വിപ്ലവകാരികള്‍
ഒളിവുകാലം പാര്‍ത്ത
തട്ടുമ്പുറമുള്ള ഒരു മന
അപ്പാടെ
തൊട്ടടുത്തുള്ള ഫ്ലാറ്റിലേക്കു
താമസം മാറിയിട്ടുണ്ട്
വാതില്‍ കടക്കാതേയും
കോണി കയറാതേയും
മടിച്ചുനിന്ന മന
കൈകാലുകള്‍ സ്വയം
ഊരിക്കളഞ്ഞ്
ചതുർ മാന പലകകൾ
മുങ്ങാംകുഴിയിട്ടു
പൊങ്ങുന്ന ലിഫ്റ്റില്‍
നാലാം നിലയില്‍
ഏകദേശം ദീര്‍ഘചതുര
സമാനത്തില്‍
തിരുകി വച്ചപ്പോള്‍
ഒരു കൈക്കുടന്നയില്‍ കൊള്ളുന്ന
ചതുരത്തിനു ശേഷം
നിന്നേടത്തു വിട്ടുപോന്നു
ശേഷിച്ച മനയെ
'H2o'ഫ്‌ളാറ്റിനെ
മനയെന്നു വിളിച്ചപ്പോള്‍
മുകളിലെ വാട്ടര്‍ ടാങ്കിനെ
കിണറെന്നോ കുളമെന്നോ
വിളിച്ചില്ല വാച്ച്‌മാന്‍
ചെറുചതുരന്‍ ഫോണിന്റെ
തൊടുയവനികയില്‍*
വിരല്‍തൊട്ടു
ശീലമാറ്റി കളിക്കുന്നു
മനക്കലെ തത്ത **
കൂട്ടിവച്ച ആവണപ്പലകകളിലൊന്നില്‍ ***
അറിയാതെ ചെവിചേര്‍ന്നപ്പോള്‍
''വിപ്ലവം ജയിക്കട്ടെ '' എന്ന
മന്ത്രണം കേട്ടത്രെ ആ ബ്രാഹ്മണി
'തട്ടുമ്പുറത്തെ മരങ്ങള്‍
ഒളിക്കാന്‍ വന്നവരുടെ
സ്റ്റഡി ക്ലാസ്സുകള്‍ ഓര്‍ക്കുന്നതാ..'
എന്ന് ദൈവജ്ഞന്‍
അതിൽനിന്നല്ലോ ആവണപ്പലക
ഈര്ന്നെടുത്താ ആശാരി
--------------------------------
* ടച്ച് സ്ക്രീന്‍ Touch Screen=തൊടുയവനിക
** മനക്കലെ തത്ത- കവി വയലാര് രാമവര്‍മ്മയുടെ പദപ്രയോഗം
*** ആവണപ്പലക -താന്ത്രിക -വൈദിക ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന പലക Photos courtesy-Vasudha,THEHINDU,Alamy
ഫ്ലാറ്റ് മതി
മറുപടിഇല്ലാതാക്കൂമന വേണ്ട
ഇപ്പോള്‍ ഒളിച്ചുപാര്‍ക്കാന്‍ വിപ്ലവകാരികളില്ലല്ലോ
ഹാ ഹ.!!!!!ഒരേ ഒരു വിപ്ലവകാരി മാത്രം അവശേഷിയ്ക്കുന്നു.!!!
മറുപടിഇല്ലാതാക്കൂ