ഈ ബ്ലോഗ് തിരയൂ

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

അറിയാഞ്ഞിട്ടല്ല
എനിക്കവളോടുള്ള പ്രണയം
ഇരുളിനെ പോലെയാണ്
നിത്യവും സൂര്യൻ പ്രകാശിച്ചു പോകുനുണ്ട്
മേഘങ്ങൾ ധനുമാസറ്റില് ഉലയുമ്പോൾ
തെളിഞ്ഞ നിലാവുണ്ട്
ചന്ദ്ര കാന്തിയുണ്ട്
വെള്ളാമ്പൽപൂക്കളെ പോലെ താരങ്ങളുണ്ട്
ഒരു സന്തോഷം പോലെയോ വേദന പോലെയോ
ഉരുകിയൊലിച്ചവസാനിക്കുന്ന മെഴുകുതിരി വെളിച്ചമുണ്ട്
പിന്നെയുമെത്രയെത്ര വെലിച്ചങ്ങളാൽ
ഞാൻ ഇരുട്ടിനെ കീഴടക്കുന്നു
എങ്കിലും അനശ്വരമായി 
നിത്യമായ് ഇരുൾ
…………………………………………………………………………………………………..
 ."ഭൂമി  സൂര്യന് ചുറ്റും പ്രദക്ഷിണം വെക്കുകയും
സ്വയം കറങ്ങുകയും ചെയ്യുന്നുണ്ട്  എന്ന് അറിയാഞ്ഞിട്ടല്ല   2003

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ