http://jayanedakkat.blogspot.com/

2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

രംഗം


സൈക്കിളിൽ ട്രിപ്പിളുവച്ചു
കൃഷ്ണയിലേക്ക് സെകെണ്ട്ഷോക്ക്
പോകുമ്പോൾ
പഴയപാലത്തിലൂടെ
കനോലി കനാൽ കടക്കുന്നൊരു രംഗമുണ്ട്
 ഇറക്കത്തിൽ കുഴിയിൽ ചാടിയതും
മൂന്നു രോദനങ്ങൾ ഒന്നിച്ചുയർന്നു

തണ്ടിലിരുന്നവന്റെ
തണ്ടെല്ലു തണ്ടിൽ തട്ടിയതും
ചവിട്ടുന്നയാളിന്റെ  സീറ്റ്
കൊമ്പുകളുള്ള തലയോട്ടിയായതും
പിന്നിലെ കാരിയറിൽ മുള്ളു പൊന്തിയും
ഉണ്ടായ വേദന
കൃഷ്ണ എ/സിയായും ഡോള്ബിയായും
സിനിമ ഡിജിറ്റലും സാറ്റ്ലൈറ്റായും മാറി
കണ്ട് സിനിമാരംഗങ്ങൾ മാഞ്ഞുപോയി
കാണാൻ പോയ രംഗം മായാതെ കിടക്കുന്നു

2 അഭിപ്രായങ്ങൾ: