അരിവാള്‍ ചുറ്റികനക്ഷത്രം
എന്ന വിലാസത്തില്‍
എല്ലാവരും എസ് എം എസ് ചെയ്യണം
അടുത്ത റൗണ്ടില്‍ പാവങ്ങളുടെ പാട്ട്
പാടേണ്ടതുണ്ട്
പണിതവരുടെ പാട്ട് ഇനിയും പാടിയില്ല.
ചര്‍ക്കയില്‍ നൂല്‍ നൂറ്റും
ഞാറു നട്ടും
വിതച്ചും കിളച്ചും
കൊയ്തെടുത്ത പാട്ടുകള്‍,
നീരാമ്പല്‍ പൂക്കളുടെ ഗാനങ്ങള്‍
തൃത്താവിന്റെ ഇലക്കും
ഇ മെയിലിനുമിടയിലെ സമയത്ത്
ഒരു തീവണ്ടി ദുരന്തം പോലെ
കുരുങ്ങിക്കിടന്നപ്പോള്‍ ഊറിക്കൂടിയ പാട്ടുകള്‍,
പി എസ് സി പരീക്ഷയുടെ അന്ന്
ശ്ക്തന്‍ തമ്പുരാന്‍ സ്റ്റാന്റിലെ ബഹളത്തില്‍ പെട്ട്
ഞരിഞ്ഞമര്‍ന്ന ഒരു പാട്ട് ഞാന്‍ പിടിച്ചെടുത്തിട്ടുണ്ട്
മുഷ്ട്ടിക്കുള്ളിലെ മിന്നാമിനുങ്ങുപോലെ
ആരും കാണാതെ ഒരു കൊച്ചു ഇരുട്ടില്‍
അത് പ്രകാശിക്കുന്നുണ്ട്
എത്രയും വേഗം ഒരു വെളുത്ത കുപ്പിയിലേക്കു ഇടേണ്ടതുണ്ട്
ഈ കൊടും തിരക്കില്‍
തുളസിക്കു വെള്ളമൊഴിക്കാന്‍
ശക്തി തരണമേ ഏന്നായിരുന്നു
ആ പാട്ട്
മിനുക്കു ചട്ടുകമേന്തിയ
സിമന്റുപണിക്കാര്‍ പാടിയ പാട്ടാണത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കൊള്ളാം
മറുപടിഇല്ലാതാക്കൂ