ഈ ബ്ലോഗ് തിരയൂ

2015, ജൂൺ 6, ശനിയാഴ്‌ച

അഭയഭയ ഘനബാഷ്പം

അഭയാര്‍തഥികളെ വഹിക്കുന്ന കപ്പലിന്റെ
ആകാരമുള്ള ഒരു മഴമേഘം ഭയപ്പെട്ട്‌ അരക്ഷിതമായി 
ഒരു കൃഷിക്കാലം മുഴുവന്‍ അലഞ്ഞു 
വിണ്ടുകീറിയ പാടത്തിരുന്ന്
കൃഷീ വലന്മാര്‍ കൈകൂപ്പി കേ ണെ ങകി ങ്കിലും
മേഘഘോരന്റെയൂള്ളില്‍
മുങ്ങി മരിച്ചു ഓരോ തുള്ളി വെള്ളവും
ഒരു വേനല്‍ പഴക്കാലം തീര്‍ന്നതിന്റെ
പഴക്കം കഴുകിക്കളയാന്‍
പഴസത്ത് പുളിച്ചും നീറ്റിയും
പുറത്ത്‌ കടന്ന മദ്യതതിനായില്ല
മഴമേഘമാകാന്‍ കൊതിച്ച്‌
എതതിയതെല്ലാം ബാഷ്പാഞ്ജലി
കടലിനെക്കാള്‍ വ്യാപ്തത്തില്‍
കണ്ണ്നീരുണ്ടിപ്പോള്‍
ഏതു ദ്രാവകാശയത്തേതേക്കാളും
ശൂന്യ ആഴത്തെക്കാളും
അനന്തതയില്‍ പോലും
കണ്ടുമുട്ടാത്ത പരപ്പില് ലും
അഭായാര്‍ത്‌ഥി നിര നീങ്ങുന്നുണ്ട്‌
എല്ലാവരും തനിയെ
കരകൈവഴികളായി പതിച്ചുണ്ടായ
കരയുടെ കടല്‍
കണ്ണുനീരാണിപ്പോള്‍ --2015 June


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ