ഈ ബ്ലോഗ് തിരയൂ

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

പ്രണയത്തിനു ശേഷം പ്രണയം

പ്രണയത്തിനു ശേഷം പ്രണയം
**********************************************
തെറ്റുന്ന കണക്ക്
--------------
മുന്‍ ബെഞ്ചില്‍ ഒന്നാമതായിരുന്നു
നന്നായി കണക്ക് ചെയ്തിരുന്നവളുടെ
കണക്കുതെറ്റിക്കുവാന്‍
മനക്കണക്കുമായി
പിന്‍ബെഞ്ചിലിരിക്കുന്നു ഞാന്‍
തലപുകക്കാനൊന്നുമില്ലാത്തതിനാല്‍
അവളുടെ മുഖത്ത്‌ നോക്കിയേ ഇരിപ്പാണ്
നോക്കി നോക്കി കണക്കൊക്കെ
തെറ്റുമ്പോഴേക്കും
പീര്യേഡു കഴിഞ്ഞെന്നു ബെല്ലടിക്കുന്നു


സയന്‍സ് മായ
--------
ശാസ്ത്രമേളകളില്‍ കാണുന്ന കാഴ്ചകണ്ട്
അന്ധവിശ്വാസം പരത്തുന്നു  നാസ്തികര്‍.
ഭ്രൂണ വളര്‍ച്ച പ്രദര്‍ര്ശിപ്പിക്കുന്ന
പത്തു ഭരണികള്‍ക്കരികിലൂടെ
സിക്താണ്ഡം പോലെ
ഒട്ടിനടന്നു ഞാനുമവളും
പ്രദര്‍ശിനികാട്ടി വിവരിക്കുന്ന
വിദ്യാര്‍തഥിയെ
ഉപദേശിയെന്നു കളിയാക്കിചിരിച്ചു

സാമൂഹ്യം സത്യം
-------------
പ്രേമം പ്രസവത്തിലെത്തുമെന്ന സത്യം
ഫ്രൊയ്ഡിലും യുങ്ങിലും 
വല്സ്യായനിലും ആരോപിച്ച്
വീട് മാറിതാമാസിക്കുന്നു ഞങ്ങള്‍
പോളിയോ കൊടുക്കുവാന്‍ പോകുന്നു
ബൈകിനുപിറകില്‍ കൈകുഞ്ഞുമായ്
അവളിരിക്കുന്നു.
ഓമല്‍കലാലയ കവാടമെത്തിയപ്പോള്‍
ഇവള്‍ അവിടെ നില്‍പ്പുണ്ടൊയെന്നിപ്പോഴും
ഞാന്‍ തലവെട്ടിക്കുന്നു
മാതൃലബ്ധിയില്‍ മതിമറന്നവള്‍
എല്ലാം മറന്നിരിപ്പാണ്.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ