ഈ ബ്ലോഗ് തിരയൂ

2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

അസ്ഥിപൊടിഞ്ഞു മണ്ണുണ്ടാകുന്നു

2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച
Love of beauty is taste. The creation of beauty is art--
Ralph Waldo Emerson
അസ്ഥിപൊടിഞ്ഞു മണ്ണുണ്ടാകുന്നു
////////////////////////////////////////////////////////////////
കുന്ദംകുളത്തുനിന്ന്
ചിറളയം സ്വരൂപത്തേക്ക് നടന്നുപോകുംപോള്‍
തെരുവിലേക്കു വാതില്‍ തുറക്കുന്ന
വീടുകള്‍കാണാം
അവള്‍പോലെ
വെളിച്ചത്തിലേക്കു തുറക്കുന്ന വാതിലുകള്‍.
മുരിങ്ങാകായ മുറിക്കാനറിയില്ലാ എന്നു
പറയാന്‍ പോലും
നാണമില്ലായിരുന്നു അവള്‍ക്ക്
അത്രക്കു സ്വാഭാവികമായിരുന്നു അവള്‍
പാറ പൊടിഞ്ഞു മണ്ണുണ്ടാകുന്നതുപോലെ.
മുരിങ്ങാകായ പോലെ മെലിഞ്ഞിരുന്നവള്‍
അസ്ഥിക്കൂടം തന്നെ
ഒരു പെണ്‍കുട്ടി ഇത്രക്കു മെലിയുമൊ?
വിവാഹാലോചനകള്‍മുടങ്ങുന്നതിനാല്‍
തടികൂടൂവാനുള്ള മരുന്നു കഴിക്കുന്നുവെന്നും
സാമ്പാറിനു കഷ്ണം അരിയുകയാണെന്നും
വിശേഷം പറഞ്ഞു.
ഒരു ഏപ്രില്‍മേട ഉച്ചക്ക്
മധ്യവേനല്‍ പരീക്ഷ കഴിഞ്ഞപ്പോള്‍
അവളെന്റെ അസ്ഥിയില്‍ പിടിച്ചിരുന്നു
വിഷമ വൃത്തത്തില്‍ ഒരു വിഷുവം.
മേടരാശിമാറിയോ എന്തോ?
എന്നോ എങ്ങിനേയോ
എന്റെ അസ്ഥിയൊക്കെ പൊടിഞ്ഞ്
മണ്ണായി
മണ്ണില്‍ മരവും
മരത്തില്‍ പൂക്കളും
മരത്തിനു കയറാന്‍ വിണ്ണുമുണ്ടായി.
ഉമ്മറവാതിലില്‍ തൂക്കിയിട്ട;
കസവുവാഴപ്പോള കൊണ്ട്
ഒരു മെലിഞ്ഞ മഞ്ഞക്കണിക്കൊന്ന പൂങ്കുലയെയും
തടിച്ച കണിവെള്ളരിയേയും ചേര്‍ത്തു കെട്ടിയതിന്മേല്‍
തലയിടിച്ചപ്പോള്‍
ഓര്‍ത്തു വീണ്ടുംനിന്നെ
നീ തടിച്ചുവോ? .9 അഭിപ്രായങ്ങൾ:

 1. എടാ എടക്കാടേ..

  കവിത
  കവിതയായി..
  ഗംഭീരം..
  മെലിഞ്ഞ അവളും
  മുരിങ്ങാക്കായയും...
  തടിക്കൂടാനുള്ള
  മരുന്ന്
  നിര്‍ത്തേണ്ട..
  കവിത പെയ്തിറങ്ങുകയായിരുന്നു...
  തുടരുക..
  പുതിയ പോസ്റ്റിടുമ്പോള്‍
  ഒരു ലിങ്ക് ഞമ്മക്കും അയക്കുക.
  വീണ്ടും വരാം...

  പിന്നെ,
  ഒരു സ്വകാര്യം..
  ഹെഡ്ഡറിലുള്ള പോട്ടം മാറ്റിക്കൂടെ..
  പകരം നല്ലൊരു പേരു കൊടുത്തൂടെ..
  കവിതയുറ്റുന്ന ഒരു ബ്ലോഗ് നയിം..

  ഭാവുകങ്ങള്‍..

  ന്റെ പഹയാ ഈ 'വാക്ക് തിട്ടപ്പെടുത്തല്‍'
  ഞമ്മളെ എടങ്ങേറാക്കണ്..
  അതൊന്ന് ഒഴിവാക്കണം..

  മറുപടിഇല്ലാതാക്കൂ
 2. ജയന്‍ നിന്റെ കവിതകള്‍ എങ്ങനെ വായിക്കണം എന്നെനിക്കറിയുന്നില്ല!!!
  ഓരോ വായനയിലും ഓരോ ക്യാന്വാസിലൂടെ സഞ്ചരിക്കുന്നു ഞാന്‍...

  മറുപടിഇല്ലാതാക്കൂ
 3. ആ വഴിയിലൂടെ ഇടയ്ക്ക് ഞാനും സഞ്ചരിക്കാറുള്ളതിനാൽ ഈ കവിതയോട് ഒരു പ്രത്യേക ഇഷ്ടം തോന്നി..

  മുരിങ്ങക്കയല്ലേ മെലിഞ്ഞിട്ടല്ലേ എന്ന് കരുതി മാറ്റി നിർത്തണ്ട .തടിവെച്ചോളും ഇതാ ഇവിടെ തടിച്ചുരുണ്ട ഒരുത്തി

  ഓടോ
  വേർഡ് വെരിഫിക്കേഷൻ മാറ്റിയാൽ നിങ്ങൾക്ക് നല്ലത് :)

  മറുപടിഇല്ലാതാക്കൂ
 4. Hi,
  Beautiful.....but the last point i didnt understand....not clear for me....

  Beautiful word but..keep writing....

  മറുപടിഇല്ലാതാക്കൂ
 5. ജയന്‍,
  നാം പരിചയപ്പെട്ടിട്ടില്ലെങ്കിലും,
  വളരെ പരിചിതമായ പരിസരമാണ്
  താങ്കള്‍ വരചിട്ടുള്ളത്.
  തുടരട്ടെ...ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ