http://jayanedakkat.blogspot.com/

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ഓട്ട




ഓലമേൽ കൂരമാറ്റി പണിതപ്പോൾ
നഷ്ട്ടപെട്ടതാന്നു മഴ നാദവും
 ഇറയത്തെ ശീതലും,
സൂര്യനെ പ്രകാശം കൊണ്ടാന്നു
താങ്ങി നിർത്തിയിരിക്കുന്നത്
മേല്കൂര തുളച്ചെത്തിയ പ്രകാശ കുഴലിന്
രൂപവുമില്ല ഭാരവുമില്ല
കൈവെള്ളയിലെടുത്തപ്പോഴോ
പ്രകാശ ചെറുവട്ടം
കൈമാറി നിലത്തിട്ടപ്പോഴോ   
ശബ്ധവുമില്ല
പ്രകാശകുഴലിൽ 
പൊടികൾ ജീവൻ വെച്ചു
അക്വാറിയത്തിലെ വർണ മത്സ്യങ്ങളെ പോലെ .
2002

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ