http://jayanedakkat.blogspot.com/

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

അവൾ ദേവി



2002

എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്ന ഒരു പെണ്കുട്ടിയാണ്
എനിക്കെന്നെ നഷ്ടപെടാതെ ഇപ്പോഴും സംരക്ഷിക്കുന്നത്
മനസ്സിലാകാത്ത പാഠഭാഗങ്ങളിൽ നിന്നും
മനസ്സ് പറന്നു പോകുമ്പോൾ
ഒരു നോട്ടംകൊണ്ടെന്നെ ഉണർത്തിയിട്ടുണ്ട്
അലച്ചിലുകൾ അവസാനിപ്പിച്ച് അടങ്ങിയിരിക്കുന്നതും
പഠനത്തിലേക്ക് തിരിച്ചുവരുന്നതും
കവിതയെഴുതുന്നതും
നോട്ടം കൊണ്ടാണ് .
അവൾ എവിടെയാണെന്നറിയില്ല
കണ്ണുകളെന്നെ എല്ലായ്പ്പോഴും പിന്തുടരുന്നു .

അവളുടെ മേൽച്ചുണ്ടിൽ ഉങ്ങിൻ പൂന്തേനാണെന്നും
 കീഴ്ചുണ്ടിൽ തേക്കിൻ പൂന്തേനാണെന്നും
അവളിൽ നിറയെ പൂമ്പൊടിയാണെന്നും
 നൃത്തം ഴിഞ്ഞു വരുന്ന തെനീച്ചക്കൂട്ടം  പറഞ്ഞു

  തെനെടുക്കാനായി ചൂട്ടുമായി ചെന്നപ്പോൾ റാണി പറഞ്ഞു,
 തേൻ ശേരിക്കൽ മാത്രമല്ല പരാഗണം നടത്തലും ചെയ്യണമെന്ന്   
അതുകൊണ്ടിനി മുതൽ ചെടികൾ നട്ടുകൊള്ളണമെന്നും ,
അവളുടെ കണ്ണുകൾ പ്രകാശത്തിന്റെതാണെന്നും
ശബ്ദത്തിൽ സംഗീതമാണെന്നും
അവൾ നോക്കുമ്പോൾ ആർദ്രമാകുമെന്നും
അവളെ ഓർത്തുകൊണ്ടേയിരിക്കുമെന്നും
 അവർ  ദേവിയാണെന്നും

1 അഭിപ്രായം: