http://jayanedakkat.blogspot.com/

2015, മേയ് 31, ഞായറാഴ്‌ച

ഒന്നൊന്നില്ലെന്ന നിണവികിരണം

Inspiration from Peter Carey's essay " LETTER FROM NEWYORK"  He wrote this only day after 9/11 (September Eleven)disaster..?. (Terrorist Attack).Essay included in "THE NEW WORLD READER"  which is collection of essays combile by Gilbort H Muller. Peter Carey won Booker Prize in1988.
Hari Om Pranam (salute)to Sree Adhi Sankaraacharyar for third stanza.

ഒന്നൊന്നില്ലെന്ന നിണവികിരണം
 ----------------------------------------------
നിണോന്മത്തനായ കൊതുക്
 നിറവയറും പേറി
ഉടഞ്ഞു ചീറ്റിയപ്പോൾ
സമയവും തകർന്നുപോയ്

രാപ്പകൽഭേദം ചോദ്യംചെയ്‌താൽ
പ്രാതസ്സന്ധ്യയും സായംസന്ധ്യയും
യുഗ്മങ്ങളുടെ മന്ത്രോച്ചാരണത്തിൽ
മുഗ്ദമായ പുലരികൾ തന്നെ

 ഒന്ന് എന്ന ഒന്നില്ലെന്നു *
ഒരേസ്വരത്തിലും
രണ്ടല്ലെന്നു രണ്ടുപക്ഷത്തിലും
ഒന്നിനൊന്നോണം  ഒന്നുമില്ലെന്നും
എല്ലാം ഒന്നുതന്നെയെന്നും
സ്വരുക്കൂട്ടിയ വിചാരങ്ങൽ

പരാദാപരാധം
രക്തസാക്ഷ്യപ്പെടുത്തിയപോലെ ,
പരാദമേ ....
ആറ്റം പിളർന്നതേക്കാൾ ഭയാനകം
നിന്റെ രക്തപിളർപ്പ്
ചോരയൂറ്റുൻമ്പോൾ
ഏതു പനി കുത്തിവെക്കാൻ മറന്നില്ല ...?

രക്തം രണ്ടായ് പിരിഞ്ഞു പടിയിറങ്ങുന്നു
രകതമായും ബന്ധമായും ,
വികിരണമായ് വീണ്ടും
രക്തമായും രക്തമായും .


1 അഭിപ്രായം: