http://jayanedakkat.blogspot.com/

2015, ഡിസംബർ 13, ഞായറാഴ്‌ച

ചിലയിടങ്ങളിൽ വച്ച് സംഖ്യകൾ കൂടുകയില്ല


-----------------------------------------------
2015, ഡിസംബർ 13, ഞായറാഴ്‌ച
ചിലയിടങ്ങളിൽ വച്ച് സംഖ്യകൾ കൂടുകയില്ല
-----------------------------------------------.......................
ആരേയും കയറ്റാതെ
ഇറക്കാതെ
ചുവരുകൾ തുരക്കാതെ
ചുവരിലൂടെ ഊയലാടുന്ന
കരിദ്വാരലിഫ്റ്റിൽ വച്ച്
ചുംബനംകൂടുംമ്പോൾ
 രണ്ടാകുന്നില്ല
പുതിയ ഷോപ്പിങ്ങ് കോംപ്ലക്സിലെ
പഴയമട്ടിൽ പണിത ഇടനാഴിയിൽവച്ച്
ഉറപ്പായിട്ടും ഇറങ്ങേണ്ടിയിരുന്ന
പ്രധാന റയിൽവേസ്റ്റേഷനടുത്തുള്ള
ചെറിയൊരു സ്റ്റേഷനിൽ
(ഉദാഹരണത്തിനു
ഷൊർണൂരിനടുത്തുള്ള വാടാനാംകുറിശ്ശി)
അരക്കുതാഴേക്കു നഗ്നമായ
ഇന്റെർനെറ്റുകഫേയിൽ,
പൂർണനഗ്നമായിരുന്ന
കുട്ടിക്കസേരയിൽ
ഒന്നിനോടൊന്നു സാദൃശ്യമല്ലിത്
ഒന്നിനെ അതേപോലൊരു
ഒന്നിനോടുകൂട്ടിയാൽ രണ്ടുകിട്ടിയേക്കാം.
ഒന്നിനെ അതേ ഒന്നിനോടുകൂട്ടിയാൽ
അതേ ഒന്ന് തന്നെ ഉത്തരം കിട്ടുമെന്നു
പ്രണയത്തിൽ പറയുന്നു.
ചില സ്ഥലങ്ങങ്ങളിൽ വച്ച് സംഖ്യകളെ
കൂട്ടിനോക്കിയാൽ 'രണ്ട്'
എന്ന ഉത്തരവും കിട്ടുകയില്ല
ഇമ്മിണി വലുതാകാതെ
എങ്ങനെ കൂട്ടിനോക്കിയാലും
'ഒന്ന് 'എന്നുമാത്രം കിട്ടുന്ന നാലാമിടത്തിൽ
തുരീയാവസ്ഥ തിടം വച്ചുനില്പ്പാണ്‌
മില്ലിഗ്രാമിലോ കിലോലിറ്ററിലോ
നിറത്തിനോ ഗന്ധത്തിനോ മാറ്റമില്ലതെ
നാമരഹിത വിഭൂതിയിൽ
കൂട്ടുന്നതിനു മുൻപുണ്ടായിരുന്ന
അതേ സംഖ്യകൾ തന്നെ
കൂട്ടിയ ശേഷവും കിട്ടുന്ന ഭൂപാലികകൾ
ഞങ്ങൾ രണ്ടുപേർ മാത്രം സത്യമായിട്ടും
ഉണ്ടായിരുന്നൊരു കമ്പാർട്ടുമെന്റിൽ
ആരേയും കാണാനില്ലാത്തതിനാൽ
സിഗരറ്റ് വലിക്കാൻ തുടങ്ങിയ ടിക്കറ്റു -
പരിശോധകനെ ചുമച്ചുംചിരിച്ചും
ശ്രദ്ധക്ഷണിക്കുമ്പോൾ
രണ്ടുപേരുണ്ടെന്നു എത്രപറഞ്ഞിട്ടും
വിശ്വസിക്കത്തൊരു കട്ടിലിൽവച്ച് ,
അവളുടെ പഴയ തറവാട്ടുമഹിമയുടെ
മറക്കുടയിലും ചാരുപടിയിലുംവച്ച്


6 അഭിപ്രായങ്ങൾ: