ഈ ബ്ലോഗ് തിരയൂ

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ചൂതന്‍ *


ചൂതന്‍ *
--------------------
ചൂട്ടെരിക്കുക
ആമോദമാകട്ടെ ആഹ്ലാദമാകട്ടെ
വെടിക്കെട്ടുകാരെരിയുന്നു
നോട്ടമെല്ലാം മുകളിലേക്കുയര്‍ന്നതാ
കാഴ്ച്ചകള്‍ തിളങ്ങുന്നു

മിന്നും പൊടിതൂക്കിയൊരു
പൊന്നരികുതൊങ്ങലുകൾ തൂക്കങ്ങള്‍
കണ്ണിലേക്കാ
വെണ്‍ചിരിപതിച്ചന്ധരായ്മാറുന്നു
 താഴെ നില്‍പ്പോര്‍
അവർ അനേകര്‍
അന്ധഭാഗ്യര്‍
ചകിത ധൂപയിഴകളാല്‍
 നെയ്യുന്ന നെയ്ത്തുകാര്‍
ദ്യുതികെട്ടു പതിക്കും മുൻപ്
മിന്നും മിനുങ്ങുകളെ
ചെപ്പിലാക്കിയോര്‍
ഹത ഭാഗ്യര്‍

ഭാഗ്യവാന്‍ കല്യാണരാമന്‍
വലിയ പത്രാസില്‍
വേഷഭൂഷാധികള്‍  കേമം
നെയ്ത്തുശാലയിലെത്തിയിരിക്കുന്നു
വേഷപ്രച്ഛന്നനായി വന്ന
ദേവനായിരുന്നെങ്കിലും
നെയ്ത്തുകാര്‍
ഭാഗ്യം വരാൻ ചൂതാടി കാത്തിരുന്നു

കപ്പടാമീശയുള്ള
കുടവയറന്‍ ശാപ്പാടുരാമന്‍
വമ്പിച്ച വിലക്കുറവുപറയാന്‍
കുത്തിനിർത്തിയ
 കവാടങ്ങളില്‍

 അങ്ങിനെ ഓണത്തപ്പൻ
 വരാതെയായി ;
നിരവധി സുരക്ഷാകാരണങ്ങളാല്‍
ഭദ്രമായിരിക്കുക !
---------------------------------
 'അച്ച്യുതന്‍' എന്ന പദത്തിന്റെ വിപരീതമാണ് ച്യുതന്‍ എന്ന പദം,-ച്യൂതന്റെ  ഗ്രാമ്യരൂപം ""ചൂതന്‍ "".ചൂതാടുന്നവനെ ചൂതാണെന്നു വിളിക്കാം
    മധ്യകാല ഹാസ്യ  കവിയായിരുന്ന ''തോലാന്‍ ''ന്റെ ശൈലീ സ്വാധീനമുണ്ട്  കവിതയ്ക്ക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ