2015, സെപ്റ്റംബർ 6, ഞായറാഴ്ച
മാവോകഥകള്‍
----------------------
നിര നിരെ അങ്ങാടികുരുവികള്‍
തെരുവിലെ വൈദ്യുത കമ്പിയിലാ
തോരണം ചാർത്തുന്ന മാതിരി
ബയോഡാറ്റയില്‍ ഇമെയില്‍
ഐഡിയും മൊബയില്‍ നമ്പറും
കടന്നുകൂടുന്നതിനു മുന്‍പ്
ജനിതകത്തില്‍ വിവര സങ്കേതിക വിദ്യ
കൈകടത്തുന്നതിനു മുമ്പാണ്
അജ്ഞാതജീവികാലം
അവസാനിച്ചത്
വിപ്ലവം തോക്കിന്‍ കുഴലില്‍ കുടുങ്ങി
അലറിവിളിക്കുന്നതിന്റെ മുഴക്കം
മലകളിലും ചരിവുകളിലുംതട്ടി
ചിന്നിച്ചിതറി
സമതലത്തിലേക്കെത്തുംമുന്‍പ്
ഇല്ലാതായ കഥകള്‍
അമര്‍ച്ചിത്രകാരന്‍ വരയ്ക്കുന്ന നദികള്‍
നാട്ടുനായകള്‍ ,കോക്കാന്‍പൂച്ചകള്‍ ,
മരപ്പട്ടികള്‍, മെരു കീരി,കാടന്‍പൂച്ചകള്‍
നീര്നായ, കുറുക്കന്‍
കനാലിനപ്പുറതേക്കു കാടുകടത്തിയ പൂച്ചകള്‍
നത്ത് കൂമന്‍ കുറ്റിചൂടാന്‍ കടവാതില്‍
കുളക്കോഴി
ഭയവശഗരായ ജീവിവർഗ്ഗം
ജ്ഞാതരെല്ലാം ഒടുങ്ങിയാ വേട്ടയില്‍
ചാത്തനും ഗുളികനും
മുത്തപ്പനേയുംപോലെ ചേര്‍ത്തു വച്ചാ
മുത്തശ്ശന്‍ മാവോയെ
നൂറുപൂക്കള്‍വിരിയിച്ചു മണ്ടോപുരകളില്‍
കുട്ടിചാത്തകഥാകുശലൻറെ
തൊടിയിലെ ചെടിയില്‍ വിളഞ്ഞ
ബ്രഹ്മാനന്ദസോദര രസപഴത്തെ
കരിവീഴ്ത്തിയ കണ്ണുകൾ
മുത്തശി പത്രങ്ങള്‍ അഗമ്യഗമനകതകള്‍
പടര്‍ത്തും വരെ മാവോ മനസ്സുകളിള്‍
പെരുംകഥകളാടി
ദൈവമില്ലെന്നും ഉണ്ടെന്നും കൂവുന്ന
ജാഥകള്‍ക്കിടയില്‍ ദൈവതമായ് നിന്നു് മാവോ
ലൈംഗീക ന്യൂനപക്ഷ ജാഥയില്‍ നിന്നും
ചുംബനസമരത്തില്‍ നിന്നും മാവോയെ
പിടികൂടിയെന്ന കഥകള്‍ പറഞ്ഞു
കരയുന്ന കുട്ടികളെ ആശ്വസിപ്പിച്ചു
കാടുകളില്‍ ധ്യാനത്തിലിരിക്കുന്ന
ചുവന്ന ആത്മാരാമനെ ആദിവാസികള്‍
കണ്ടുവെന്ന വാവാര്‍ത്ത,
കുറയുന്ന പച്ചപ്പിനോപ്പം
തെളിയുന്ന ചുവന്നപാടുകള്‍
അന്യംനിന്നു്പോകാന്‍തുടങ്ങിയതും
മറന്നുതുടങ്ങിയിരിക്കുന്നു
കാടുകളിലെ വീടുകള്‍
മാവോകഥകള്‍
----------------------
നിര നിരെ അങ്ങാടികുരുവികള്‍
തെരുവിലെ വൈദ്യുത കമ്പിയിലാ
തോരണം ചാർത്തുന്ന മാതിരി
ബയോഡാറ്റയില്‍ ഇമെയില്‍
ഐഡിയും മൊബയില്‍ നമ്പറും
കടന്നുകൂടുന്നതിനു മുന്‍പ്
ജനിതകത്തില്‍ വിവര സങ്കേതിക വിദ്യ
കൈകടത്തുന്നതിനു മുമ്പാണ്
അജ്ഞാതജീവികാലം
അവസാനിച്ചത്
വിപ്ലവം തോക്കിന്‍ കുഴലില്‍ കുടുങ്ങി
അലറിവിളിക്കുന്നതിന്റെ മുഴക്കം
മലകളിലും ചരിവുകളിലുംതട്ടി
ചിന്നിച്ചിതറി
സമതലത്തിലേക്കെത്തുംമുന്‍പ്
ഇല്ലാതായ കഥകള്‍
അമര്‍ച്ചിത്രകാരന്‍ വരയ്ക്കുന്ന നദികള്‍
നാട്ടുനായകള്‍ ,കോക്കാന്‍പൂച്ചകള്‍ ,
മരപ്പട്ടികള്‍, മെരു കീരി,കാടന്‍പൂച്ചകള്‍
നീര്നായ, കുറുക്കന്‍
കനാലിനപ്പുറതേക്കു കാടുകടത്തിയ പൂച്ചകള്‍
നത്ത് കൂമന്‍ കുറ്റിചൂടാന്‍ കടവാതില്‍
കുളക്കോഴി
ഭയവശഗരായ ജീവിവർഗ്ഗം
ജ്ഞാതരെല്ലാം ഒടുങ്ങിയാ വേട്ടയില്‍
ചാത്തനും ഗുളികനും
മുത്തപ്പനേയുംപോലെ ചേര്‍ത്തു വച്ചാ
മുത്തശ്ശന്‍ മാവോയെ
നൂറുപൂക്കള്‍വിരിയിച്ചു മണ്ടോപുരകളില്‍
കുട്ടിചാത്തകഥാകുശലൻറെ
തൊടിയിലെ ചെടിയില്‍ വിളഞ്ഞ
ബ്രഹ്മാനന്ദസോദര രസപഴത്തെ
കരിവീഴ്ത്തിയ കണ്ണുകൾ
മുത്തശി പത്രങ്ങള്‍ അഗമ്യഗമനകതകള്‍
പടര്‍ത്തും വരെ മാവോ മനസ്സുകളിള്‍
പെരുംകഥകളാടി
ദൈവമില്ലെന്നും ഉണ്ടെന്നും കൂവുന്ന
ജാഥകള്‍ക്കിടയില്‍ ദൈവതമായ് നിന്നു് മാവോ
ലൈംഗീക ന്യൂനപക്ഷ ജാഥയില്‍ നിന്നും
ചുംബനസമരത്തില്‍ നിന്നും മാവോയെ
പിടികൂടിയെന്ന കഥകള്‍ പറഞ്ഞു
കരയുന്ന കുട്ടികളെ ആശ്വസിപ്പിച്ചു
കാടുകളില്‍ ധ്യാനത്തിലിരിക്കുന്ന
ചുവന്ന ആത്മാരാമനെ ആദിവാസികള്‍
കണ്ടുവെന്ന വാവാര്‍ത്ത,
കുറയുന്ന പച്ചപ്പിനോപ്പം
തെളിയുന്ന ചുവന്നപാടുകള്‍
അന്യംനിന്നു്പോകാന്‍തുടങ്ങിയതും
മറന്നുതുടങ്ങിയിരിക്കുന്നു
കാടുകളിലെ വീടുകള്‍
എല്ലാം കഥകളിൽ ഒതുങ്ങി തുടങ്ങി ( അക്ഷര തെറ്റുകൾ കുറേ കാണുന്നു ..ശ്രദ്ധിക്കുമല്ലോ
മറുപടിഇല്ലാതാക്കൂ