കുഴിക്കാട്ടു പച്ച
************
************
കമ്മ്യുണിസ്റ്റൂ പച്ചക്കുവേണ്‍ടീ
നീറ്റലുണ്ടാകണമെങ്കില്‍
വേനലവധീക്ക്
കൊയ്ത പാടത്ത്
കളീക്കിടെ വീണു ചോര പൊടിയണം
മെറ്റല്‍ ഡിറ്റക്റ്ററിനടിയിലൂടെ
തലകുനിച്ചു കടക്കുന്ന ആദ്ധ്യാത്മികത
ശ്രീലകത്തെ ഭഗവാനോടു
പച്ചക്കു ചൊദിക്കണം
ഭൂമിയിലെ പടക്കങ്ങളെല്ലാം
ചേര്‍ന്നൂണ്ടായതാണു ഞാന്‍ -എന്ന
ഭാവേനെയാണു ഇറയത്തു കണിവെള്ളരി
തൂങ്ങിക്കിടക്കുന്നത് എങ്കില്‍
അതിനെ
പൊട്ടിത്തെറിക്കാന്‍ അനുവദിക്കണം
കുഴിക്കാട്ടു പച്ച കാത്തു സൂക്ഷിക്കാന്‍
ഗോപുരവാതിലിലെ സുരക്ഷാഭടന്‍മാര്‍
പച്ചത്തെറി പറഞ്ഞേക്കും
ഭഗവാന്‍ കൊന്നപ്പൂ അരഞ്ഞാണം
അണിഞ്ഞിരിക്കുന്നത്
ആള്‍ക്കൂട്ടത്തില്‍ ചെന്ന്
നാശം വിതക്കാനാണ് എന്ന ഭാവേനെ
സോപാനം കാവല്‍ക്കാര്‍
ഭക്ത ജീവധനത്തെ
പച്ചയില്‍ ഭയപ്പെടുത്തും
--------------------------------
കുഴിക്കാട്ടു പച്ച = തന്ത്രസമുച്ചയം(ചെന്നാസ് നമ്പൂതിരിപ്പാട്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ