ഈ ബ്ലോഗ് തിരയൂ

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

അർതഥശാസ്ത്രം
കുടിലതയില്ലാത്ത ഒരു അർതഥശാസ്ത്രം പ്രകാരം
കൂട്ടുങ്ങൾ അങ്ങാടിയിൽ നിന്നും മുട്ടിലെക്കുള്ള
അവസാനത്തെ ബസ്സിനെ രണ്ടായി ഭാഗിക്കാം.
മുൻവശത്ത് കുറച്ച് സ്ത്രീകൾ,
മികച്ച ജോലിക്കാർ,
നവീന വേഷധാരികൾ ആധുനികർ
രൂപഭാവങ്ങളിൽ നിശബ്ധർ
മാനെജുമെന്റ് ഗുരുമുഗത്തു നിന്നുള്ളവർ
പിൻഭാഗത്ത് ലോങ്ങ്സീറ്റിനോട്
ചെർന്നിരിക്കുന്നവർ
ശബ്ധമുഗരിതം പണിത് മുഷിഞ്ഞവർ 
മദ്യം മുഴക്കുന്ന പദങ്ങളിൽ പാടുന്നവർ
പഴയ പള്ളിക്കൂടങ്ങളിലെ പിറകു ബഞ്ചിൽ നിന്നുള്ളവർ
അന്ധനായ ലോട്ടരിക്കാരനെയും,ഇഞ്ചി മിട്ടായിക്കാരനെയും,
കപ്പലണ്ടിക്കാരനെയും ജീവിപ്പിക്കുന്നവർ .
ഒരു അർതഥശാസ്ത്രം പ്രകാരം
കുളം പോലെ ബസ്സും ഒരു ആവാസവ്യവസ്ഥയാനു.
നീല വിരലുകൾ എഴ്ഞ്ഞുനടക്കുന്ന ആവാസവ്യവസ്ഥ

 അതിൽ ഒരു കണ്ണിയായി സ്ത്രീയും
അവരുടെ ആഭരണങൾ  കവരുന്നത്
ഏത് അർത്ഥം ശാസ്ത്ര പ്രകാരമാണ്
പ്രണയത്തിൽ
ഹൃദയത്തിന്റെ മധ്യത്തിൽ
ഇപ്പോൾ തറച്ച്കൊണ്ടിരിക്കുന്ന  അസ്ത്രം
ഒരു അർതഥ ശാസ്ത്രത്തിന്റെതാന്നു.    2005

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ