http://jayanedakkat.blogspot.com/

2010 ജനുവരി 23, ശനിയാഴ്‌ച

മയില്‍പ്പീലിയുടെ താള്‍

സ്മിതം
മന്ദസ്മിതം
ദന്തസ്മിതം
നീലദന്ത സ്മിതം.

വിഷം തീണ്‍ടിമരിച്ച
മൂന്നു വിദ്യാര്‍ത്തിനികളുടെയും
ശരീരത്തില്‍
നീലപ്പല്ലു(blue tooth) പാടുകള്‍ ഉണ്ടായിരുന്നു.

ക്ലാസ്സ് മുറിയെ
നീല മുറിയാക്കി
നീലിച്ചുവിറങ്ങലിപ്പിച്ചു മൂന്നു ശരീരങ്ങള്‍.

ദംശനശേഷം
അതെവിടെയാണ് ഒളിച്ചിരിക്കുന്നത്?
ചുവരിലെ സുഷിരങ്ങളിലില്ല
മരബഞ്ചുകളിലെ പലകയടുക്കിലൊ
XB എന്നു തിലകം ചാര്‍ത്തിയ
കറുത്ത ബോര്‍ഡിലോ ഇല്ല.

സൈന്ധ്വവ നാഗരികതയുടെ
ഭൂപടത്തിലും
നടരാജപ്പെട്ടിയിലും
ചോറ്റു പാത്രത്തിലും കണ്ടില്ല
അസംബ്ലിയിലും ഹാജര്‍ പട്ടികയിലും കണ്‍ടില്ല.
സാഹിത്ത്യ സമാജത്തിലും പൂക്കളമല്‍സരത്തിലും
യുവജനൊല്‍സവത്തിലുമില്ല

ഓട്ടോഗ്രഫിലെ,
"പേജില്‍ അവസാനമാണെങ്കിലും
മനസ്സില്‍ ആദ്യമായിരിക്കട്ടെ" എന്നെഴുതിയ
അവസാന പേജിലുമില്ല.

നാരങ്ങമിറ്റാ യിയുടേയും
കാരക്കയുടേയും രന്‍ട് ഇടവേളകളില്‍,
കേട്ടെഴുത്തില്‍,
പെരുക്കല്‍ പട്ടികയില്‍,
'ഇന്ത്യ എന്‍റ്റെ രാജ്യമാണു' എന്നു തുടങ്ങുന്ന
പ്രതിജ്ഞയില്‍,
'ജയ ജയ ജയ ജയ ജയഹെ' എന്നവസാനിക്കുന്ന
ജനഗണ്അ മനയില്‍-
എവിടെയുമില്ല.

തിരഞ്ഞു തിരഞ്ഞു കൊന്‍ടിരിക്കെ
മയില്‍പ്പീലിയുടെ താള്‍ കണ്ടുപിടിച്ചു
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെപ്പറ്റി
മുന്നൂറു വാക്കില്‍ കവിയാതെ എഴുതിയ
ഉപന്ന്യാസത്തിനിടയില്‍
ഇനിയും പ്രസവിക്കതെ അതു കിടക്കുന്നു
വെയില്‍ കാത്ത്.‍

2 അഭിപ്രായങ്ങൾ:

  1. സൈന്ധ്വവ നാഗരികതയുടെ
    ഭൂപടത്തിലും
    നടരാജപ്പെട്ടിയിലും
    ചോറ്റു പാത്രത്തിലും കണ്ടില്ല
    അസംബ്ലിയിലും ഹാജര്‍ പട്ടികയിലും കണ്‍ടില്ല.
    സാഹിത്ത്യ സമാജത്തിലും പൂക്കളമല്‍സരത്തിലും
    യുവജനൊല്‍സവത്തിലുമില്ല

    www.tomskonumadam.blogspot.com

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം, ഒളിഞ്ഞും മറഞ്ഞും കവിത ഒരുപാട് സംവദിക്കുന്നു.



    http://ottavarikadha.blogspot.com/

    മറുപടിഇല്ലാതാക്കൂ