http://jayanedakkat.blogspot.com/

2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

മഞ്ജുളാൽ താളം


ചോരപൊടിച്ചൊരു
തീണ്ടാപ്പാടകലെയിരുന്ന്
മഞ്ജുളയൊരു രുധിരമാല *
കെട്ടുന്നു

കഥകളിയണിലം കെട്ടിച്ച്
പറയചെണ്ടകൾ കൊട്ടിച്ച്
കുട്ടാടൻ പാടത്തെ കരിങ്കാളിയെ
ഇടത്തരികത്തെ അകലത്തേക്കും
താഴേകീഴേ കാവിലേക്കും
നീക്കിയിരുത്തും വൈദികവിദ്യ
വൈതാളികതയോ?

മഞ്ജുളാലിലെ ഇലകളെല്ലാം
പൊഴിഞ്ഞിലത്താളം
വിരിഞ്ഞപ്പോൾ
പഞ്ചഭൂതങ്ങളും നമിച്ചിടുന്നു
പഞ്ചരത്ന കീർത്തനങ്ങൾ
പഞ്ചവാദ്യത്തിൽ പാടും
ബാബുവിനെ *
-------------------------------------------
മഞ്ജുളാൽ ----ഗുരുവായൂരപ്പന്റെ പരമഭക്തയായിരുന്നു മഞ്ജുളയെന്ന ,പൂമാല കെട്ടുന്ന പെൺകുട്ടിയുടെ പേരിൽ അറിയപ്പെടുന്ന ഗുരുവായൂർ കിഴക്കേ നടയിലെ അരയാൽ .
ബാബു  കല്ലൂർ -------- -ഗുരുവായൂർ ക്ഷേത്രത്തിലെ താലപ്പൊലി മേളവാദ്യത്തിനിടെ താഴ്ന്ന ജാതിക്കാരനെന്നതിനാൽ  പുറത്താക്കപ്പെട്ട പഞ്ചവാദ്യ കലാകാരൻ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ