ഈ ബ്ലോഗ് തിരയൂ

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ശബ്ധചിത്രം


014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച
ശബ്ധചിത്രം
////////////////////////////////////////

എത്തം 
എത്തണ്ടാക്കരുത്
മുണ്ടാം കായ കയ്ക്കും
മധുരിക്കുന്ന ശബ്ധമുണ്ട്
തീർച്ചയായും
ചൂണ്ടുവിരൽ മുക്കി
നാവിൻ തുമ്പിൽ
തൊട്ടാൽ മധുരിക്കും
'ശ് 'എന്ന് ശബ്ധമുണ്ട്
'ശ്വാസം'എന്നും ശബ്ധമുണ്ട്
തണുപ്പിനു
ശബ്ധമുള്ളതുപോലെ
പ്രണയത്തിനും
അതിന്റേതായ ശബ്ധമുണ്ട്
നിശബ്ധതക്ക്
ശബ്ധമുള്ളത് പോലെ
വിത്തിൽ മുളപോട്ടുന്നത്
ഒരു ശബ്ധതോടെയാണ്
കേട്ട ശബ്ദങ്ങൾ
കേൾവിക്കാരുടെ
പരിമിതികളിൽപ്പെട്ടു
ഞെരുങ്ങി വികൃതമായിട്ടുണ്ട്
കേൾക്കാത്ത ശബ്ദങ്ങൾ
വളരെ കൂടുതലാണെങ്കിലും
കുറഞ്ഞുവരുന്നുണ്ട്
ആവർത്തിച്ചാലും
ഉച്ചംകൂട്ടിയാലും
ശബ്ദം ശ്രദ്ധിക്കപ്പെടുമെന്ന
ധാരണയും മാറിയിട്ടുണ്ട് .
പകരം
ശബ്ദത്തിന്റെ ചിത്രം
വരച്ച്ചുതുടങ്ങിയിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ