്ണുചിമ്മി ദ്വാരങ്ങളടക്കുന്നിപ്പോൾ
ആ ദിവ്യകുസൃതിക്കാരാൻ

ക്ഷേത്ര മരച്ചില്ലകൾ
ശാഖോപശാഖകൾ
പൂക്കാവടി ആടിയുലയുമ്പോൾ
ചേക്കേറുന്നു പ്രാവുകൾ
അങ്ങേതിലെ പള്ളിമിനാരത്തിൽ
ചെറുമന്ത്രങ്ങൾ കുറുകി
പള്ളിമേൽക്കൂരയിലവ
പിന്നെയും തീർക്കുന്നൊരമ്പലം

ദേശദേവാതാമുറ്റത്തുള്ളൊരു
പൂജാപുഷ്പങ്ങളിലൊന്നതാ
വിയദ്ഗംഗയിലും വിണ്മിനാരത്തിലും
  പ്രാവായ് വിരിഞ്ഞിരിക്കുന്നു

മൂത്തുപ്പയുടെ കാലത്തും
സൗമ്യസാന്നിദ്ധ്യമായ് മിനാരത്തിൽ
പ്രാവുകളുണ്ടെന്നു അബ്ദുമാഷ്
അമ്പലപ്രവേ... എന്നേ
നീട്ടിയേവിളിച്ചുള്ളൂ
ഉസ്താദും കുട്ട്യോളും

ചെരുചതുര തക്കാളിപെട്ടികളിലെ
വെളൂത്തപ്രാവുകളുടെ
കയ്റ്റിറക്ക് അട്ടികൾ

പ്രാവുകൾ കൂടുകൂട്ടിയ
മരങ്ങളെങ്ങുമില്ലിപ്പോൾ
ഉച്ചിയിൽ വട്ടമിട്ടുപറക്കുന്ന
പ്രാപിടിയൻ തണൽ മാത്രം

വെളുത്ത പ്രാവുകൾ യുദ്ധമുഖത്തെ
ഓർമ്മിപ്പിക്കുന്നതാകയാൽ 
നിറമുള്ളവ ഭക്ഷ്യയോഗ്യമെന്നു തീറ്റക്കാരൻ
മിനാരത്തിലിപ്പോൾബ്രോയ്‌ലർ 
പ്രാവുകളെന്നൊരാൾക്കൂട്ട ആരവവും






 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ