http://jayanedakkat.blogspot.com/

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

അക്കപ്പേര്



 ഞാൻ എന്ന് പറഞ്ഞു തുടങ്ങാൻ ഭയമാകുന്നു.
അതുകൊണ്ടാണ് 9995021357 എന്ന പേര്
ഇപ്പോൾ എല്ലാ കവിതകളും അവസാനിക്കുന്നത്
അക്കത്തി തുടങ്ങുന്ന അക്കപ്പെരിലാണ് .
ചില കാര്യങ്ങളും ചിലരും
നമ്മിൽ കല്പിചച്ചുപോയിട്ടുണ്ട്
അതു കൊണ്ട് നാം ശിലാഫലകങ്ങൾ തിരഞ്ഞ്,
സ്മാരകശിലകൾ  തിരഞ്ഞ്
ശിലായുഗത്തിലേക്ക്പോകുന്നു.
എന്നാലും ചില സ്മരണകൾ ഇരച്ചോട്ടെ.
കൂട്ടുങ്ങലിൽനിന്നു പോന്നാനിക്കുള്ള  വണ്ടി കയറി
അത്താണിയിൽ ഇറങ്ങി
പടിഞ്ഞാട്ടു നടന്നാൽ മുട്ടിലിലെത്താം
അവിടെ മുട്ടിപ്പാലത്തിനപ്പുറം ആദ്യത്തെ
ഒടുവീട്
ആരോടും ചോദിച്ചാലും പരഞ്ഞുത്തരും
അല്ലെങ്കിൽ വേണ്ട
9995021357 എന്ന നമ്പറി
വിളിച്ചാൽ മതി
ആരോടും ചോദിക്കേണ്ട
ആരും പറയേണ്ട
ആരെയും ബുദ്ധിമുട്ടിക്കേണ്ട
അതുകൊണ്ട് ഞാൻ
കൂട്ടുങ്ങലിൽ നിന്നു വേര്പെട്ടു
അത്താണി അറിയാതെ 
പടിഞ്ഞാറു കാണാതെ 
മുട്ടിലും മുട്ടിപ്പാലവും മറന്ന്
എല്ലാം മറന്നൊരു നമ്പര് 9995021357

1 അഭിപ്രായം: