അവൾക്കു അവൾ പിടിപെടുമ്പോൾ
അവൾ വീടിനകത്ത് കുഴിയെടുത്തു
വിസര്ജ്ജിക്കുന്നു *
മുപ്പത്തിമുക്കോടി ദേവതകളും
നോക്കിനില്ക്കെതന്നെ
അല്ലെങ്കിലും
"Cleanliness Is Next To Godliness"
എന്നാണല്ലോ ദൈവമേ
നിന്റെയും പരസ്യ വാചകം
നോക്കിനില്ക്കെ എല്ലാ ദൈവങ്ങൾക്കും
അഭിശപ്ത് നിമിഷങ്ങളായ
നൈമിഷിക ചിറകുമുൾക്കുന്നു
ബീഫും മദ്യവും ചോരയും
കുടിക്കുന്ന അന്ധനാചാരനായ
ആഭിചേരി ദൈവതത്തിനുപോലും
അവളുടെ നിലവിളി കേൾക്കാനായില്ലെന്നോ ?
കുടിലുകളിളേക്കും ചേരികളിലേക്കും
പോകൂ ദൈവമേ .....
കാമറയുമായി അവൾ നിന്നെ കാത്തുനിൽപ്പുണ്ടു
മാറ്റൂ നീ നിന് അവതരണം
പള്ളിവാളേന്തൂ കണ്ണകിയാകൂ
പറയരുത് ഇനി ആ വിശുദ്ധിമോക്ഷം
എല്ലാം ഒപ്പിയെടുത്തുകഴിഞ്ഞവൾ വൾ
-------------------------------------------------
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാര്ത്ഥി ജിഷയുടെകുടുംബം വീടിനകത്ത് കുഴിയുണ്ടാക്കി വിസർജ്ജിച്ച്ചിരുന്നതായി കണ്ടെത്തിയിരുന്നു *