2020 ഏപ്രിൽ 6, തിങ്കളാഴ്‌ച
2020 മാർച്ച് 29, ഞായറാഴ്‌ച
ഗുരുവായൂരിൽ നിന്നും പുറപ്പെട്ടത്
...............................................
അവരൊക്കെ എവിടെയായിരിക്കും?
മുറുക്കിത്തുപ്പലുകളും
വാടിയ, മുഴം കണക്കിന്
ചൂടിയ മുല്ലമാലകൾചതഞ്ഞുകിടക്കുന്ന
എപ്പോഴും മസാലദോശയുടെയും
പായസത്തിന്റെയും
പച്ചക്കറി വിഭവങ്ങളുടെയും
ആവർത്തന വിരസമായ
ഗന്ധങ്ങൾ കൊണ്ടു മൂടിയ,
ഇടുങ്ങിയ നടവഴിയാണെന്നതിനാൽ
വാഹനങ്ങൾക്കു പാർക്കാൻ അനുവാദമില്ലെന്നു
നഗരസഭ ആണയിടുന്ന ,
കേമമായ സദ്യയുടെ എച്ചിലിലകളെ ,
കാർക്കിച്ചുതുപ്പലേറ്റു കിടക്കുന്ന കാലിയായ
സോഫ്റ്റ് ഡ്രിംഗ് ടിന്നുകളെ,
ബാലകൃഷ്ണവിഗ്രഹം പൊതിഞ്ഞെത്തിയ
പരുക്കൻ കാർഡുബോഡുകളെ,
ലോഡ്ജുമുറികളിലുപേക്ഷിക്കപ്പെട്ട
ബാക്കി സോപ്പുകളെ,
ഡോർമെട്രികളിലെയും സത്രങ്ങളിലെയും
വേണ്ടാത്ത എണ്ണക്കുപ്പികളെ,
ചപ്പിയും വാർത്തും കുടിച്ചൊഴിവാക്കിയ
പലതരം പായ്ക്കറ്റുകളെയും ഭയക്കാത്ത
കഠിനജോലി ചെയ്യുന്ന
പാട്ടപറുക്കിപെണ്ണുങ്ങളെപ്പോലെ
അടച്ചെന്നുറപ്പില്ലാതെ ഒഴുകുന്ന
അഴുക്കുചാലിനരികെക്കിടന്ന്
കൈനീട്ടുമായിരുന്ന
ഉപേക്ഷിക്കപ്പെട്ട വൃദ്ധമാതാവിനെ
കൊതുകിനാൽ പോലീസുകാരനാൽ
സെക്യൂരിറ്റിക്കാരനാൽ പൊറുതിമുട്ടി
രാത്രിയുറക്കം നഷ്ടപ്പെട്ട്
വായനശാലയിലിരുന്ന് ഉറങ്ങുന്നതിനിടയിൽ
ലൈബ്രേറിയന്റെ പിടിവീണു പിടയാറുള്ള,
ഉറങ്ങാനിടമില്ലാത്തതിനാൽ
പലരുംവരെ കഥകളി കണേണ്ടിവന്നു
കഥയറിഞ്ഞ ,
ഉണ്ണാനില്ലാത്തതിനാൽ സപ്താഹശാലകളിൽ
ചുറ്റിത്തിരിഞ്ഞ് ഭക്തിയോട് ഇഷ്ടംകൂടിയ ,
ആരോരുമില്ലാത്തതിനാൽ
പ്രസാദ ഊട്ടുകളുടെ വരികളിൽ
കൃത്യമായി ഹാജരാകുമായിരുന്ന
കയ്യിലൊന്നുമില്ലാത്തതിനാൽ
സർവ്വകലാപരിപാടികളും കണ്ട്
ഭാഗ്യമുണ്ടായെന്നും പറയുന്ന
ഉപേക്ഷിക്കപ്പെട്ട വൃദ്ധ പിതാവ്.
ചിലങ്കകളിൽനിന്ന്,
ചങ്ങലകളിൽനിന്ന്,
കെമിക്കൽബേണ്ടുകളിൽനിന്ന്,
നക്ഷത്രക്കൂട്ടങ്ങളിൽ നിന്ന് ,
രക്തബന്ധങ്ങളിൽ നിന്ന്,
ഇനിയും പൊട്ടിയിട്ടില്ലാത്ത
സോഷ്യൽനെറ്റുവർക്കുകളിൽനിന്നുമൊക്കെ
പണ്ടേ പൊട്ടിപ്പോയ കണ്ണികൾ ,
കൈകഴുകാതെ ഉണ്ണാനിരിക്കുന്ന
അഗതികളുടെ ദൂഖണ്ഡങ്ങൾ
കൂട്ടിച്ചേർക്കുന്ന ഹാർഡ് വെയർ.
Jayan Edakkat, 29/3/2020
...............................................
അവരൊക്കെ എവിടെയായിരിക്കും?
മുറുക്കിത്തുപ്പലുകളും
വാടിയ, മുഴം കണക്കിന്
ചൂടിയ മുല്ലമാലകൾചതഞ്ഞുകിടക്കുന്ന
എപ്പോഴും മസാലദോശയുടെയും
പായസത്തിന്റെയും
പച്ചക്കറി വിഭവങ്ങളുടെയും
ആവർത്തന വിരസമായ
ഗന്ധങ്ങൾ കൊണ്ടു മൂടിയ,
ഇടുങ്ങിയ നടവഴിയാണെന്നതിനാൽ
വാഹനങ്ങൾക്കു പാർക്കാൻ അനുവാദമില്ലെന്നു
നഗരസഭ ആണയിടുന്ന ,
കേമമായ സദ്യയുടെ എച്ചിലിലകളെ ,
കാർക്കിച്ചുതുപ്പലേറ്റു കിടക്കുന്ന കാലിയായ
സോഫ്റ്റ് ഡ്രിംഗ് ടിന്നുകളെ,
ബാലകൃഷ്ണവിഗ്രഹം പൊതിഞ്ഞെത്തിയ
പരുക്കൻ കാർഡുബോഡുകളെ,
ലോഡ്ജുമുറികളിലുപേക്ഷിക്കപ്പെട്ട
ബാക്കി സോപ്പുകളെ,
ഡോർമെട്രികളിലെയും സത്രങ്ങളിലെയും
വേണ്ടാത്ത എണ്ണക്കുപ്പികളെ,
ചപ്പിയും വാർത്തും കുടിച്ചൊഴിവാക്കിയ
പലതരം പായ്ക്കറ്റുകളെയും ഭയക്കാത്ത
കഠിനജോലി ചെയ്യുന്ന
പാട്ടപറുക്കിപെണ്ണുങ്ങളെപ്പോലെ
അടച്ചെന്നുറപ്പില്ലാതെ ഒഴുകുന്ന
അഴുക്കുചാലിനരികെക്കിടന്ന്
കൈനീട്ടുമായിരുന്ന
ഉപേക്ഷിക്കപ്പെട്ട വൃദ്ധമാതാവിനെ
കൊതുകിനാൽ പോലീസുകാരനാൽ
സെക്യൂരിറ്റിക്കാരനാൽ പൊറുതിമുട്ടി
രാത്രിയുറക്കം നഷ്ടപ്പെട്ട്
വായനശാലയിലിരുന്ന് ഉറങ്ങുന്നതിനിടയിൽ
ലൈബ്രേറിയന്റെ പിടിവീണു പിടയാറുള്ള,
ഉറങ്ങാനിടമില്ലാത്തതിനാൽ
പലരുംവരെ കഥകളി കണേണ്ടിവന്നു
കഥയറിഞ്ഞ ,
ഉണ്ണാനില്ലാത്തതിനാൽ സപ്താഹശാലകളിൽ
ചുറ്റിത്തിരിഞ്ഞ് ഭക്തിയോട് ഇഷ്ടംകൂടിയ ,
ആരോരുമില്ലാത്തതിനാൽ
പ്രസാദ ഊട്ടുകളുടെ വരികളിൽ
കൃത്യമായി ഹാജരാകുമായിരുന്ന
കയ്യിലൊന്നുമില്ലാത്തതിനാൽ
സർവ്വകലാപരിപാടികളും കണ്ട്
ഭാഗ്യമുണ്ടായെന്നും പറയുന്ന
ഉപേക്ഷിക്കപ്പെട്ട വൃദ്ധ പിതാവ്.
ചിലങ്കകളിൽനിന്ന്,
ചങ്ങലകളിൽനിന്ന്,
കെമിക്കൽബേണ്ടുകളിൽനിന്ന്,
നക്ഷത്രക്കൂട്ടങ്ങളിൽ നിന്ന് ,
രക്തബന്ധങ്ങളിൽ നിന്ന്,
ഇനിയും പൊട്ടിയിട്ടില്ലാത്ത
സോഷ്യൽനെറ്റുവർക്കുകളിൽനിന്നുമൊക്കെ
പണ്ടേ പൊട്ടിപ്പോയ കണ്ണികൾ ,
കൈകഴുകാതെ ഉണ്ണാനിരിക്കുന്ന
അഗതികളുടെ ദൂഖണ്ഡങ്ങൾ
കൂട്ടിച്ചേർക്കുന്ന ഹാർഡ് വെയർ.
Jayan Edakkat, 29/3/2020
2020 ജനുവരി 2, വ്യാഴാഴ്‌ച
പക്ഷിശാസ്ത്രം
ആമുഖം - മുനിമാർ വൈഖരിയിൽ ഉരിയാടാറില്ല
അവർ മൗനികളാണ്
തത്ത
-------------
മകരസംക്രാന്തിക്കു മുൻപ്
2019ലെ ഇന്ത്യയിൽ
ഒരിടത്ത് ഒരാൾക്കൂട്ടം നോക്കിനിൽക്കുന്നു
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ
തലയിൽ മുണ്ടുകൊണ്ട് മറച്ച്
'കുട്ടിച്ചാത്താ ' എന്ന് നീട്ടിവിളിച്ചപ്പോൾ
ആച്ഛാദനം ചെയ്യപ്പെട്ടയാൾ
ഒരു തത്തയായിമാറി
കാണികൾ ആശ്ചര്യപ്പെട്ടിരിക്കെ
അത് ഭരണഘടനയെക്കുറിച്ചു
സംസാരിക്കാൻ തുടങ്ങി
'ഈ രാജഭരണകാലത്ത്
ഭരണഘടനയോ? 'എന്നൊരുമൗനം
ആശ്ചര്യത്തെ ഭംഗിക്കുന്നു
'ഭാവിയിൽ ഭാവിയിൽ '
എന്ന് പറഞ്ഞ് തത്തമ്മ
ഉത്തരായനത്തിലേക്കു പറന്നു
കാക്ക
-----------
"ബഹുജനം കാര്യമില്ലാതെ
ന്യായമില്ലാതെ
കാ കാ
എന്ന് ഒച്ചവെക്കും " *
ഇത് ഞാൻ പറയുന്നതല്ല
ശരിക്കും ദൈവം പറഞ്ഞിട്ടുള്ളതാണ്
രാമകഥാ രസവാഹിനിയിൽ ശ്രീരാമൻ
പറയുന്നതാണ്
----------------------------------------------------------
( ശ്രീരാമൻ -രാമകഥാ രസവാഹിനി )
2019 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച
കശ്മീർകുങ്കുമം വഹിക്കുന്ന ഗർദ്ദഭം
കശ്മീർകുങ്കുമം വഹിക്കുന്ന ഗർദ്ദഭം
----------------------------------------------------
രാജ്യസഭയും ലോക്‌സഭയും കടന്ന്
രണ്ട് ചന്ദനത്തിരിയിൽനിന്നുള്ള
ഈള് പുക വളഞ്ഞുലഞ്ഞ്
കുറച്ചു സഞ്ചരിച്ചു
പിന്നെ പരന്നു മറഞ്ഞുപോയി
എങ്കിലും എല്ലായിടത്തും
ഗന്ധം തങ്ങിനിൽക്കുന്നു
കിഴക്കേ ഗോപുരവാതിലിലും
പടിഞ്ഞാറേ ഗോപുരവാതിലിലും
പോലീസുകാരുടെ എണ്ണം കൂടിയിട്ടുണ്ട്
എക്സ്പ്ലോസീവ്ഡിറ്റക്റ്റർ പ്രവർത്തിക്കുന്നുണ്ട്
ചലിക്കുന്ന ആ അചരനെ
ജൈവമേ കാത്തുരക്ഷിച്ചീടുകെന്നെ
അജൈവമേ കാത്തുകൊൾകെന്നെ
എന്നിങ്ങനെ സന്ദേഹപ്പെട്ട്
അതും മറഞ്ഞുപോയി
എന്തോ ബാക്കിയാക്കിയിട്ട്
മരണവീട്ടിലും ദേവാലയത്തിലും
പിറന്നാളിനും വ്യത്യസ്ഥ ഗന്ധം
പുറപ്പെടുവിക്കുന്ന ഒരേ ചന്ദനത്തിരികൾ
ഫിറമോണുകളാണ്
കശ്‍മീരികുങ്കുമ സ്മരണയുണ്ടാക്കിയ
ഒരു ചന്ദനത്തിരിയുടെ ഗന്ധത്താൽ
മഗ്നമായൊരു പാചകക്കാരൻ
ഗുരുവായൂരിലെ ഹോട്ടലിൽ
തിരക്കുകുറഞ്ഞൊരു വ്യാഴാഴ്ച
ഉച്ചതിരിഞ്ഞ്
നെയ്‌റോസ്റ്റ് കല്ലിൽകിടന്നു
കരിഞ്ഞതേ അറിഞ്ഞില്ലായിരുന്നു
കരിഞ്ഞ റോസ്റ്റിന്റെ
ഗന്ധത്തിൽനിന്ന്
ഗോമാംസം വേവുന്ന
സ്മരണകിട്ടിയൊരാൾ
(അയാൾ ആ ഹോട്ടലുടമയാകാം )
ഉറക്കെ ശകാരിക്കുന്നത് കേൾക്കാം
അത് പക്ഷെ ആ പാചകക്കാരനോട്
തന്നെയാകണമെന്നില്ല
----------------------------------------------------
രാജ്യസഭയും ലോക്‌സഭയും കടന്ന്
രണ്ട് ചന്ദനത്തിരിയിൽനിന്നുള്ള
ഈള് പുക വളഞ്ഞുലഞ്ഞ്
കുറച്ചു സഞ്ചരിച്ചു
പിന്നെ പരന്നു മറഞ്ഞുപോയി
എങ്കിലും എല്ലായിടത്തും
ഗന്ധം തങ്ങിനിൽക്കുന്നു
കിഴക്കേ ഗോപുരവാതിലിലും
പടിഞ്ഞാറേ ഗോപുരവാതിലിലും
പോലീസുകാരുടെ എണ്ണം കൂടിയിട്ടുണ്ട്
എക്സ്പ്ലോസീവ്ഡിറ്റക്റ്റർ പ്രവർത്തിക്കുന്നുണ്ട്
ചലിക്കുന്ന ആ അചരനെ
ജൈവമേ കാത്തുരക്ഷിച്ചീടുകെന്നെ
അജൈവമേ കാത്തുകൊൾകെന്നെ
എന്നിങ്ങനെ സന്ദേഹപ്പെട്ട്
അതും മറഞ്ഞുപോയി
എന്തോ ബാക്കിയാക്കിയിട്ട്
മരണവീട്ടിലും ദേവാലയത്തിലും
പിറന്നാളിനും വ്യത്യസ്ഥ ഗന്ധം
പുറപ്പെടുവിക്കുന്ന ഒരേ ചന്ദനത്തിരികൾ
ഫിറമോണുകളാണ്
കശ്‍മീരികുങ്കുമ സ്മരണയുണ്ടാക്കിയ
ഒരു ചന്ദനത്തിരിയുടെ ഗന്ധത്താൽ
മഗ്നമായൊരു പാചകക്കാരൻ
ഗുരുവായൂരിലെ ഹോട്ടലിൽ
തിരക്കുകുറഞ്ഞൊരു വ്യാഴാഴ്ച
ഉച്ചതിരിഞ്ഞ്
നെയ്‌റോസ്റ്റ് കല്ലിൽകിടന്നു
കരിഞ്ഞതേ അറിഞ്ഞില്ലായിരുന്നു
കരിഞ്ഞ റോസ്റ്റിന്റെ
ഗന്ധത്തിൽനിന്ന്
ഗോമാംസം വേവുന്ന
സ്മരണകിട്ടിയൊരാൾ
(അയാൾ ആ ഹോട്ടലുടമയാകാം )
ഉറക്കെ ശകാരിക്കുന്നത് കേൾക്കാം
അത് പക്ഷെ ആ പാചകക്കാരനോട്
തന്നെയാകണമെന്നില്ല
1BHKയിലെ നഖഭോജികൾ
1BHKയിലെ നഖഭോജികൾ
------------------------------
pack my box with few dozen liquor jugs
എന്ന് പഠിക്കുന്നതിനിടയിൽ
ഇടത്തെ നടുവിരലിലെ
നഖത്തിലെ അണ്ഡങ്ങൾ
ഭഗ്നാകാമങ്ങൾക്കു കാരണമായ
വിപ്ലവങ്ങളെ കുറിച്ചും
ആത്‌മീയതയെക്കുറിച്ചും
ഭയത്തെക്കുറിച്ചും
ഗൂഗിൾസെർച് ചെയ്യാനായി
ഒരു ഗാന്ധിക്കണ്ണട അണിയുന്നു .
ഒരു മൗസ്‌ലെസ്സ്
ലാപ്ടോപ്പിനോടൊത്ത്
മൗസ്‌പോയിന്ററിൽ
വലത്തേ നടുവിരലുകൊണ്ട്
സുരതം ചെയ്യുന്നതിനിടയിൽ
ഊർന്നുപോയ ജൈവ -അജൈവ
ബോധത്തിനോടൊപ്പം
സുര -അസുര
ദ്വന്ദങ്ങളും ഇല്ലാതാകുന്നു .
നഖപൂരിതമായൊരു
ആധുനിക നഗരത്തിന്റെ
പ്രാന്തപ്രദേശത്തെ 1BHKഫ്ലാറ്റിൽ*
നഖരഹിതമായൊരു
ജോഡി പുലരുന്നു
എങ്കിലും അയാളുടെ ശരീരത്തിൽ
പത്തുവിരൽനഖപ്പാടുകളും
അവളുടെ കാലുകളിൽ അയാളുടെ
നഖവടുക്കളും സസുഖം നീറുന്നു.
മൂർച്ചകളിൽ മാത്രം എത്തിനോക്കുന്ന
നഖങ്ങൾ മടക്കുകത്തിപോലെ
ഒളിഞ്ഞിരുന്നതാണെന്നതിന്
ഇതിൽക്കൂടുതൽ എന്ത് ദൃഷ്ടാന്തം ?
ജന്മനാൽ നഖമില്ലാത്തവർമാത്രം
ജനിക്കുന്നൊരു പ്രാചീനഗോത്രത്തിൽ
നഖംവെട്ടികളെക്കുറിച്ചു പറഞ്ഞു പറഞ്ഞ്
അതൊരു ശാസ്ത്രശാഖയായി മാറിയിട്ടുണ്ട്
അജ്ഞാതചെടികളുടെ ജനനങ്ങൾക്ക്
കാരണമൊന്നുമില്ലെങ്കിലും
ജ്ഞാതമാകുന്നതോടെ അതിനൊരു
കാരണമുണ്ടാകുന്നതുപോലെ
ആ ശാസ്ത്രശാഖ മുന്നോട്ടുപോകുന്നു
* * * * * * * * * * * *
പലപണികൾക്കിടയിൽ
നഖങ്ങൾ നഷ്ട്ടപ്പെടുന്നവരെക്കുറിച്ചു
പല കവികൾ എന്തുകൊണ്ട് പാടണം ?
തുന്നൽപീടികയിൽ യൂണിഫോമിന്റെ
തിരക്കാർന്ന സമയത്ത് പെട്ടന്ന്
ഉരഞ്ഞില്ലാതായൊരു നഖം
എത്രവിദ്യാലയങ്ങളിലെ
ക്ലാസ്മുറികളിൽ തെറ്റിക്കയറിയിട്ടുണ്ടാകും ?
അച്ചാറുകമ്പനിയിൽ
അലിഞ്ഞുപോയവയെപ്പറ്റി ,
മൈദമാവ് കുഴച്ചുകുഴച്ച് വെളിച്ചം
കണ്ടിട്ടില്ലാത്തതൊരു നഖം
തീന്മേശയിൽ കുപിതനായ ആളുടെ
മുഖത്തുനിന്നും പുറപ്പെട്ട ഇരുട്ടിൽ
വിറകൊള്ളുന്നതിനെപ്പറ്റി
മുകളിൽ ഹെലിപ്പാടുള്ളൊരു
ഭംഗിയുള്ള കെട്ടിടത്തിന്റെ
പണികൾക്കിടയിൽ
ചതഞ്ഞരഞ്ഞവയെപ്പറ്റി ചുവരിൽ
ക്രാഫ്റ്റുകൾ തൂക്കിയിടുന്ന
കുട്ടികൾക്കറിയാത്തതുകൊണ്ട്
കായൽകക്കകളുമായി
കാരംബോഡുകളുമായി
മീൻമുള്ളുകളുമായി
ശുദ്ധമദ്ദളങ്ങളുമായി
വീണക്കമ്പികളുമായി
വികൃതിക്കുട്ടികളുമായി
ശിവകാശിപ്പടക്കങ്ങളുമായി
ഡിറ്റർജന്റുകളുമായി
ചോറ്റുപാത്രങ്ങളുമായി
അനിശ്ചിതത്വത്തിന്റെ-
ക്രിക്കറ്റ് കളിയുമായി
ശ്വാസം കഴിയാത്ത രക്ഷാ-
പ്രവർത്തനങ്ങളുമായിട്ടൊക്കെ
etc...................
നഖങ്ങൾ ഒത്തുതീരാത്തൊരു
സമരത്തിലായിട്ട്
എത്രയോകാലമായി ?
-------------------------------
1BHK =One Bed Hall Kitchen *
------------------------------
pack my box with few dozen liquor jugs
എന്ന് പഠിക്കുന്നതിനിടയിൽ
ഇടത്തെ നടുവിരലിലെ
നഖത്തിലെ അണ്ഡങ്ങൾ
ഭഗ്നാകാമങ്ങൾക്കു കാരണമായ
വിപ്ലവങ്ങളെ കുറിച്ചും
ആത്‌മീയതയെക്കുറിച്ചും
ഭയത്തെക്കുറിച്ചും
ഗൂഗിൾസെർച് ചെയ്യാനായി
ഒരു ഗാന്ധിക്കണ്ണട അണിയുന്നു .
ഒരു മൗസ്‌ലെസ്സ്
ലാപ്ടോപ്പിനോടൊത്ത്
മൗസ്‌പോയിന്ററിൽ
വലത്തേ നടുവിരലുകൊണ്ട്
സുരതം ചെയ്യുന്നതിനിടയിൽ
ഊർന്നുപോയ ജൈവ -അജൈവ
ബോധത്തിനോടൊപ്പം
സുര -അസുര
ദ്വന്ദങ്ങളും ഇല്ലാതാകുന്നു .
നഖപൂരിതമായൊരു
ആധുനിക നഗരത്തിന്റെ
പ്രാന്തപ്രദേശത്തെ 1BHKഫ്ലാറ്റിൽ*
നഖരഹിതമായൊരു
ജോഡി പുലരുന്നു
എങ്കിലും അയാളുടെ ശരീരത്തിൽ
പത്തുവിരൽനഖപ്പാടുകളും
അവളുടെ കാലുകളിൽ അയാളുടെ
നഖവടുക്കളും സസുഖം നീറുന്നു.
മൂർച്ചകളിൽ മാത്രം എത്തിനോക്കുന്ന
നഖങ്ങൾ മടക്കുകത്തിപോലെ
ഒളിഞ്ഞിരുന്നതാണെന്നതിന്
ഇതിൽക്കൂടുതൽ എന്ത് ദൃഷ്ടാന്തം ?
ജന്മനാൽ നഖമില്ലാത്തവർമാത്രം
ജനിക്കുന്നൊരു പ്രാചീനഗോത്രത്തിൽ
നഖംവെട്ടികളെക്കുറിച്ചു പറഞ്ഞു പറഞ്ഞ്
അതൊരു ശാസ്ത്രശാഖയായി മാറിയിട്ടുണ്ട്
അജ്ഞാതചെടികളുടെ ജനനങ്ങൾക്ക്
കാരണമൊന്നുമില്ലെങ്കിലും
ജ്ഞാതമാകുന്നതോടെ അതിനൊരു
കാരണമുണ്ടാകുന്നതുപോലെ
ആ ശാസ്ത്രശാഖ മുന്നോട്ടുപോകുന്നു
* * * * * * * * * * * *
പലപണികൾക്കിടയിൽ
നഖങ്ങൾ നഷ്ട്ടപ്പെടുന്നവരെക്കുറിച്ചു
പല കവികൾ എന്തുകൊണ്ട് പാടണം ?
തുന്നൽപീടികയിൽ യൂണിഫോമിന്റെ
തിരക്കാർന്ന സമയത്ത് പെട്ടന്ന്
ഉരഞ്ഞില്ലാതായൊരു നഖം
എത്രവിദ്യാലയങ്ങളിലെ
ക്ലാസ്മുറികളിൽ തെറ്റിക്കയറിയിട്ടുണ്ടാകും ?
അച്ചാറുകമ്പനിയിൽ
അലിഞ്ഞുപോയവയെപ്പറ്റി ,
മൈദമാവ് കുഴച്ചുകുഴച്ച് വെളിച്ചം
കണ്ടിട്ടില്ലാത്തതൊരു നഖം
തീന്മേശയിൽ കുപിതനായ ആളുടെ
മുഖത്തുനിന്നും പുറപ്പെട്ട ഇരുട്ടിൽ
വിറകൊള്ളുന്നതിനെപ്പറ്റി
മുകളിൽ ഹെലിപ്പാടുള്ളൊരു
ഭംഗിയുള്ള കെട്ടിടത്തിന്റെ
പണികൾക്കിടയിൽ
ചതഞ്ഞരഞ്ഞവയെപ്പറ്റി ചുവരിൽ
ക്രാഫ്റ്റുകൾ തൂക്കിയിടുന്ന
കുട്ടികൾക്കറിയാത്തതുകൊണ്ട്
കായൽകക്കകളുമായി
കാരംബോഡുകളുമായി
മീൻമുള്ളുകളുമായി
ശുദ്ധമദ്ദളങ്ങളുമായി
വീണക്കമ്പികളുമായി
വികൃതിക്കുട്ടികളുമായി
ശിവകാശിപ്പടക്കങ്ങളുമായി
ഡിറ്റർജന്റുകളുമായി
ചോറ്റുപാത്രങ്ങളുമായി
അനിശ്ചിതത്വത്തിന്റെ-
ക്രിക്കറ്റ് കളിയുമായി
ശ്വാസം കഴിയാത്ത രക്ഷാ-
പ്രവർത്തനങ്ങളുമായിട്ടൊക്കെ
etc...................
നഖങ്ങൾ ഒത്തുതീരാത്തൊരു
സമരത്തിലായിട്ട്
എത്രയോകാലമായി ?
-------------------------------
1BHK =One Bed Hall Kitchen *
2019 മേയ് 26, ഞായറാഴ്‌ച
കുരുടിവയർ രജ്ജുസർപ്പത്തെ വിഴുങ്ങുന്നു
കുരുടിവയർ രജ്ജുസർപ്പത്തെ വിഴുങ്ങുന്നു
പണ്ടത്തെ ആൾക്കാർ പാടത്തുപണിക്കായി
വീണ്ടുംപോയാൽ നടവഴിയിൽ
തണുത്തമണ്ണിനെ പുണർന്ന്
കുരുടനായ കറുത്ത അവൻ
ആരുടേയും വഴിമുടക്കാതെ
കിടക്കുന്നതു കാണുമെന്ന്
അശ്വതിയുടെ അമ്മയുടെഅമ്മ
മകൾ കാളിയോട് പറഞ്ഞപ്പോൾ
കറുപ്പിന്റെ നിഷ്‌ക്കരുണ കാർബൺഡേറ്റിംഗിൽ
കറുത്ത അസ്ഥികളുള്ള പക്ഷികൾ
മണ്ണിനടിയിലൂടെ പറന്നുപോകുന്നതും
മരവേരുകളുടെ ഏറ്റവും അറ്റത്ത് അവ
കൂടുകൂട്ടി ചേക്കേറുന്നതും അശ്വതി കണ്ടു
അകവും പുറവും തങ്ങിനിൽക്കുന്ന
കറുത്തഖണ്ഡം
മൃദുഭാവം തരളരൂപം
ഇതിൽക്കൂടുതൽ എന്തുവേണം
അവനെ കയ്യിലെടുക്കാൻ ..?
എന്നാൽ അങ്ങിനെയല്ല ചെറിയൊരു
കറുത്ത വയർകഷ്ണമാണെന്നു കരുതി
എടുത്തതാണ്
ഉള്ളിലെ ചെമ്പുകമ്പിനാരുകൾ
കടിച്ചുവലിച്ചെടുത്തതാകാം
ദന്തക്ഷതമേറ്റിട്ടുണ്ട്
കിട്ടിയപാടെ വായിലേക്കെടുക്കും മുൻപ്
മാംസം ജീവന്റെ ഉത്തമചാലകമാണ്
എന്നൊരു പിടയൽ
ഭയമോടെ തിരികെ എറിയുന്നതോടെ
കുരുടിപ്പാമ്പിനോടുള്ള പേടി
മാഞ്ഞുപോകുന്നു
----------------------------------------
അദ്വൈത വേദാന്തത്തിൽ അദ്ധ്യാസമെന്ന പ്രക്രിയ ഉണ്ട് .ഒരുവസ്തുവിനെ വേറൊരു വസ്തുവായി കാണുന്ന അദ്ധ്യാസം (ഈ ലോകം മിഥ്യയാണെന്നു പറയാൻ ആദിശങ്കരാചാര്യർ ഉപയോഗിക്കുന്ന സൈദ്ധാന്തിക അദ്ധ്യാത്മികരീതി THEORETICAL METAPHYSICS )
ഉദാ :-- കയറിനെ പാമ്പായി കാണൽ (രജ്ജുസർപ്പം -രജ്ജു=കയർ , സർപ്പം=പാമ്പ്.സന്ധ്യക്കു അരണ്ട വെളിച്ചത്തിൽ കിടക്കുന്ന കയർ കഷ്ണം പാമ്പാണെന്ന് തെറ്റിദ്ധരിക്കൽ .നൈയ്യായികന്മാർ ഇതിനെ ഭ്രമം എന്ന് വിശേഷിപ്പിക്കുന്നു .) ഈ പ്രക്രിയയിൽ അധിഷ്ഠാനം സത്യമായിരിക്കും അതിൽ തോന്നുന്നത് മിഥ്യയും .അധിഷ്ഠാനമായ കയർ സത്യത്തിൽ അവിടെ ഉള്ളതാണ് .അതിൽ തോന്നിയ പാമ്പ് മിഥ്യയും .
കവിതയിൽ ജീവനുള്ള കുരുടിപ്പാമ്പിനെ ജീവനില്ലാത്ത വയർകഷ്ണമായി തെറ്റിദ്ധരിക്കുന്നു .
പണ്ടത്തെ ആൾക്കാർ പാടത്തുപണിക്കായി
വീണ്ടുംപോയാൽ നടവഴിയിൽ
തണുത്തമണ്ണിനെ പുണർന്ന്
കുരുടനായ കറുത്ത അവൻ
ആരുടേയും വഴിമുടക്കാതെ
കിടക്കുന്നതു കാണുമെന്ന്
അശ്വതിയുടെ അമ്മയുടെഅമ്മ
മകൾ കാളിയോട് പറഞ്ഞപ്പോൾ
കറുപ്പിന്റെ നിഷ്‌ക്കരുണ കാർബൺഡേറ്റിംഗിൽ
കറുത്ത അസ്ഥികളുള്ള പക്ഷികൾ
മണ്ണിനടിയിലൂടെ പറന്നുപോകുന്നതും
മരവേരുകളുടെ ഏറ്റവും അറ്റത്ത് അവ
കൂടുകൂട്ടി ചേക്കേറുന്നതും അശ്വതി കണ്ടു
അകവും പുറവും തങ്ങിനിൽക്കുന്ന
കറുത്തഖണ്ഡം
മൃദുഭാവം തരളരൂപം
ഇതിൽക്കൂടുതൽ എന്തുവേണം
അവനെ കയ്യിലെടുക്കാൻ ..?
എന്നാൽ അങ്ങിനെയല്ല ചെറിയൊരു
കറുത്ത വയർകഷ്ണമാണെന്നു കരുതി
എടുത്തതാണ്
ഉള്ളിലെ ചെമ്പുകമ്പിനാരുകൾ
കടിച്ചുവലിച്ചെടുത്തതാകാം
ദന്തക്ഷതമേറ്റിട്ടുണ്ട്
കിട്ടിയപാടെ വായിലേക്കെടുക്കും മുൻപ്
മാംസം ജീവന്റെ ഉത്തമചാലകമാണ്
എന്നൊരു പിടയൽ
ഭയമോടെ തിരികെ എറിയുന്നതോടെ
കുരുടിപ്പാമ്പിനോടുള്ള പേടി
മാഞ്ഞുപോകുന്നു
----------------------------------------
അദ്വൈത വേദാന്തത്തിൽ അദ്ധ്യാസമെന്ന പ്രക്രിയ ഉണ്ട് .ഒരുവസ്തുവിനെ വേറൊരു വസ്തുവായി കാണുന്ന അദ്ധ്യാസം (ഈ ലോകം മിഥ്യയാണെന്നു പറയാൻ ആദിശങ്കരാചാര്യർ ഉപയോഗിക്കുന്ന സൈദ്ധാന്തിക അദ്ധ്യാത്മികരീതി THEORETICAL METAPHYSICS )
ഉദാ :-- കയറിനെ പാമ്പായി കാണൽ (രജ്ജുസർപ്പം -രജ്ജു=കയർ , സർപ്പം=പാമ്പ്.സന്ധ്യക്കു അരണ്ട വെളിച്ചത്തിൽ കിടക്കുന്ന കയർ കഷ്ണം പാമ്പാണെന്ന് തെറ്റിദ്ധരിക്കൽ .നൈയ്യായികന്മാർ ഇതിനെ ഭ്രമം എന്ന് വിശേഷിപ്പിക്കുന്നു .) ഈ പ്രക്രിയയിൽ അധിഷ്ഠാനം സത്യമായിരിക്കും അതിൽ തോന്നുന്നത് മിഥ്യയും .അധിഷ്ഠാനമായ കയർ സത്യത്തിൽ അവിടെ ഉള്ളതാണ് .അതിൽ തോന്നിയ പാമ്പ് മിഥ്യയും .
കവിതയിൽ ജീവനുള്ള കുരുടിപ്പാമ്പിനെ ജീവനില്ലാത്ത വയർകഷ്ണമായി തെറ്റിദ്ധരിക്കുന്നു .
2019 ഏപ്രിൽ 27, ശനിയാഴ്‌ച
തടികൂടൽ Getting Weight
അടുക്കളയോടുചേർന്ന
തെക്കേപ്പുറത്തെ ചെറിയ വരാന്ത
മൂലയിൽ വൃത്തിയുള്ള
ചപ്പുചവറിടാനുള്ള ബാസ്‌കറ്റ്
(കാലുകൊണ്ട് ചവുട്ടിത്തുറക്കാം)
(മൂക്കുപൊത്താം )
ഇന്നലത്തെ കാളന്റെ ലേശം
സദ്യയുണ്ട വാഴയില
ചായപ്പിണ്ടി പഴത്തൊലി
വാലും തലയുമില്ലാത്ത
രാഹുകേതുക്കളെപ്പോലെ *
കേടായ മൊബൈൽ ചാർജർ
എല്ലാറ്റിനെയും തൊട്ടുകൂടുന്നുണ്ട്
ഏറ്റവും മുകളിൽ ഫിൽറ്റർകോഫിയുടെ
കുപ്പി കുടിച്ചുബോധംകെട്ടതായി
അഭിനയിക്കുന്നുണ്ട്
ഒരു കാല്
തേങ്ങാപ്പാൽ ടിന്നിന്റെ വയറ്റത്താണ്
ആകെ നാനൂറുഗ്രാം ഉണ്ടാകും
നാനൂറുഗ്രാമത്തിനു വേണ്ടി
ഒരു ഗ്രാമത്തെയും
ഒരു ഗ്രാമത്തിനുവേണ്ടി
ഒരു ഗോത്രത്തെയും
ഒരു ഗോത്രത്തിനുവേണ്ടി
ഒരു കുടുംബത്തേയും
ഒരു കുടുംബത്തിനുവേണ്ടി
ഒരു വ്യക്തിയേയും
ഒരു വ്യക്തിയുടെ
ഒരു മാലിന്യം തള്ളുന്ന
ഫാക്ടറിയേയും വേണ്ടെന്നു വെക്കാം
(മൂക്കുതുറക്കാം )
നാനൂറു ഗ്രാമിനെ
ഒരു കിലോഗ്രാമാക്കി മാറ്റണമെന്ന്
ഗണിത നിർബന്ധങ്ങളില്ലെങ്കിലും
മദ്ധ്യവേനലിൽ ചക്കച്ചവുണിയെ
ആഗസ്തിൽ സ്വാതന്ത്ര്യ ദിനത്തിലെ
മിഠായി കവറുകൾ
സെപ്തംബറിൽ നേന്ത്രവാഴ തണ്ടുകൾ
ഡിസംബർ -ജനുവരിയിൽ
കെയ്ക്കുകളുടെയും ഗിഫ്റ്റുകളുടെയും
കവറുകൾ തുടങ്ങിയവയെ
ആശ്രയിക്കാവുന്നതാണ്
അറുനൂറുഗ്രാം പല ഋതുക്കളിൽ
പല വസ്തുക്കളാൽ ഉണ്ടായി
ശുചീകരണ തോഴിലാളിയാൽ
ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യമലയിൽ
എത്തിപ്പെടും .
മല വർദ്ധനവ് രേഖപ്പെടുത്തുമെങ്കിലും
സംസ്‌കരണ യന്ത്രങ്ങൾ
മലവർദ്ധനവിനെ നിയന്ത്രിക്കും.
ശൈശവ ബുദ്ധിയിൽനിന്നും
വാർദ്ധക്യബുദ്ധിയിലേക്ക്
എത്തുന്നതിന്റെ സംബന്ധം
അന്വേഷിക്കുന്നത്
അസംബന്ധമാണ് എന്നതാണ്
തടികൂടൽ പ്രക്രിയകൊണ്ടുദ്ദേശിക്കുന്നത്
----------------------------
* Rahu and Ketu is considered as two strong planetsas per the principles of Indian Vedic Astrology. But astronomically, they do not exist. ... When Moon moves from South to North in its orbit and crosses Sun's path – the incision point is called Rahu or Dragon's Head.According to Vedic astrology Rahu and Ketu are shadow planets. Even though they don’t have a physical existence, they are mathematical points in the sky.
2019 മാർച്ച് 25, തിങ്കളാഴ്‌ച
ഒരേമരണവീട്ടിലേക്ക് മൂന്ന് ട്രെയിനുകൾ കൂട്ടിയിടിക്കാതെ സഞ്ചരിക്കുന്നതിന്റെ സാങ്കേതികത്വം
ഒന്ന്
------
മധ്യവേനലവുധിക്കു തൊട്ടുമുൻപ്
മരണവീട്ടിലേക്ക് കൊച്ചിമെട്രോയിൽ
യാത്രചെയ്യുമ്പോൾ
തൊട്ടുരുമ്മിയേ നിൽക്കേണ്ടാത്ത
വിനോദയാത്രികരാം കുടുംബത്തോട്
ഒന്നും മിണ്ടേണ്ടതില്ലെന്ന നിഗൂഢ
സന്തോഷം ഇരച്ചുകയറുന്നു
മരിച്ച ദുഃഖത്തിൽനിന്നങ്ങിനെ
വിടുതൽ കിട്ടുന്നു
രണ്ട്
-----
മധ്യവേനലവുധിക്കു തൊട്ടുമുൻപ്
ജയന്തിജനതട്രെയിനിൽ യാത്രചെയ്യുമ്പോൾ
തൊട്ടുരുമ്മിയിരിക്കുന്ന
ശബരിമല തീർത്ഥാടകരോട്
ചിരിക്കാതെ ,മിണ്ടാതെ ,ഒരുകുടുംബം
അമ്മയും അച്ഛനും രണ്ടുമക്കളും
മകൻറെ കുട്ടിയും.
നിശബ്ദതയിൽ വീർപ്പുമുട്ടി
യാത്രികരെ ആന്ത്രാപ്പാടങ്ങളിലുപേക്ഷിച്ച്
ട്രെയിൻ സൂര്യകാന്തിപ്പാടത്തിലൂടെ
മറയുന്നു
പ്രതീക്ഷിച്ച വേനൽമഴയിൽ
കുടപറന്നുപോയവരെപ്പോലെ
കുറച്ചുനേരം മേൽപ്പോട്ടുനോക്കിനിന്നശേഷം
മഴന്നനഞ്ഞ കുടുംബം
ശവസംസ്കാരച്ചടങ്ങിനെക്കുറിച്ചു
മറന്നുപോയി
മൂന്ന്
---------
മധ്യവേനലവുധിക്ക് തൊട്ടുമുൻപ്
മരണവീട്ടിലേക്കുള്ള ദൂരം
അതിവേഗം താണ്ടുന്ന
ദില്ലി നിസാമുദ്ധീൻ എക്സ്പ്രസ്സ് ;
വാർഷീകപ്പരീക്ഷ കഴിഞ്ഞെന്നപോലെ
റവലഡ്ഡുവും മൈസൂർപ്പാക്കും
അതിരസവും വിളമ്പുന്നു .
കൊങ്കിണിയിൽ
അന്ത്യാക്ഷരികളിക്കുന്നുണ്ടവർ
മർമ്മ ഗോവയിൽനിന്നുംകയറിയ ഫെനി*
കൊച്ചിയെത്തുംവരെ വാചാലമായിട്ടുണ്ട്
അനന്തപൈയുടെ
അമർചിത്രകഥകൾ കേൾക്കാൻ
മന്ദമാകുന്ന റയിൽമാറ്റൊലി
മരിച്ചത് മറന്നതിനാൽ
കൊച്ചിയെത്തിയപ്പോൾ
പൈബ്രദേഴ്‌സിന്റെ തട്ടുകടയിൽ കയറി
എല്ലാവരും ദോശകഴിക്കാനിരുന്നു .
------------------------------------------
* ഗോവൻ മദ്യം
2019 ഫെബ്രുവരി 17, ഞായറാഴ്‌ച
മാപ്പുനൽകീടല്ലേ..... *****************************
മാപ്പുനൽകീടല്ലേ.....
*****************************
ദുഷ്ടജയ്ഷെമുഹമ്മ-
ദരോടുപൊറുത്ത ഭീരു
തത്ത്വം പറയാൻ വന്നീടാ -
തീ ജന്മമൊടുങ്ങുംവരെ
*****************************
ദുഷ്ടജയ്ഷെമുഹമ്മ-
ദരോടുപൊറുത്ത ഭീരു
തത്ത്വം പറയാൻ വന്നീടാ -
തീ ജന്മമൊടുങ്ങുംവരെ
വീരത സൈനികരായ്
തുടരുന്നസ്സുധീരത
അണമുറിക്കാൻ കൊതിച്ച
ഹീനരെനിങ്ങൾക്കുതെറ്റി
ഗ്രാമഗ്രാമങ്ങളിൽ തീർക്കും
നഗരട്ടെറസ്സുകളിലും തീർക്കും
കശ്മീരദേശത്തെ കാക്കും
ശ്രീജവാനുള്ളൊരാ ക്ഷേത്രം
പതറാതെ ചുടുരക്തം
കുട്ടിക്കെന്റെ പരുത്തിപ്പാടം
ചെം പഞ്ഞിനൂലാലെയേറും
പട്ടാളവേഷത്തിൻ മാറ്റ്
പൊട്ടാ ധമനികൾ തീർക്കാം
തകരാ പേശികൾ ചേർക്കാം
ഉലയാ മാംസം തീർക്കാം
ഉടയാ നെഞ്ചുവിരിക്കാം
പെരുംരക്തപ്രതിഷ്ഠയിൽ
നിത്യയൗവ്വനം പകരും
ജമ്മുകാശ്മീരമാകട്ടെ
ഭാരതവർഷത്തിൻ തത്ത്വം
തുടരുന്നസ്സുധീരത
അണമുറിക്കാൻ കൊതിച്ച
ഹീനരെനിങ്ങൾക്കുതെറ്റി
ഗ്രാമഗ്രാമങ്ങളിൽ തീർക്കും
നഗരട്ടെറസ്സുകളിലും തീർക്കും
കശ്മീരദേശത്തെ കാക്കും
ശ്രീജവാനുള്ളൊരാ ക്ഷേത്രം
പതറാതെ ചുടുരക്തം
കുട്ടിക്കെന്റെ പരുത്തിപ്പാടം
ചെം പഞ്ഞിനൂലാലെയേറും
പട്ടാളവേഷത്തിൻ മാറ്റ്
പൊട്ടാ ധമനികൾ തീർക്കാം
തകരാ പേശികൾ ചേർക്കാം
ഉലയാ മാംസം തീർക്കാം
ഉടയാ നെഞ്ചുവിരിക്കാം
പെരുംരക്തപ്രതിഷ്ഠയിൽ
നിത്യയൗവ്വനം പകരും
ജമ്മുകാശ്മീരമാകട്ടെ
ഭാരതവർഷത്തിൻ തത്ത്വം
2019 ജനുവരി 9, ബുധനാഴ്‌ച
പണ്ടൊരിക്കൽ 2018ലെപ്രളയത്തിൽ
പണ്ടൊരിക്കൽ 2018ലെപ്രളയത്തിൽ
-------------------------------------------------
വൃഷണസഞ്ചി വിരൂപമായെന്നുള്ള ,
വൃദ്ധസുഹൃത്ത് വൃത്തനിബദ്ധമായി
വച്ചുകൂട്ടിയെഴുതിയത്
ആലപിക്കപ്പെടാതിരുന്നത്
പ്രളയകാരണങ്ങളിൽ
അവസാനത്തേതാണെന്നൊരു
സ്മൃതിയുണ്ട്
പരിണാമയാനത്തിൽനിന്നും ഇറങ്ങി
ഉരഗഘട്ടങ്ങളിൽ സ്നാനംചെയ്ത്
യാത്രതുടരാതിരുന്നതാണ്
പെണ്ണായും മരമായും
പിറക്കാനിടയായതെന്നു
പറയുമ്പോഴേക്കും പക്ഷേ
അതിൻറെ വൃത്തം പൊട്ടിപ്പോകുന്നു
സഞ്ചിതകർമ്മങ്ങൾ ടൂത്ത്ബ്രഷിന്റെ
നാരുകൾക്കുമേലെ ഉറങ്ങുന്ന
വെളുത്ത പ്യൂപ്പാദശയിൽ
ശരശയ്യയിലെ ഭീഷ്മരെ പോലെ
ഉത്തരായണകാലംവരെ കാത്തിരിക്കും
പിന്നെ കിറുകൃത്ത്യമായി
ചിത്രശലഭമായി പറന്നുപോകും
ചിറകടിയിൽ തുടിക്കുന്ന മേഘങ്ങൾ
കാർവർണ്ണമാർന്ന പ്രളയദൂതനെ
പ്രസവിച്ചയുടനെ രഹസ്യമായി
പുഴയിലൊഴുക്കും
വീട്ടിലെ അഴുക്കുവെള്ളം
പുത്തേക്കൊഴുക്കിവിടാനിട്ട
ലിംഗത്തിലൂടെ
പ്രളയജലം അകത്തുകയറി
പുസ്തകത്തെ തൊട്ടപ്പോൾ
ഓർത്തു ,
പുസ്തകത്തിന്റെ നപുംസകലിംഗത്തെ
സംസ്കൃതത്തിൽ 'പുസ്തകം '
ഉരഗങ്ങളില്ലായിരുന്നെങ്കിൽ
മരങ്ങളും പെണ്ണുങ്ങളുമില്ലാത്തിടത്ത്
പിറക്കേണ്ടേ വന്ദ്യവയോധികാ .... ?
എന്ന് ചോദിക്കുംമുമ്പ്
പ്രളയം തുടയിടുക്കുകളിൽനിന്നും
നാസാഗ്രം കടന്ന് കുമിളകൂട്ടി
ജലമൃഗതൃഷ്ണികയിൽ
മലർന്നുകിടന്ന്
കാലിലെ പെരുവിരലുണ്ണുന്ന
പല്ലില്ലാ മുതുമുത്തശ്ശനോടുള്ള
ആ ചോദ്യം
ജഡശരീരങ്ങൾ പൊന്തിക്കിടക്കുന്ന
പ്ലവനതത്ത്വത്തോടും ചോദിച്ചു *
-----------------------------------------------------------
*
the power of a fluid to exert an upward force on a body placed in it
the tendency of a body to float or to rise when submerged in a fluid
-------------------------------------------------
വൃഷണസഞ്ചി വിരൂപമായെന്നുള്ള ,
വൃദ്ധസുഹൃത്ത് വൃത്തനിബദ്ധമായി
വച്ചുകൂട്ടിയെഴുതിയത്
ആലപിക്കപ്പെടാതിരുന്നത്
പ്രളയകാരണങ്ങളിൽ
അവസാനത്തേതാണെന്നൊരു
സ്മൃതിയുണ്ട്
പരിണാമയാനത്തിൽനിന്നും ഇറങ്ങി
ഉരഗഘട്ടങ്ങളിൽ സ്നാനംചെയ്ത്
യാത്രതുടരാതിരുന്നതാണ്
പെണ്ണായും മരമായും
പിറക്കാനിടയായതെന്നു
പറയുമ്പോഴേക്കും പക്ഷേ
അതിൻറെ വൃത്തം പൊട്ടിപ്പോകുന്നു
സഞ്ചിതകർമ്മങ്ങൾ ടൂത്ത്ബ്രഷിന്റെ
നാരുകൾക്കുമേലെ ഉറങ്ങുന്ന
വെളുത്ത പ്യൂപ്പാദശയിൽ
ശരശയ്യയിലെ ഭീഷ്മരെ പോലെ
ഉത്തരായണകാലംവരെ കാത്തിരിക്കും
പിന്നെ കിറുകൃത്ത്യമായി
ചിത്രശലഭമായി പറന്നുപോകും
ചിറകടിയിൽ തുടിക്കുന്ന മേഘങ്ങൾ
കാർവർണ്ണമാർന്ന പ്രളയദൂതനെ
പ്രസവിച്ചയുടനെ രഹസ്യമായി
പുഴയിലൊഴുക്കും
വീട്ടിലെ അഴുക്കുവെള്ളം
പുത്തേക്കൊഴുക്കിവിടാനിട്ട
ലിംഗത്തിലൂടെ
പ്രളയജലം അകത്തുകയറി
പുസ്തകത്തെ തൊട്ടപ്പോൾ
ഓർത്തു ,
പുസ്തകത്തിന്റെ നപുംസകലിംഗത്തെ
സംസ്കൃതത്തിൽ 'പുസ്തകം '
ഉരഗങ്ങളില്ലായിരുന്നെങ്കിൽ
മരങ്ങളും പെണ്ണുങ്ങളുമില്ലാത്തിടത്ത്
പിറക്കേണ്ടേ വന്ദ്യവയോധികാ .... ?
എന്ന് ചോദിക്കുംമുമ്പ്
പ്രളയം തുടയിടുക്കുകളിൽനിന്നും
നാസാഗ്രം കടന്ന് കുമിളകൂട്ടി
ജലമൃഗതൃഷ്ണികയിൽ
മലർന്നുകിടന്ന്
കാലിലെ പെരുവിരലുണ്ണുന്ന
പല്ലില്ലാ മുതുമുത്തശ്ശനോടുള്ള
ആ ചോദ്യം
ജഡശരീരങ്ങൾ പൊന്തിക്കിടക്കുന്ന
പ്ലവനതത്ത്വത്തോടും ചോദിച്ചു *
-----------------------------------------------------------
*
Buoyancy theory
In physics, buoyancy (/ˈbɔɪənsi, -əntsi, ˈbuːjənsi, -jəntsi/) or upthrust, is an upward force exerted by a fluid that opposes the weight of an immersed object. In a column of fluid, pressure increases with depth as a result of the weight of the overlying fluid.
the tendency of a body to float or to rise when submerged in a fluid
2018 നവംബർ 11, ഞായറാഴ്‌ച
ജലതരംഗം
നെറ്റ്സ്‌ലോ ആയൊരു തൃസന്ധ്യ
പുകഞ്ഞു കത്തുന്നു
സാന്ധ്യഛവിയിൽനിന്ന് ഒരു പകൽനേരം
പോക്കുന്നു
ടവർ വേഗം കിട്ടാനായ്
വീടിനുപുറത്തെ 'മൈലെള്ള്'
എന്നുപേരുള്ള വൃക്ഷത്തിൻറെ ചുവട്ടിലേക്ക്
മാറിയിരിക്കുന്നു ലാപ്ടോപ്
കുശപ്പുല്ലും കറുകയും നിരന്നിടത്തേക്കു
മാറിയെങ്കിലും
നെറ്റ് പഴയപടി തന്നെ
കൃഷ്ണസാത്മ്യമുണ്ടാക്കുന്ന
കവിളുള്ളവൾക്കു വിളിച്ചുചോദിക്കാമെന്നു
വിചാരിച്ചാൽ
അവൾ കുട്ടിക്കാലത്തേക്ക് വിനോദയാത്ര
പോയിരിക്കുകയാണ്
അവിടുന്ന് ശിലായുഗത്തിലേക്കു പോകും
മരുന്നുകൾ ഉണ്ടാകുന്ന മന്ത്രമാണ് വിഷയം
'വയ്യങ്കതാവ്' എന്ന ഓഷധി
വാത്മീകത്തോടുകൂടിയിരിക്കുന്നിടത്തേക്ക്
മാറിയിരുന്ന്
മരാ മരാ മരാ മരാ മരാ മരാ മരാ
മരാ മരാ മരാ മരാ മരാ മരാ മരാ
എന്ന് കുറേ ജപിച്ചെങ്കിലും
നെറ്റ് വേഗം കൂടിയില്ല
തരംഗരൂപത്തിൽ സഞ്ചരിച്ചിരുന്ന
ജലത്തെപ്പറ്റി
ചോദിക്കേണ്ട സമയമിതല്ലെങ്കിലും
ഒരു ടവറിൽനിന്നും മറ്റൊരു ടവറിലേക്കുള്ള
തരംഗദൈർഘ്യത്തിൽ ഞെരുങ്ങി
ഋതുക്കൾ വരാൻ വൈകുന്നത്
ജലപ്രായമായ പെൺകുട്ടിയുടെ
സ്‌നിഗ്‌ദ്ധങ്ങളായിട്ടുള്ള
മുടിയിഴകളെ ബാധിക്കും
2018 ഏപ്രിൽ 16, തിങ്കളാഴ്‌ച
ആരാണ് ആദ്യമെന്നും എന്തെന്നും ആശ്ചര്യംകൂറിയ ആസ്പത്രിഉപകരണങ്ങൾ
2018, മാർച്ച് 5, തിങ്കളാഴ്‌ച
ഒരിക്കൽ ആക്രിവാങ്ങിവിൽക്കുന്നയാൾ
ഗർഭിണിയാകാറായവൾ കൊണ്ടുവന്ന *
പഴയ പാട്ട ഇരുമ്പ് കുപ്പി
പ്ലാസ്റ്റിക് നോട്ടുബുക്
കൊടുക്കാനുണ്ടോയിൽനിന്നു കിട്ടിയ
കവിതയെ
വലിച്ചുനീട്ടി നിവർത്തി
അതിലെ പദ്യം കളയുകയായിരുന്നു
സോഫാ സ്പ്രിങ്ങുകളെ
നിവർത്തത്തിനേരെയാക്കി ഉണ്ടാക്കിയ
കമ്പിച്ചൂലിലേക്ക്
നിവർന്ന കവിതയെ
തിരുകിവച്ചശേഷവും
പദ്യമൊഴിഞ്ഞുപോയ കവിതകൾ
പഴയപോലെ
ആലപിക്കപ്പെടുന്നതുകണ്ട്
ബാക്കി ഈർക്കിളുകൾ
വളഞ്ഞു ചുരുളുവാൻ തുടങ്ങി
ചുരുണ്ടുചുരുണ്ട്
ഗർഭസ്ഥശിശുവോളമായപ്പോഴേക്കും
പ്രസവവേദനയിൽ
ആംബുലൻസും ആസ്പത്രിരംഗവുമുള്ളൊരു
സിനിമ
വിവാദഗർഭത്തെ
അലസമായി ചിത്രീകരിച്ചു
കന്നിപ്രസവമെടുത്ത
വിദ്യാർത്ഥിനഴ്‌സ്
സുഖപ്രസവങ്ങൾക്കായി തുറന്നിട്ട
വാതിലുകളുടെ
വിജാഗിരികൾക്ക്
രഹസ്യനിറമുള്ള ചായംതേക്കാനായി
പ്രാഥമികവർണ്ണങ്ങളെ
തിരിച്ചും മറിച്ചും കലർത്തികൊണ്ട്
പരീക്ഷണങ്ങൾ നടത്തി
എന്തുകുട്ടിയെ
ആരാണു പെറ്റതെന്ന്
ആശ്ചര്യം കായുന്ന
കവിതാ ആസ്വാദകർക്കിടയിൽനിന്നു
നവജാതശിശുവിനെ
ചരാചരബന്ധുക്കളിലേക്ക്
നഴ്‌സ് കൊണ്ടുവരുന്നതോടെ
നാടകം തുടങ്ങുകയായി
-------------------------------------------------
അമ്മയാകാനുള്ള ജൈവചോദന *
2018 മാർച്ച് 5, തിങ്കളാഴ്‌ച
ആരാണ് ആദ്യമെന്നും എന്തെന്നും ആശ്ചര്യംകൂറിയ ആസ്പത്രിഉപകരണങ്ങൾ
--------------------------------------------------------------------------------
ഒരിക്കൽ ആക്രിവാങ്ങിവിൽക്കുന്നയാൾ
ഗർഭിണിയാകാറായവൾ കൊണ്ടുവന്ന *
പഴയ പാട്ട ഇരുമ്പ് കുപ്പി
പ്ലാസ്റ്റിക് നോട്ടുബുക്
കൊടുക്കാനുണ്ടോയിൽനിന്നു കിട്ടിയ
കവിതയെ
വലിച്ചുനീട്ടി നിവർത്തി
അതിലെ പദ്യം കളയുകയായിരുന്നു
സോഫാ സ്പ്രിങ്ങുകളെ
നിവർത്തത്തിനേരെയാക്കി ഉണ്ടാക്കിയ
കമ്പിച്ചൂലിലേക്ക്
നിവർന്ന കവിതയെ
തിരുകിവച്ചശേഷവും
പദ്യമൊഴിഞ്ഞുപോയ കവിതകൾ
പഴയപോലെ
ആലപിക്കപ്പെടുന്നതുകണ്ട്
ബാക്കി ഈർക്കിളുകൾ
വളഞ്ഞു ചുരുളുവാൻ തുടങ്ങി
ചുരുണ്ടുചുരുണ്ട്
ഗർഭസ്ഥശിശുവോളമായപ്പോഴേക്കും
പ്രസവവേദനയിൽ
ആംബുലൻസും ആസ്പത്രിരംഗവുമുള്ളൊരു
സിനിമ
വിവാദഗർഭത്തെ
അലസമായി ചിത്രീകരിച്ചു
കന്നിപ്രസവമെടുത്ത
വിദ്യാർത്ഥിനഴ്‌സ്
സുഖപ്രസവങ്ങൾക്കായി തുറന്നിട്ട
വാതിലുകളുടെ
വിജാഗിരികൾക്ക്
രഹസ്യനിറമുള്ള ചായംതേക്കാനായി
പ്രാഥമികവർണ്ണങ്ങളെ
തിരിച്ചും മറിച്ചും കലർത്തികൊണ്ട്
പരീക്ഷണങ്ങൾ നടത്തി
എന്തുകുട്ടിയെ
ആരാണു പെറ്റതെന്ന്
ആശ്ചര്യം കായുന്ന
കവിതാ ആസ്വാദകർക്കിടയിൽനിന്നു
നവജാതശിശുവിനെ
ചരാചരബന്ധുക്കളിലേക്ക്
നഴ്‌സ് കൊണ്ടുവരുന്നതോടെ
നാടകം തുടങ്ങുകയായി
-------------------------------------------------
അമ്മയാകാനുള്ള ജൈവചോദന *
2017 ഡിസംബർ 30, ശനിയാഴ്‌ച
പഴയ കവിതകളിലെ പ്രേമം അനുകരിക്കാനുള്ള ശ്രമങ്ങൾ
അസ്ഥി നിബദ്ധമായ രാഗം
തേടിപ്പോയ സിറിഞ്ചുകൾ
മാംസത്തിൽ പുതഞ്ഞിരിക്കുമ്പോൾ
വേദനകൊണ്ട് പുളയാത്ത രംഗം
അഭിനയിക്കാനാവശ്യപ്പെടുന്ന
ആൺനേഴ്സ് ഒരു തികഞ്ഞ
നാസ്തികനാണെന്നു
തെറ്റിദ്ധരിക്കാനിടയുണ്ട് .
അകവും പുറവുമില്ലാത്ത
രാഗമാംസത്തിന്
ഒരു വിപരീതമുണ്ടാക്കാൻ
അടുക്കളക്കു പിറകിലും
വിദ്യാലയമുറ്റത്തും
പച്ചക്കറികൾ നട്ടുവളർത്തനുള്ള
അവളുടെ തീരുമാനത്തെ
ജൈവമെന്നു തെറ്റിദ്ധരിക്കാനിടയുണ്ട്
പ്രണയിക്കുമ്പോൾ ഞങ്ങൾ
അനുകരിക്കുകയായിരുന്നില്ലെന്ന്
ഞങ്ങളെ ബോദ്ധ്യപ്പെടുത്താൻ
പരാജയപ്പെട്ടതുകൊണ്ടാണ്
കടലോരത്തോടു ചേർന്നുള്ള
പാർക്കിലെ
പുൽത്തകിടിയിൽവച്ചുതന്നെ
ഞങ്ങൾ പിറന്നുവീണത്.
എന്നിട്ടും ,
പന്ത്രണ്ടാം ക്ലാസ്സിൽ വച്ച്
രഹസ്യമായി കണ്ട രംഗങ്ങൾ
അനുകരിക്കുകമാത്രമാണ്
ചെയ്തതെന്ന്
വെപ്രാളത്തിനിടയിൽ
ബട്ടണുകൾ പൊട്ടിയിട്ടും
ഞങ്ങൾ സമ്മതിച്ചില്ല
ഒരു വ്യത്യസ്ഥതക്കുവേണ്ടി,
പഴയ പ്രേമരംഗങ്ങൾ കൂട്ടിയിട്ട
അണിയറയിൽവച്ച്
ചെയ്തുകൂട്ടിയ വിസർഗ്ഗക്രിയകൾ
സർഗ്ഗമാണെന്നു പ്രഖ്യാപിച്ച്
ഞങ്ങൾ പെറ്റുപെരുകാൻ പോകയാണ് .
2017 ഒക്‌ടോബർ 20, വെള്ളിയാഴ്‌ച
നിശ്ചലതയുടെ മഴയിൽ ഫെരാരിയുടെ ഹാമിൽട്ടൺ
ഇത്തവണ ലേഡിഗാഗ
ചുവന്ന സമുദ്രത്തിൽ
പള്ളിയോടത്തിൽ
കറുപ്പ് നിശാവസ്ത്രമുടുത്ത്
അസ്ഥിമാലയണിഞ്ഞ്
ഒൻപതു മുഖവും
പതിനെട്ടു കൈകളുമായി വരുമ്പോൾ
ഒരു ടീഷർട്ടിനുള്ളിൽ
നീയും ഞാനും ഒട്ടിനിന്ന്
തേനും തൈരും വാരി വിതറി
മുറുക്കിച്ചുവക്കാനില്ലെന്ന്
പറഞ്ഞു കഴിഞ്ഞു
വയലോരങ്ങളിൽ
ആരോ മറന്നുവെച്ച
താക്കോൽ കൂട്ടത്തിലെ ഒന്ന്
പിച്ചളകൊണ്ടുണ്ടായാക്കിയതാണെന്നും
അല്ലെന്നും വിഭജിച്ച്
ഒരു സന്ധ്യയെ പിടിച്ചുകെട്ടാൻ
നമുക്ക് കഴിയാതെ പോയിരിക്കുന്നു
തൈരാകുന്നതിനു മുൻപുള്ള
പാലിന്റെ ഓർമ്മകൾ
വളർന്ന് വളർന്ന്
നാം നമ്മെ കൈവിട്ടുകളയും
വരെ എത്തിയിട്ടുണ്ട്
നിശ്ചലതയുടെ ഒരു മഴയെ
തോർത്തിയെടുക്കാൻ
നമ്മൾ അടുത്ത
ജന്മത്തിലും പ്രണയിക്കും
ആരവമുണ്ടാക്കാൻ
അവസരമുണ്ടാകുമോയെന്നു നോക്കി
പോയ ഇടത്തില്ലെല്ലാം
നാം ഊരിയെറിഞ്ഞ
കാലം കൊത്തിവച്ച ടീ ഷർട്ടുകൾ
കാലഹരണപ്പെടുന്നുണ്ട്
പോൾപോസിഷനിൽ
ലെവിസ് ഹാമിൽട്ടൺ
എത്തുമ്പോൾ
ദ്രാവകത്തിന്
ഖരത്തിന്
വാതകത്തിന്
പ്ലാസ്മക്ക്
ഫെര്മിയോണിക് സഘനകത്തിന്
ഷാമ്പയിന്ന്
സംഭവിക്കുന്നതുതന്നെയാണ്
ദീപാവലിക്കും സംഭവിക്കുന്നത്
എന്ന് ദർശിച്ച
ദ്രഷ്ടാക്കളെ നമ്മളാണ് ദർശിച്ചതാണ്
2017 സെപ്റ്റംബർ 18, തിങ്കളാഴ്‌ച
ഗുരുവായൂരിലെ ബംഗാളികൾ
മസാലദോശയുള്ള ഹോട്ടലുകളിലെല്ലാം
തമിഴർക്കുപകരം ബംഗാളികളാണ്
തമിഴർ സ്വന്തം ഊരിലെന്നപോലെ
ഗുരുവായൂരപ്പനെ
കാണാൻപോയിരുന്നെങ്കിലും
ബംഗാളികർ പോകാറില്ല
മേൽപ്പറഞ്ഞ പ്രശ്‌നത്തെ
കിഴക്കേനടയിലുള്ള ഒരു
ഗണിക നിർദ്ധാരണം ചെയ്യുന്നതാണ്
ഈ കവിതയിലെ പ്രമേയം
അല്ലാതെ നിങ്ങൾ കരുതുന്നപോലെ
കവി വാക്കുകൾ അല്ല
അവർ ബംഗാളികളൊന്നുമല്ല
ബംഗ്ലാദേശികളാണ്
അതിനുമുൻപവർ മ്യാൻമാറിൽനിന്നു
വന്നതായിരുന്നു
അതിനുമുൻപ് മംഗോളിയയിൽനിന്ന്
അതിനുമുൻപ് അവരെ കുറെ
അമ്മമാർ പ്രസവിച്ചതാണ്
അതിനുമുൻപ് അന്നമയകോശം
അതുകൊണ്ടാണ്
അന്നത്തെ ബ്രഹ്‌മം എന്ന് വിളിക്കുന്നത്
കാളിയോടാണ് അവർക്കു താൽപ്പര്യം
2017 ഓഗസ്റ്റ് 27, ഞായറാഴ്‌ച
ചണ്ഡാലഭിക്ഷുകി
ചണ്ഡാലഭിക്ഷുകി
----------------------------------
ഫേസ്‌ബുക്കിലെ ബ്ലോക്‌ലിസ്റ്റിനെ
നിവർത്തിയിട്ടപ്പോഴത്
കുമാരനാശാന്റെ
ചണ്ടാലഭിക്ഷുകിയുടെയത്രയും
വളർന്നിട്ടുണ്ടായിരുന്നു.
അയിത്തകാരണങ്ങൾ നിറഞ്ഞ
പരവതാനി.
നിവർത്തിയിട്ടപ്പോഴത്
കുമാരനാശാന്റെ
ചണ്ടാലഭിക്ഷുകിയുടെയത്രയും
വളർന്നിട്ടുണ്ടായിരുന്നു.
അയിത്തകാരണങ്ങൾ നിറഞ്ഞ
പരവതാനി.
കമ്മ്യൂണിസ്റ്റുകാർ
സംഘപരിവാറുകാർ
കോൺഗ്രസ്സുകാർ
വ്യക്തിത്വവികസന
വിൽപ്പനക്കാർ
തുടങ്ങി
ആദ്യകാലത്ത്
ആഡ് ചെയ്ത
സ്വാമിമാർ
ജ്യോത്സ്യന്മാർ
നക്സലേറ്റുകൾ
നിരീശ്വരവാദികൾ
ബോഡി ബിൽഡേഴ്‌സ്
സ്വതന്ത്ര ചിന്തകർവരെ
അതിലുണ്ട്.
കോൺഗ്രസ്സുകാർ
വ്യക്തിത്വവികസന
വിൽപ്പനക്കാർ
തുടങ്ങി
ആദ്യകാലത്ത്
ആഡ് ചെയ്ത
സ്വാമിമാർ
ജ്യോത്സ്യന്മാർ
നക്സലേറ്റുകൾ
നിരീശ്വരവാദികൾ
ബോഡി ബിൽഡേഴ്‌സ്
സ്വതന്ത്ര ചിന്തകർവരെ
അതിലുണ്ട്.
ലൈക് ചെയ്യാത്ത വൈരാഗ്യത്തിന്
ഇരുപത്തഞ്ചോളംപേരെ,
ജാഡക്കാരെന്നു മുദ്രകുത്തി
മുപ്പതോളംപേരെ,
എല്ലാപോസ്റ്റുകളും പിന്തുടർന്നു
ലൈക് ചെയ്തതിനു
പത്തോളം പേരെയും
ബ്ളോക് ചെയ്തിരിക്കുന്നു.
ഇരുപത്തഞ്ചോളംപേരെ,
ജാഡക്കാരെന്നു മുദ്രകുത്തി
മുപ്പതോളംപേരെ,
എല്ലാപോസ്റ്റുകളും പിന്തുടർന്നു
ലൈക് ചെയ്തതിനു
പത്തോളം പേരെയും
ബ്ളോക് ചെയ്തിരിക്കുന്നു.
അല്ലാ...ആരാലാണ്
ആദ്യം ബ്ളോക് ചെയ്യപ്പെട്ടത് ?
പശുക്കിടാവിനെ ചാരിനിന്ന്
ഓടക്കുഴൽ വിളിക്കുന്ന
കൃഷ്ണന്റെ ഫോട്ടോ ഇട്ടതിന്
ഒരു വലിയകവിയാൽ
കവിയുടെ സംഘാടകരാൽ
അനുയായികളാൽ.
ആദ്യം ബ്ളോക് ചെയ്യപ്പെട്ടത് ?
പശുക്കിടാവിനെ ചാരിനിന്ന്
ഓടക്കുഴൽ വിളിക്കുന്ന
കൃഷ്ണന്റെ ഫോട്ടോ ഇട്ടതിന്
ഒരു വലിയകവിയാൽ
കവിയുടെ സംഘാടകരാൽ
അനുയായികളാൽ.
ഗണപതിയുടെ
അയ്യപ്പൻറെ
മഹാവിഷ്ണുവിന്റെ
മുരുകന്റെ
സരസ്വതീ ദേവിയുടെ
ശിവന്റെ
ഭദ്രകാളിയുടെയുമൊക്കെ
ഫോട്ടോ ഇട്ടതിന്
ആ കവി എത്രപേരെ
ബ്ലോക്ക് ചെയ്തിട്ടുണ്ടാകും?
അയ്യപ്പൻറെ
മഹാവിഷ്ണുവിന്റെ
മുരുകന്റെ
സരസ്വതീ ദേവിയുടെ
ശിവന്റെ
ഭദ്രകാളിയുടെയുമൊക്കെ
ഫോട്ടോ ഇട്ടതിന്
ആ കവി എത്രപേരെ
ബ്ലോക്ക് ചെയ്തിട്ടുണ്ടാകും?
2017 ജൂലൈ 18, ചൊവ്വാഴ്ച
പെൺകുട്ടികളുടെ സൈക്കിൾ ചവിട്ടുന്ന ആൺകുട്ടി
സ്വർണ്ണംകൊണ്ടുള്ള സൈക്കിളിൽ
എന്നാൽ
തണ്ടില്ലാത്ത പെൺസൈക്കിളിൽ
കൃത്യമായി ഓർക്കുന്നുണ്ട്
സ്വർണ്ണബെല്ലടിച്ചപ്പോൾ
ആൾക്കാർ ഭവ്വ്യതയോടെ
ഓരം മാറിനിന്നു നോക്കുന്നത്
തമിഴ്‌പെൺകുട്ടി
തണ്ടുള്ള ഹെർക്കുലീസ് സൈക്കിളിൽ
പാലുകൊണ്ടുപോകുന്നതും
കുത്തിക്കയറുന്നത്
ചാടിയിറങ്ങുന്നത്
കാലുയരമെത്താത്തതിനാൽ
താണ്ടിനിടയിൽ രൂപപെട്ട
ത്രികോണത്തിൽ കാലിട്ട്
പെഡല് ചവിട്ടുന്നതുമൊക്കെ
കണ്ടിട്ടാകാം
ആ സ്വപ്നം
പെൺകുട്ടിയുടേയും
ആൺകുട്ടിയുടേയും
കാലകത്തളത്തിലിരുന്ന്
ചാരുകസേരകൾ
ശരീരത്തെയാണ്
ചർച്ചചെയ്യുന്നത്
ഒരു വർഷംകൂടികഴിയണം
അവൾക്കു തണ്ടിനുള്ളിലൂടെ
കാലിട്ട് ചവിട്ടാൻ നീളം വരാൻ
അതിനുമുൻപ്
ഒറ്റമുലച്ചിയാകാൻ
അവളോടാരും പറയരുത്
2017 മേയ് 1, തിങ്കളാഴ്‌ച
പറയുന്നതിൽ പരാജയപ്പെട്ട വാക്ക്
കണ്ണുകൾ സ്വന്തമായി കണ്ണും
കാഴ്ചയുമുള്ള
സ്വതന്ത്രജീവികളാണെന്ന
പഴയ നേത്രജ്ഞാനങ്ങൾ
എവിടെയോ ഇരുന്ന്
പറയുന്നതുകൊണ്ടാകാം
എന്റെ കണ്ണുചൊറിയുന്നുണ്ട്
പക്ഷെ ,
'കുട്ടീ ...ഒന്നുണർന്നു നോക്കൂ ....'
എന്നുകേട്ടാണ് ഞാനുണർന്നത്
ഭാര്യ അമനസ്കയോടൊപ്പം
കിടന്നതായിരുന്നു
മദ്ധ്യവേനൽകാലമായിരുന്നിട്ടും
വിയർത്തൊട്ടിയിട്ടും
ഉണർന്നിട്ടും
എത്ര ചപ്പിയാലും പിടിവിടാൻ
തോന്നാത്തൊരു' മുട്ടികുടിയൻ'
മാമ്പഴത്തിലൊട്ടി ഞങ്ങൾ
പുണർന്നേ കിടന്നു
എന്നിട്ടും ,
പുലർച്ചെ തന്നെ
അവളെ എന്നെന്നേക്കുമായി
ഉപേക്ഷിച്ചു പോന്നു
അവളെ മാത്രമല്ല
എന്നെ പ്രശംസിക്കാൻ പുറപ്പെടുകയും
ഇനിയും എത്തിച്ചേർന്നിട്ടുമില്ലാത്ത
വാക്കുകളെ
സിഗരറ്റുവലിക്കുമ്പോൾ
എന്നിൽനിന്നും പുറപ്പെടുന്ന
കരിഞ്ഞ മനുഷ്യമാംസത്തിന്റെ
ചുണ്ടിനെ തലോടി
പൂർവ്വജന്മ പാപസ്മരണകളുണർത്തി
മൂർച്ചയാകും വരെ പൊട്ടിക്കരയാൻമാത്രം
വിലകൂടിയ പല പല
സിഗരറ്റുകളുമായി വരുന്നവളെ
തേനീച്ചയിൽ അടങ്ങിയിരിക്കുന്ന
'ഈച്ചയെ മാറ്റണോ
തേനിനെ മാറ്റണോ '
എന്ന ദ്വയാർത്ഥമുള്ളസൂക്തങ്ങൾ ജപിച്ച്
വാക്കുകൾക്കുള്ള
മറുപടികൾക്കുള്ള
മൗനത്തിനുള്ള ;
മനസ്സ് പുറപ്പെട്ട
ചന്ദ്രഗ്രഹത്തിലേക്ക്
യാത്രചെയ്യാൻ പറഞ്ഞ വാക്കിനെ
പല കാമനകളേയും
മസ്തിഷ്കകാമനകളാക്കി മാറ്റി
പണിയുന്ന
വിഭാര്യസമൃദ്ധമായ യൗവ്വനാലയത്തിൽ
പൂക്കൾക്ക് മണവും നിറവും
നൽകുന്ന ദേവതയുടെ
മൂലമന്ത്രം കേൾക്കാനാണെന്ന വ്യാജേനെ
പതിവായി വരുന്നവളെയും .
2017 മാർച്ച് 28, ചൊവ്വാഴ്ച
കോഴികളും പശുവും താഴെകിടാങ്ങളുമുള്ളതിനാൽ കല്ല്യാണം കഴിക്കാതിരുന്നവൾ
കോഴികളും പശുവും താഴെകിടാങ്ങളുമുള്ളതിനാൽ കല്ല്യാണം കഴിക്കാതിരുന്നവൾ
ആപ്പിൾ
-----------------------
വാഷിംഗ്ടൺ ,സിംല,ഫുജി
ഗ്രീൻ ,ഡെല്ലീസ്സസ്സ് ,അമരി
മഹാരാജ, ഗോൾഡൻ ,സമ്പൂർ
ജ്യൂസുകൾക്കിടയിൽനിന്ന്
വിടുതൽ നേടുമ്പോൾ
ശീതം പാടുന്നപാട്ട്
രോമക്കുപ്പായമിട്ടഅവൾക്കുവേണ്ടിയാണ്
എങ്കിലും എന്നുമവൾ
മാലകെട്ടി ചാർത്താറുണ്ടെന്ന
കാര്യം പറയുകായാണ് നല്ലത്
അല്ലെങ്കിൽ
മഹാവാക്യങ്ങൾ പഠിപ്പിക്കാൻ
വിദേശത്തേക്കു പോകാൻതക്കവണ്ണം
ധ്യാനപരിചയമുണ്ടെന്നും
ഓർമ്മക്കൂടുതലുള്ളവരുടെ
വെളിച്ചങ്ങൾ അവളിൽ
പതിയാറുണ്ടെന്നും
മുന്തിരി
-------------
റോസ് ,വെള്ള ,ഡിൽക്കൂസ്,
വാഷിംഗ്ടൺ ,സീഡ് ലെസ്സ് വൈറ്റ്,
സീഡ് ലെസ്സ് ബ്ളാക്ക് ,ഗ്ലോബ്
ജ്യൂസ് ബ്ളാക്ക്
വീഞ്ഞുകൾക്കിടയിൽനിന്ന്
വിടുതൽ നേടുമ്പോൾ
ലളിതമായ ലഹരിപോലെയവൾ
കുറച്ചുവസ്ത്രങ്ങൾ ധരിക്കുന്നു
മഞ്ഞ മധ്യവേനലുകളിൽ
അല്പവസ്ത്രം ധരിച്ച്
മാവിൻകൊമ്പത്തിരുന്നു
ആൺകുട്ടികൾ
കുളിക്കുന്നത് പകർത്തിയ
അവളുടെ കഥ
പറയാതിരിക്കുകയാണ് നല്ലത്
ഒട്ടിച്ചുവെക്കാവുന്ന അലങ്കാരനഖങ്ങളിലും
കൺപടലങ്ങളിലും
മൂക്കുത്തിക്കല്ലിൽ
ബ്രായുടെ നൈരന്തര്യമില്ലായ്മയിൽ
കാലിന്റെ ഉപ്പൂറ്റി
സാൻഡ് വിച്ചുകളെപ്പോലെ
കൂട്ടുകാരെ കിടക്കയിലേക്ക്
ആനയിക്കുന്ന രീതിയിലുമൊക്കെ
ജാഗരൂകയായിരുന്നവൾ
ആപ്പിൾ
-----------------------
വാഷിംഗ്ടൺ ,സിംല,ഫുജി
ഗ്രീൻ ,ഡെല്ലീസ്സസ്സ് ,അമരി
മഹാരാജ, ഗോൾഡൻ ,സമ്പൂർ
ജ്യൂസുകൾക്കിടയിൽനിന്ന്
വിടുതൽ നേടുമ്പോൾ
ശീതം പാടുന്നപാട്ട്
രോമക്കുപ്പായമിട്ടഅവൾക്കുവേണ്ടിയാണ്
എങ്കിലും എന്നുമവൾ
മാലകെട്ടി ചാർത്താറുണ്ടെന്ന
കാര്യം പറയുകായാണ് നല്ലത്
അല്ലെങ്കിൽ
മഹാവാക്യങ്ങൾ പഠിപ്പിക്കാൻ
വിദേശത്തേക്കു പോകാൻതക്കവണ്ണം
ധ്യാനപരിചയമുണ്ടെന്നും
ഓർമ്മക്കൂടുതലുള്ളവരുടെ
വെളിച്ചങ്ങൾ അവളിൽ
പതിയാറുണ്ടെന്നും
മുന്തിരി
-------------
റോസ് ,വെള്ള ,ഡിൽക്കൂസ്,
വാഷിംഗ്ടൺ ,സീഡ് ലെസ്സ് വൈറ്റ്,
സീഡ് ലെസ്സ് ബ്ളാക്ക് ,ഗ്ലോബ്
ജ്യൂസ് ബ്ളാക്ക്
വീഞ്ഞുകൾക്കിടയിൽനിന്ന്
വിടുതൽ നേടുമ്പോൾ
ലളിതമായ ലഹരിപോലെയവൾ
കുറച്ചുവസ്ത്രങ്ങൾ ധരിക്കുന്നു
മഞ്ഞ മധ്യവേനലുകളിൽ
അല്പവസ്ത്രം ധരിച്ച്
മാവിൻകൊമ്പത്തിരുന്നു
ആൺകുട്ടികൾ
കുളിക്കുന്നത് പകർത്തിയ
അവളുടെ കഥ
പറയാതിരിക്കുകയാണ് നല്ലത്
ഒട്ടിച്ചുവെക്കാവുന്ന അലങ്കാരനഖങ്ങളിലും
കൺപടലങ്ങളിലും
മൂക്കുത്തിക്കല്ലിൽ
ബ്രായുടെ നൈരന്തര്യമില്ലായ്മയിൽ
കാലിന്റെ ഉപ്പൂറ്റി
സാൻഡ് വിച്ചുകളെപ്പോലെ
കൂട്ടുകാരെ കിടക്കയിലേക്ക്
ആനയിക്കുന്ന രീതിയിലുമൊക്കെ
ജാഗരൂകയായിരുന്നവൾ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)











































