ഈ ബ്ലോഗ് തിരയൂ

2010, ജൂൺ 9, ബുധനാഴ്‌ച

ഇപ്പോൾ രാത്രി തുടങ്ങുന്നത് മഴ പെയ്തുകൊണ്ടാണ്

ഇരുളിൽ മഴ സംഗീതമാണ്
ഇരുട്ടിലെ മഴയെന്നെ അന്ധനാക്കുന്നു
മഴസംഗീതം മനസ്സിലേക്കും
മഴശീതം ശരീരത്തിലേക്കും
കുളിർ വസന്തം പൊഴിക്കുന്നു.
ഒരു താരാട്ട്,
അമ്മയെപ്പോലെ
എന്നെയുറക്കുവാന്‍
കരിപീലി ചൂടിയ
കൺപോളകൾ ചുംബിക്കാന്‍
ശാന്തിയുടെ ശാലീന ധ്യാനം പോ‍ൽ
ഇരുളൊഴുകിയെത്തുകയാണ്
കറുപ്പിനെ ഇനിയും ഭയക്കേണ്ടതില്ല
കാരണം,
ഇപ്പോൾ രാത്രി തുടങ്ങുന്നത്
മഴ പെയ്തുകൊണ്ടാണ്.    Photo  Vasudha

2 അഭിപ്രായങ്ങൾ: