http://jayanedakkat.blogspot.com/

2017, ജൂലൈ 18, ചൊവ്വാഴ്ച

പെൺകുട്ടികളുടെ സൈക്കിൾ ചവിട്ടുന്ന ആൺകുട്ടി

സ്വർണ്ണംകൊണ്ടുള്ള സൈക്കിളിൽ എന്നാൽ തണ്ടില്ലാത്ത പെൺസൈക്കിളിൽ കൃത്യമായി ഓർക്കുന്നുണ്ട് സ്വർണ്ണബെല്ലടിച്ചപ്പോൾ ആൾക്കാർ ഭവ്വ്യതയോടെ ഓരം മാറിനിന്നു നോക്കുന്നത് തമിഴ്‌പെൺകുട്ടി തണ്ടുള്ള ഹെർക്കുലീസ് സൈക്കിളിൽ പാലുകൊണ്ടുപോകുന്നതും കുത്തിക്കയറുന്നത് ചാടിയിറങ്ങുന്നത്‌ കാലുയരമെത്താത്തതിനാൽ താണ്ടിനിടയിൽ രൂപപെട്ട ത്രികോണത്തിൽ കാലിട്ട്‌ പെഡല് ചവിട്ടുന്നതുമൊക്കെ കണ്ടിട്ടാകാം ആ സ്വപ്നം പെൺകുട്ടിയുടേയും ആൺകുട്ടിയുടേയും കാലകത്തളത്തിലിരുന്ന് ചാരുകസേരകൾ ശരീരത്തെയാണ് ചർച്ചചെയ്യുന്നത് ഒരു വർഷംകൂടികഴിയണം അവൾക്കു തണ്ടിനുള്ളിലൂടെ കാലിട്ട്‌ ചവിട്ടാൻ നീളം വരാൻ അതിനുമുൻപ്‌ ഒറ്റമുലച്ചിയാകാൻ അവളോടാരും പറയരുത്



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ