1BHKയിലെ നഖഭോജികൾ
------------------------------
pack my box with few dozen liquor jugs
എന്ന് പഠിക്കുന്നതിനിടയിൽ
ഇടത്തെ നടുവിരലിലെ
നഖത്തിലെ അണ്ഡങ്ങൾ
ഭഗ്നാകാമങ്ങൾക്കു കാരണമായ
വിപ്ലവങ്ങളെ കുറിച്ചും
ആത്‌മീയതയെക്കുറിച്ചും
ഭയത്തെക്കുറിച്ചും
ഗൂഗിൾസെർച് ചെയ്യാനായി
ഒരു ഗാന്ധിക്കണ്ണട അണിയുന്നു .
ഒരു മൗസ്‌ലെസ്സ്
ലാപ്ടോപ്പിനോടൊത്ത്
മൗസ്‌പോയിന്ററിൽ
വലത്തേ നടുവിരലുകൊണ്ട്
സുരതം ചെയ്യുന്നതിനിടയിൽ
ഊർന്നുപോയ ജൈവ -അജൈവ
ബോധത്തിനോടൊപ്പം
സുര -അസുര
ദ്വന്ദങ്ങളും ഇല്ലാതാകുന്നു .
നഖപൂരിതമായൊരു
ആധുനിക നഗരത്തിന്റെ
പ്രാന്തപ്രദേശത്തെ 1BHKഫ്ലാറ്റിൽ*
നഖരഹിതമായൊരു
ജോഡി പുലരുന്നു
എങ്കിലും അയാളുടെ ശരീരത്തിൽ
പത്തുവിരൽനഖപ്പാടുകളും
അവളുടെ കാലുകളിൽ അയാളുടെ
നഖവടുക്കളും സസുഖം നീറുന്നു.
മൂർച്ചകളിൽ മാത്രം എത്തിനോക്കുന്ന
നഖങ്ങൾ മടക്കുകത്തിപോലെ
ഒളിഞ്ഞിരുന്നതാണെന്നതിന്
ഇതിൽക്കൂടുതൽ എന്ത് ദൃഷ്ടാന്തം ?
ജന്മനാൽ നഖമില്ലാത്തവർമാത്രം
ജനിക്കുന്നൊരു പ്രാചീനഗോത്രത്തിൽ
നഖംവെട്ടികളെക്കുറിച്ചു പറഞ്ഞു പറഞ്ഞ്
അതൊരു ശാസ്ത്രശാഖയായി മാറിയിട്ടുണ്ട്
അജ്ഞാതചെടികളുടെ ജനനങ്ങൾക്ക്
കാരണമൊന്നുമില്ലെങ്കിലും
ജ്ഞാതമാകുന്നതോടെ അതിനൊരു
കാരണമുണ്ടാകുന്നതുപോലെ
ആ ശാസ്ത്രശാഖ മുന്നോട്ടുപോകുന്നു
* * * * * * * * * * * *
പലപണികൾക്കിടയിൽ
നഖങ്ങൾ നഷ്ട്ടപ്പെടുന്നവരെക്കുറിച്ചു
പല കവികൾ എന്തുകൊണ്ട് പാടണം ?
തുന്നൽപീടികയിൽ യൂണിഫോമിന്റെ
തിരക്കാർന്ന സമയത്ത് പെട്ടന്ന്
ഉരഞ്ഞില്ലാതായൊരു നഖം
എത്രവിദ്യാലയങ്ങളിലെ
ക്ലാസ്മുറികളിൽ തെറ്റിക്കയറിയിട്ടുണ്ടാകും ?
അച്ചാറുകമ്പനിയിൽ
അലിഞ്ഞുപോയവയെപ്പറ്റി ,
മൈദമാവ് കുഴച്ചുകുഴച്ച് വെളിച്ചം
കണ്ടിട്ടില്ലാത്തതൊരു നഖം
തീന്മേശയിൽ കുപിതനായ ആളുടെ
മുഖത്തുനിന്നും പുറപ്പെട്ട ഇരുട്ടിൽ
വിറകൊള്ളുന്നതിനെപ്പറ്റി
മുകളിൽ ഹെലിപ്പാടുള്ളൊരു
ഭംഗിയുള്ള കെട്ടിടത്തിന്റെ
പണികൾക്കിടയിൽ
ചതഞ്ഞരഞ്ഞവയെപ്പറ്റി ചുവരിൽ
ക്രാഫ്റ്റുകൾ തൂക്കിയിടുന്ന
കുട്ടികൾക്കറിയാത്തതുകൊണ്ട്
കായൽകക്കകളുമായി
കാരംബോഡുകളുമായി
മീൻമുള്ളുകളുമായി
ശുദ്ധമദ്ദളങ്ങളുമായി
വീണക്കമ്പികളുമായി
വികൃതിക്കുട്ടികളുമായി
ശിവകാശിപ്പടക്കങ്ങളുമായി
ഡിറ്റർജന്റുകളുമായി
ചോറ്റുപാത്രങ്ങളുമായി
അനിശ്ചിതത്വത്തിന്റെ-
ക്രിക്കറ്റ് കളിയുമായി
ശ്വാസം കഴിയാത്ത രക്ഷാ-
പ്രവർത്തനങ്ങളുമായിട്ടൊക്കെ
etc...................
നഖങ്ങൾ ഒത്തുതീരാത്തൊരു
സമരത്തിലായിട്ട്
എത്രയോകാലമായി ?
-------------------------------
1BHK =One Bed Hall Kitchen *
------------------------------
pack my box with few dozen liquor jugs
എന്ന് പഠിക്കുന്നതിനിടയിൽ
ഇടത്തെ നടുവിരലിലെ
നഖത്തിലെ അണ്ഡങ്ങൾ
ഭഗ്നാകാമങ്ങൾക്കു കാരണമായ
വിപ്ലവങ്ങളെ കുറിച്ചും
ആത്‌മീയതയെക്കുറിച്ചും
ഭയത്തെക്കുറിച്ചും
ഗൂഗിൾസെർച് ചെയ്യാനായി
ഒരു ഗാന്ധിക്കണ്ണട അണിയുന്നു .
ഒരു മൗസ്‌ലെസ്സ്
ലാപ്ടോപ്പിനോടൊത്ത്
മൗസ്‌പോയിന്ററിൽ
വലത്തേ നടുവിരലുകൊണ്ട്
സുരതം ചെയ്യുന്നതിനിടയിൽ
ഊർന്നുപോയ ജൈവ -അജൈവ
ബോധത്തിനോടൊപ്പം
സുര -അസുര
ദ്വന്ദങ്ങളും ഇല്ലാതാകുന്നു .
നഖപൂരിതമായൊരു
ആധുനിക നഗരത്തിന്റെ
പ്രാന്തപ്രദേശത്തെ 1BHKഫ്ലാറ്റിൽ*
നഖരഹിതമായൊരു
ജോഡി പുലരുന്നു
എങ്കിലും അയാളുടെ ശരീരത്തിൽ
പത്തുവിരൽനഖപ്പാടുകളും
അവളുടെ കാലുകളിൽ അയാളുടെ
നഖവടുക്കളും സസുഖം നീറുന്നു.
മൂർച്ചകളിൽ മാത്രം എത്തിനോക്കുന്ന
നഖങ്ങൾ മടക്കുകത്തിപോലെ
ഒളിഞ്ഞിരുന്നതാണെന്നതിന്
ഇതിൽക്കൂടുതൽ എന്ത് ദൃഷ്ടാന്തം ?
ജന്മനാൽ നഖമില്ലാത്തവർമാത്രം
ജനിക്കുന്നൊരു പ്രാചീനഗോത്രത്തിൽ
നഖംവെട്ടികളെക്കുറിച്ചു പറഞ്ഞു പറഞ്ഞ്
അതൊരു ശാസ്ത്രശാഖയായി മാറിയിട്ടുണ്ട്
അജ്ഞാതചെടികളുടെ ജനനങ്ങൾക്ക്
കാരണമൊന്നുമില്ലെങ്കിലും
ജ്ഞാതമാകുന്നതോടെ അതിനൊരു
കാരണമുണ്ടാകുന്നതുപോലെ
ആ ശാസ്ത്രശാഖ മുന്നോട്ടുപോകുന്നു
* * * * * * * * * * * *
പലപണികൾക്കിടയിൽ
നഖങ്ങൾ നഷ്ട്ടപ്പെടുന്നവരെക്കുറിച്ചു
പല കവികൾ എന്തുകൊണ്ട് പാടണം ?
തുന്നൽപീടികയിൽ യൂണിഫോമിന്റെ
തിരക്കാർന്ന സമയത്ത് പെട്ടന്ന്
ഉരഞ്ഞില്ലാതായൊരു നഖം
എത്രവിദ്യാലയങ്ങളിലെ
ക്ലാസ്മുറികളിൽ തെറ്റിക്കയറിയിട്ടുണ്ടാകും ?
അച്ചാറുകമ്പനിയിൽ
അലിഞ്ഞുപോയവയെപ്പറ്റി ,
മൈദമാവ് കുഴച്ചുകുഴച്ച് വെളിച്ചം
കണ്ടിട്ടില്ലാത്തതൊരു നഖം
തീന്മേശയിൽ കുപിതനായ ആളുടെ
മുഖത്തുനിന്നും പുറപ്പെട്ട ഇരുട്ടിൽ
വിറകൊള്ളുന്നതിനെപ്പറ്റി
മുകളിൽ ഹെലിപ്പാടുള്ളൊരു
ഭംഗിയുള്ള കെട്ടിടത്തിന്റെ
പണികൾക്കിടയിൽ
ചതഞ്ഞരഞ്ഞവയെപ്പറ്റി ചുവരിൽ
ക്രാഫ്റ്റുകൾ തൂക്കിയിടുന്ന
കുട്ടികൾക്കറിയാത്തതുകൊണ്ട്
കായൽകക്കകളുമായി
കാരംബോഡുകളുമായി
മീൻമുള്ളുകളുമായി
ശുദ്ധമദ്ദളങ്ങളുമായി
വീണക്കമ്പികളുമായി
വികൃതിക്കുട്ടികളുമായി
ശിവകാശിപ്പടക്കങ്ങളുമായി
ഡിറ്റർജന്റുകളുമായി
ചോറ്റുപാത്രങ്ങളുമായി
അനിശ്ചിതത്വത്തിന്റെ-
ക്രിക്കറ്റ് കളിയുമായി
ശ്വാസം കഴിയാത്ത രക്ഷാ-
പ്രവർത്തനങ്ങളുമായിട്ടൊക്കെ
etc...................
നഖങ്ങൾ ഒത്തുതീരാത്തൊരു
സമരത്തിലായിട്ട്
എത്രയോകാലമായി ?
-------------------------------
1BHK =One Bed Hall Kitchen *
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ