മതേതര പേരുകളില്ലതതിനാൽ
അവരെ മീനയെന്നും മാതയെന്നും വിളിക്കാം
ജാതി ചോത്തിയും മേനോത്തിയും
അവർ ഒന്നുമുതലേ ഒരുമിച്ചുപഠിച്ചവർ
ഏഴിൽ ഒരുമിച്ചു തീണ്ടാരി നീന്തി
എട്ടുമുതൽ പത്തുവരെ കൂന്തപ്പൂ
പറിക്കാൻ ഒരുമിച്ചുനീന്തി
ഒരേ ബഞ്ചിൽ
ഒരേനിറമുള്ള പാവാട
ഒരേ ഗന്ധം ,ഒരേ വളകൾ
കട്ടിലിൽ രണ്ടുപെണ്‍കുട്ടികളുടെ ഒരു ഉടൽ
ഒരേപോലുള്ള ഒരു ഉടൽ
രണ്ടായ അവരെ
ഒന്നായി കണ്ടപ്പോൾ......
---------------------
Paintings by Marti Llamedo
Curtsy ,Combustus magzine $Deanna
ഉണ്ടാായൊരിണ്ടൽ !?
മറുപടിഇല്ലാതാക്കൂ