കറുപ്പിനെ ഇനി ഞാൻ
ഭയക്കേണ്ടതില്ല .
കാരണം എന്റെ എണ്ണ വിളക്കിൽ
മഞ്ഞജ്വാലയാനാടുന്നത്.
അത് എൻറെ മുൻപിലെ
അക്ഷരങ്ങൾക്ക് മഞ്ഞവർണ്ണം നല്കുന്നു .
മഞ്ഞ പൂവിലേക്ക് ചാഞ്ഞ്
കറുത്ത
പുകയായ്
അനന്തതയിലേക്ക്
അപ്പോഴാന്നു ഞാൻ കറുപ്പിനെ ഭയന്നത്
പാപിയാകിയത് .
എന്നാൽ കറുത്ത തിരിയിൽ നിന്നാണ്
മഞ്ഞ ജ്വാല തുടങ്ങുന്നതെന്ന്
ഞാൻ എപ്പോൾ അറിയുന്നു .
2003
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ