http://jayanedakkat.blogspot.com/

2016 ഓഗസ്റ്റ് 27, ശനിയാഴ്‌ച

വെജിറ്റബിൾ ബിരിയാണി


പണ്ടു പണ്ട് 
വളരെ പണ്ട് 
പോത്തിറച്ചിയും മാനിറച്ചിയും 
പശുവിറച്ചിയുമെല്ലാം 
വെജിറ്റബിളായിരുന്നു 
കൃത്യമായിപറഞ്ഞാൽ 
യാഗയജ്ഞാദികളുടെ കാലത്ത് 

നഗരത്തെ പ്രാന്തവൽക്കരിക്കാനെത്തിയ 
ഭ്രാന്തൻ മാളുകളിലെ അറവുശാലകളിൽ 
ചേനയും ചീരയും ചിരവക്കയും
തക്കാളിയും പടവലവും 
മാംസബുക്കുകളെ കാത്ത് 
തൊലിയുരിഞ്ഞാടുന്നു 

ഗുരുവായൂരിലെ
 തട്ടുകടയിൽനിന്നു ചായകുടിക്കുമ്പോൾ 
ആകാശത്തുനിന്ന്
ചായഗ്ളാസിലേക്കുവീണ
 പ്രകൃതിത്തരികൾ 
സൈബീരിയയിൽ നിന്ന് 
പുന്നയൂർക്കുളത്തെ 
കോൾനിലങ്ങളിലേക്കു വരുന്ന 
എരണ്ടപക്ഷികളുടെ 
കാഷ്ഠമാണെന്ന്
പക്ഷിനിരീക്ഷകൻ 
ശ്രീകൃഷ്ണൻ പറയുന്നു .
പക്ഷേ.. കഷ്ടം ! വേണ്ടട്ടോ 
താഴേക്കു പതിക്കും വഴി 
ഉൽക്കപോലുരഞ്ഞില്ലാതായ 
പക്ഷിക്കാഷ്ടം
ശുദ്ധ വെജ് ആയിട്ടുണ്ടാകും 

പറഞ്ഞുവന്നത് 
വെജിറ്റബിളുകളിലെല്ലാം
 ബിരിയാണി കലർത്തിയ കാലത്ത് 
പച്ചക്കറി ബിരിയാണി 
എന്നപേരിലൊരു  കഥ 
അസാധ്യമല്ലെന്നാണ്













2016 ഓഗസ്റ്റ് 13, ശനിയാഴ്‌ച

ഗുരുവായൂരിലെ വഴികൾ


ഭാഗ്യത്തിന് ഗുരുവായൂരിൽ പശുക്കളില്ല
ഇടവഴികളിൽ ഗോമൂത്രവും  ചാണകവും
കലങ്ങിയ വെള്ളക്കെട്ടുകളില്ല

ഗോപിക്കുറിതൊട്ടൊരു  പശു
മണികിലുക്കിനടന്ന്
മതിലുകളിൽനിന്നു സിനിമാ-
പോസ്റ്ററുകൾ തിന്നുന്നില്ല

ഇന്നർ റിംഗ് റോഡുകളിലെ
മസാലദോശയുടെയും
ആനപ്പിണ്ഡത്തിന്റേയും
മണം കഴിഞ്ഞ്
ദര്ശനത്തിന് കാത്തുനിൽക്കുമ്പോൾ
മുടിയിൽ ചൂടിയ മുല്ലപ്പൂവാസാനിപ്പിച്ചു
ശ്രീകൃഷ്ണൻ വഴിതെറ്റിക്കും.

തെറ്റിയ വഴിയിൽവച്ച് കണ്ട
 ഭ്രാന്തിപ്പശുവിനെ
ഭക്തരിലെ ചില
സസസ്യാഹാരികളായ
നാസ്തികരോടൊപ്പം ചേര്ന്ന്
മുദ്രാവാക്യപുരസ്സരം കീഴടക്കും.

ഈ കഥ വൈറലാക്കാൻ നിൽക്കുന്നവർക്ക്‌
ധാനം നല്കാന് മറക്കാതെ
കാലിതീറ്റയിൽ മാംസം കലർത്തിയവരെ
'അഹോ കഷ്ടം ' പറഞ്ഞ്
 ഭകതർ അമ്പലത്തിലേക്കു തന്നെ മടങ്ങും
Painting by  Kesav





2016 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

തുറസ്സായ സ്ഥലത്ത് നിവര്ന്നുനിന്നു മൂത്രമൊഴിക്കാനിഷ്ടപ്പെടുന്ന പാവാടകൾ



തുറസ്സായ സ്ഥലത്ത് നിവര്ന്നുനിന്നു മൂത്രമൊഴിക്കാനിഷ്ടപ്പെടുന്ന പാവാടകൾ
--------------------------------------------------------------------------------
നിൽപ്പുസമരത്തിനുമുന്പ്
അതിലും തണുപ്പുള്ളൊരു
ഊട്ടിനാട്ടിലെ പെണ്പള്ളിക്കൂടത്തിൽ
അഞ്ചുപെണ്കുട്ടികൾക്കുമാത്രം
ലഭിച്ച അവകാശം
തുറസ്സായ ആകാശമായിരുന്നു

അച്ചടക്കം തെറ്റിച്ചതിനാൽ പുറത്തായി ,
പുറത്തുനിന്നനും അകത്തുനിന്നും
പുറത്തായി തോറ്റപ്പോള്
അഞ്ചുപേരിലുമുണ്ടായി
ചിദാകാശം ,മൂത്രക്കടച്ചിൽ
പിന്നെ പഞ്ചാഗ്‌നിയും

മൂത്രാഗ്നിയിൽ അവസാനിച്ചാലോകത്തിൽ
മുപ്പത്തിമുക്കോടി മനുഷ്യര് ശേഷിച്ചു
അനവധി രതിരസകഥകളെഴുതിയവരും
അകാരണമായി വധിക്കപ്പെട്ട
നാസ്തികരുടെ ഘാതകരും
ദീര്ഘായുസ്സില്ലെന്നു പ്രവചിക്കപ്പെട്ട
പുരുഷന്മാരും
ആർത്തവസമരങ്ങളിലുണ്ടായിരുന്ന
മുപ്പതുകോടി പെൺകുട്ടികളും
ഒളിച്ചോടി മതം മാറിയവരും
മതംമാറി ഒളിച്ചോടിയവരും അതിജീവിച്ചു

കാമുകരുടെ കൂട്ടത്തോടെയുള്ള  മരണം
പെണ്പോരോടുങ്ങിയ
നഗരങ്ങള്ക്കു കാരണമായി
ആർത്തവവിരാമത്തിനു സമീപം
അവസാനിക്കുന്ന
സ്ത്രൈണ നഗരങ്ങളുടെ
വിശാല രാജപാതയോരങ്ങളില്
ഒറ്റപ്പെട്ട പുരുഷന്മാർ
സുഗന്ധംപരത്തികളും ആടയാഭരണങ്ങളും
വിറ്റു ധനികരായി

തുടർച്ചയായ എൽ ജി ബി ടി ക്യു LGBTQ
പരേഡുകൾ കണ്ടുവളർന്ന
തെരുവുവിളക്കുകൾ
പിങ്കു നിറത്തിലുള്ള
പ്രകാശം ചുരത്തി

ലോകാവസാനന്തരം ശേഷിച്ചവർ
നഗ്നരായിരുന്നെങ്കിലും നാണമുണ്ടായിരുന്നില്ല .
തുണിയുടുത്തതൊരാൾ വരുമെന്ന
പ്രാർത്ഥത തുടങ്ങിയതോടെ
ജനസംഖ്യ പഴയപടിയിലേക്കു
 വേഗം വളർന്നു,
നിവർന്നുനിന്നൊഴിക്കുന്നതിനിടയിൽ
ഭൂമിവിഗ്രഹത്തിൽനിന്നും ചോര്ന്ന
പൂഴിത്തിരമാറുമാല പോലെ



 

2016 ജൂലൈ 25, തിങ്കളാഴ്‌ച

അവയോർ മദ്ധ്യേ കാടിതു കണ്ടായോ നീ ?

അവയോർ മദ്ധ്യേ കാടിതു കണ്ടായോ നീ ?
----------------------------------------------------------------
നാം ഒട്ടേറെ മരങ്ങളെ ചുറ്റിയെങ്കിലും
കാടുകയറാതെ ജാഗരൂകയായ്
കാടനെ കാത്തുസൂക്ഷിച്ച
മനോഹരേ ജയ ജയ !

മഴവില്ലുകുലക്കുവാൻ കഴിവുണ്ടായിരുന്ന
അജ്ഞാത പോരാളിയുടെ
വീരഗാഥകൾ കൊട്ടിപ്പാടി
സേവ നടത്തിവരുന്ന
തേനൽകും പൂക്കളേ ജയ ജയ !

വിനോദയാത്രയിൽ നാം
വന്യവസ്ത്രങ്ങളില്ലാതെ
മാന്യവസ്ത്രമുടുത്ത്
കാടുകാണാൻ പോകുന്നു
കയ്യിൽ സോവിയറ്റ് യൂണിയന്റെ
ബൈനോക്കുലർ

കുന്നിലേറി കാട്ടാറുകാണാന്
നോട്ടമയക്കുന്നു,
സോവിയറ്റ് ദാര്ശനിയിലൂടെ
ആദിവാസികൾ കുളിക്കുന്നവിടെ

നീയും ഞാനും
നമ്മുടെ ധന്യവസ്ത്രങ്ങൾ
പരസ്പരം ഉരിയുമ്പോൾ
കാടൻ സ്വാതന്ത്രനാകുന്നു

വിപ്ലവം തലക്കുപിടിച്ച്
പഴയ കാട്ടാറുകാണാന്
വീണ്ടും നാം അവിടെ പോകുന്നു
അവർ അവിടെത്തന്നെ കുളിക്കുന്നു
കണ്ടുവോ നീ
?.....
'കാനനം ജാതിവൈരരഹിത ജന്തുപൂര്ണം '*
എന്നു ചിന്തിച്ചു കാടുകയറിയ /കാടിറങ്ങിയ
നാം ജയ ജയ !!
----------------------
തുഞ്ചത്ത് എഴുത്തച്ഛന്-- അദ്ധ്യാത്മരാമായണം




2016 ജൂലൈ 15, വെള്ളിയാഴ്‌ച

At certain instance, it just doesn't sum up

The numbers don't add up
As a kiss is happening on a lift
which is scrolling through walls
with no openings it does't let anybody
to board or disembark

In an ancient silhouetted corridor
that almost flipped into oblivion,
which had installed in a futuristic mall.

In a minuscule railway station
next to a major transit
like Vadanamkurussy
next to Shornur Jn

While sitting inside a cubicle
in an internet cafe,
In a stark naked little chair,

It has neither simile nor metaphor
Love says that,
as one adds to the same
answer is the same one.
Sometimes the result won't be two
when numbers are added.
The spiritual splendor flourishes
in the fourth state,
where the result will always be one

With no change in measures
or in color or flavor,
In the manifestation, which is
beyond name form and gender

In the pristine seats of earth
Where the same number results
before addition

While drawing attention of the
ticket examiner,
by coughing and laughing
As he started smoking
without finding any passenger
in the compartment
where we actually were there.




2016 ജൂലൈ 7, വ്യാഴാഴ്‌ച

ഓഫ് ലൈൻ പുഴ



ഓഫ് ലൈൻ പുഴ ----------------------------
///////////////////////////////////////////////////////////////////////////////////////////////
മധ്യവേനലവധിയില്ലാത്ത മധ്യപൂർവ്വദേശത്ത്
ദുബൈ പാം ജുമൈരയിലെ
തുകകൂടിയൊരു ഫിഷ്‌ സ്പായിൽ
പൂർണ്ണ നഗ്നയായികിടക്കുന്നു
അഖില തൃശ്ശിവപേരൂർ
'ഫീലിംഗ് ഇക്കിളി ' (അനുയോജ്യമായ ഇമോജി ഇല്ല )
എന്ന പോസ്റ്റിനു തീപ്പിടിക്കുന്നു
ഓടിയെത്തുന്നു തെക്കുപടിഞ്ഞാറൻമഴ ,
കേട്ടവർ , കണ്ടവർ
തീയണക്കാൻ

""കാണായ് രണ്ടു തുടകൾക്കിടയിൽ
നീലാഞ്ജനത്തിൻ പൂവോ പരൽമീനോ... ""
എന്ന മണിപ്രവാളം പഠിപ്പിക്കാൻ
വെപ്രാളംപൂണ്ട അധ്യാപികയെ
കുറിച്ചോർത്തു ചിരിക്കുന്നതിനിടയിൽ
എത്രമീനുകൾ  ഉടലിൽകൊക്കുരുമ്മിയെന്നു
അറിഞ്ഞതേയില്ലവൾ

ഒരായിരം കുഞ്ഞുമീൻ കൊത്തുകൾ ചേർന്ന്
മൂർച്ചയാകുംമുമ്പ്
ഓടിയെത്തിയവൾ പട്ടുപാവാടയിൽ.

കടവിലെ പിലാപിയകൾ
വഴിപാടു ധാന്യം തിന്നുമ്പോൾ
ഒഴുകിയതാ പോകുന്നു
അറവുശാലയിലെ വൻകുടൽ
പിന്നാലെ കോണകം ,
സ്വാമിയേ.. ശരണമയ്യപ്പാ തോർത്തുമുണ്ടിനെ
തൊട്ടുതൊട്ടില്ലെന്നൊരു നാപ്കിൻ ,
മതി മതി ...
പുഴ ഒരു കളിയിലെ ഓഫ് ലൈനാണ്
അതു തീണ്ടരുത്

2016 മേയ് 31, ചൊവ്വാഴ്ച

പെണ്കാമറ


അവൾക്കു അവൾ പിടിപെടുമ്പോൾ 
അവൾ വീടിനകത്ത് കുഴിയെടുത്തു 
വിസര്ജ്ജിക്കുന്നു  *
 മുപ്പത്തിമുക്കോടി ദേവതകളും 
നോക്കിനില്ക്കെതന്നെ 
 അല്ലെങ്കിലും 
"Cleanliness Is Next To Godliness" 
എന്നാണല്ലോ ദൈവമേ
 നിന്റെയും പരസ്യ വാചകം 
 നോക്കിനില്ക്കെ എല്ലാ ദൈവങ്ങൾക്കും
 അഭിശപ്ത് നിമിഷങ്ങളായ 
 നൈമിഷിക ചിറകുമുൾക്കുന്നു 
 ബീഫും മദ്യവും ചോരയും
 കുടിക്കുന്ന അന്ധനാചാരനായ 
ആഭിചേരി ദൈവതത്തിനുപോലും 
 അവളുടെ നിലവിളി കേൾക്കാനായില്ലെന്നോ ? 
 കുടിലുകളിളേക്കും ചേരികളിലേക്കും
 പോകൂ ദൈവമേ ..... 
കാമറയുമായി അവൾ നിന്നെ കാത്തുനിൽപ്പുണ്ടു 
 മാറ്റൂ നീ നിന് അവതരണം 
പള്ളിവാളേന്തൂ കണ്ണകിയാകൂ 
 പറയരുത് ഇനി ആ വിശുദ്ധിമോക്ഷം
 എല്ലാം ഒപ്പിയെടുത്തുകഴിഞ്ഞവൾ വൾ
-------------------------------------------------
 പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാര്ത്ഥി ജിഷയുടെകുടുംബം  വീടിനകത്ത് കുഴിയുണ്ടാക്കി വിസർജ്ജിച്ച്ചിരുന്നതായി കണ്ടെത്തിയിരുന്നു  *